ലയനത്തില്‍ അഭിനയിച്ചതല്ല കാരണം, പ്രിന്‍സ് നന്ദുവിന്റെ ആത്മഹത്യയെക്കുറിച്ച് സംവിധായകന്‍

മലയാളികള്‍ എന്നും ഓര്‍ത്തെടുക്കുന്ന മലയാളം സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് തുളസീദാസ്. ദോസ്ത്, കോളേജ് കുമാരന്‍, മിസ്റ്റര്‍ ബ്രഹ്‌മചാരി, കിലുകില്‍ പമ്പരം തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, കലാഭവന്‍ മണി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി പ്രമുഖ നടന്മാരെ വെച്ചെല്ലാം തുളസീദാസ് സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഒന്നിനുപിറകെ മറ്റൊന്ന് എന്ന ചിത്രമാണ് തുളസീദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഇതിന് ശേഷം സില്‍ക്ക് സ്മിതയെ കേന്ദ്ര കഥാപാത്രമാക്കി തുളസീദാസ് ചെയ്ത ചിത്രമായിരുന്നു ലയനം. ലയനത്തില്‍ കേന്ദ്ര കഥാപാത്രമായി കല്‍പ്പനയുടെയും ഉര്‍വ്വശിയുടെയും സഹോദരനായ പ്രിന്‍സ് ആയിരുന്നു അഭിനയിച്ചത്. എന്നാല്‍ സിനിമയ്ക്ക് ശേഷം പ്രിന്‍സ് 17-ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

prince

എന്താണ് പ്രിന്‍സിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ഇതുവരെ മനിസലാക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം പ്രണയ നൈരാശ്യമാണെന്നും, അതല്ല, ലയനം എന്ന സിനിമയില്‍ അഭിനയിച്ചതിലുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തന്റെ സിനിമയില്‍ അഭിനയിച്ചതല്ല കാരണമെന്ന് പറയുകയാണ് സംവിധായകന്‍ തുളസീദാസ്.

ലയനം സിനിമയിലേക്ക് സില്‍ക്ക് സ്മിതയെ കാസ്റ്റ്‌ചെയ്തു. അത് കഴിഞ്ഞ് ഒരു പയ്യനെ വേണമായിരുന്നു. തെലുങ്കിലെ ഒരു പയ്യനെ ആയിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ അവനെ വേണ്ട എന്ന് ചൗധരി സാര്‍ പറയുകയായിരുന്നു. അവന്‍ ഇതേപോലെ കുറേ മോശം സിനിമകളില്‍ അഭിനയിച്ചതുകൊണ്ടാണ് അവനെ വേണ്ട എന്ന് തീരുമാനിച്ചത്. കാന്‍ ചാനല്‍മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുളസിദാസിന്റെ വിശദീകരണം.

ഉര്‍വ്വശിയുടെ വീടുമായി നല്ല ബന്ധമുള്ള ആളാണ് താന്‍ എന്നും,ആ സമയത്ത് ഉര്‍വ്വശിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് പ്രിന്‍സ് എന്ന പയ്യനെ കാണുന്നതെന്നും തുളസീദാസ് പറയുന്നു.പ്രിന്‍സ് എന്ന് പറഞ്ഞ ഈ പയ്യന്‍ പന്ത് തട്ടിക്കളിച്ചുകൊണ്ട് അടുത്തേക്ക് വന്നു. ഇവനെ കണ്ടപ്പോള്‍ ഈ സിനിമയ്ക്ക് പറ്റിയ കഥാപാത്രമാണെന്ന് തോന്നി.അപ്പോള്‍ അമ്മയോട് ചോദിച്ചു മോനെ അഭിനയിപ്പിക്കുന്നുണ്ടോ എന്ന്.

അവന് താത്പര്യമുണ്ടോ എന്ന് അറിയില്ല. താത്പര്യമുണ്ടെങ്കില്‍ അഭിനയിക്കട്ടെ എന്ന് പറഞ്ഞു. അവനോട് ചോദിച്ചപ്പോള്‍ അമ്മ പറയുകയാണെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അവരുടെ മുന്നില്‍ നിന്ന് കഥ പറയുന്നു. അവനെ ചൗധരി സറിന്റെ ഓഫീസില്‍ കൊണ്ടു പോകുന്നു. അങ്ങനെ ഓക്കെ പറഞ്ഞാണ് പ്രിന്‍സിനെ സിനിമയിലേക്ക് കൊണ്ടു വരുന്നത്.

prince

'ഇപ്പോഴും മനസില്‍ കിടക്കുന്ന പ്രയാസം എന്ന് പറയുന്നത് അവന്റെ കാര്യമാണ്. എന്റെ കൊച്ചനുജനെ പോലെ കണ്ട കുട്ടിയായിരുന്നു അവന്‍. പ്രിന്‍സ് സിനിമയില്‍ അഭിനയിച്ചതിന്റെ ഡിപ്രഷനില്‍ ആണ് മരിച്ചതെന്ന് പറയുന്നതൊന്നും സത്യമല്ല. അവന്‍ അന്ന് സെറ്റില്‍ വരുമ്പോഴേ അത്യാവശ്യം കഴിക്കുമായിരുന്നു. ഞാന്‍ ഒരിക്കല്‍ അവനെ സെറ്റില്‍ വെച്ച് പിടിച്ചിട്ടുണ്ട്. പക്ഷെ പ്രേമം ഉണ്ടായിരുന്നത് പഠിച്ചു കൊണ്ടിരുന്ന സമയത്താണ്. ഒപ്പം പഠിച്ച കുട്ടിയോ മറ്റോ ആണെന്നാണ് വിചാരിക്കുന്നത്. അത് വീട്ടില്‍ നടക്കില്ല, പ്രശ്‌നമായിട്ടാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്. രണ്ട് പേരും ഒരുമിച്ചാണ് ആത്മഹത്യ ചെയ്തത്,' എന്നാണ് തുളസീദാസ് പറയുന്നത്.

ആ സമയത്ത് ആരൊക്കെയോ ചോദിച്ചപ്പോള്‍ ഉര്‍വ്വശി പറഞ്ഞത്രെ എന്നെ വെടിവെക്കുമെന്ന്. പ്രിന്‍സിന്റെ മരണം അത്രയും വേദന തന്നെയാണ്. ഞാന്‍ അത്രയും സ്‌നേഹിച്ച് കൊണ്ടു നടന്ന പയ്യനാണ് എന്നും തുളസീദാസ് അഭിമുഖത്തില്‍ പറയുന്നു. അതേസമയം താന്‍ ഈ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം ഇതേപോലുള്ള സിനിമകളാണ് വന്നുകൊണ്ടിരുന്നതെന്നും എന്നാല്‍ പിന്നീട് അത്തരം സിനിമകള്‍ മനഃപൂര്‍വ്വം എടുക്കാതിരിക്കുകയായിരുന്നു എന്നും തുളസീദാസ് പറയുന്നു.

More from Filmibeat

Read more about: malayalam movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X