ക്ലാപ്പ് അടിച്ചപ്പോള്‍ രതീഷിന്‌റെ മുഖത്ത് കൊണ്ടു, എന്നെ പുറത്താക്കി, അനുഭവം പങ്കുവെച്ച് തുളസീദാസ്‌

By Midhun Raj

മലയാളത്തില്‍ ഒരുകാലത്ത് ശ്രദ്ധേയ ചിത്രങ്ങളുമായി തിളങ്ങിയ സംവിധായകനാണ് തുളസീദാസ്. സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി അദ്ദേഹം സിനിമകള്‍ ചെയ്തിരുന്നു. സഹസംവിധായകനായി പ്രവര്‍ത്തിച്ച സമയത്ത് ഉണ്ടായ ഒരനുഭവം യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഒരു മുഖം പലമുഖം സിനിമയുടെ സമയത്ത് നടന്‍ രതീഷ് തന്നോട് ചൂടായ സംഭവമാണ് തുളസീദാസ് വെളിപ്പെടുത്തിയത്. അന്ന് സെറ്റില്‍ ചെന്നപ്പോള്‍ തന്നെ ക്ലാപ്പ് എടുത്ത് എന്റെ കൈയ്യില്‍ തന്നു എന്ന് സംവിധായകന്‍ പറയുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

സീനിന് സമയമാവുമ്പോള്‍ എന്നോട് ക്ലാപ് അടിക്കാന്‍ പറഞ്ഞിരുന്നു. മുരുഗാലയ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. അപ്പോ രതീഷിന്‌റെ മുന്‍പില്‍ ക്ലാപ്പടിക്കാന്‍ എന്നോട് പറഞ്ഞു. അന്നാണ് ഞാന്‍ രതീഷിനെ കാണുന്നത്. ഞാന്‍ പൊങ്ങി നിന്നിട്ടൊക്കെ വേണം അദ്ദേഹത്തിന് മുന്നില്‍ ക്ലാപ്പ് അടിക്കാന്‍.

അടിച്ചിട്ട് നമ്മള്‍ പതുക്കെ മാറണം

അടിച്ചിട്ട് നമ്മള്‍ പതുക്കെ മാറണം, ശബ്ദമൊന്നും ഉണ്ടാക്കാന്‍ പാടില്ല. സൗണ്ട് എടുക്കുകയൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ഞാന്‍ രതീഷിന്‌റെ മുഖത്ത് ക്ലാപ്പ് അടിച്ചതും ചെറുതായിട്ട് രതീഷിന്‌റെ മൂക്കില്‍ കൊണ്ടു. പിന്നെ ചോക്കിന്‌റെ പൊടിയും ദേഹത്ത് വീണു. രതീഷ് ചൂടായി, എന്താണ് ഈ കാണിച്ചേ എന്ന് ചോദിച്ചു. എന്താ ജോസഫ് സാറെ ഇത് എന്ന് സംവിധായകനോട് പറഞ്ഞു.

രതീഷ് ചൂടായപ്പോള്‍ ഞാനാകെ പേടിച്ചുപോയി

രതീഷ് ചൂടായപ്പോള്‍ ഞാനാകെ പേടിച്ചുപോയി. ജോസഫ് സാറും പറഞ്ഞു, ജോലി അറിയാത്താവരെയൊക്കെ വിളിച്ച് പണിയെടുപ്പിക്കുന്നത് എന്തിനാന്ന്. ഇറങ്ങി പോടാ പുറത്ത് എന്ന് പറഞ്ഞു. അങ്ങനെ എന്നെ പിടിച്ച് പുറത്താക്കി. ഫസ്റ്റ് ഡേ തന്നെയാണ് പുറത്താക്കുന്നത്. പുറത്താക്കിയ ശേഷം ഞാന്‍ വെളിയില്‍ നിന്നു. അപ്പോ ദൈവമേ തുടക്കമാണല്ലോ ആദ്യം തന്നെ ഇങ്ങനെ സംഭവിച്ചുപോയല്ലോ എന്നോര്‍ത്ത് എനിക്ക് വിഷമമായി.

കുറെ നേരം വെളിയില് വെയിറ്റ് ചെയ്തു

കുറെ നേരം വെളിയില് വെയിറ്റ് ചെയ്തു. കുറച്ചുകഴിഞ്ഞപ്പോ രതീഷ് കാറുമെടുത്ത് പുറത്തേക്ക് പോയി. കുറച്ചുകഴിഞ്ഞ് അദ്ദേഹം വീണ്ടും തിരിച്ചുവന്നു. തിരിച്ചുവന്ന് എന്നെ നോക്കി. അദ്ദേഹം അകത്ത് പോയി ഒരാളോട് പറഞ്ഞ് എന്നെ വിളിപ്പിച്ചു. എന്താ ഇവിടെ നില്‍ക്കുന്നെ വര്‍ക്ക് ചെയ്യാന്‍ പോയില്ലെ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ല സാര്‍ എന്നോട് പുറത്തിറങ്ങാന്‍ പറഞ്ഞു എന്ന് മറുപടി നല്‍കി.

Recommended Video

Mammootty-Sulfath Love Story | FilmiBea Malayalam
അപ്പോ അദ്ദേഹം പറഞ്ഞു

അപ്പോ അദ്ദേഹം പറഞ്ഞു, അത് അപ്പോഴുളള ഒരു ദേഷ്യത്തില്‍ പറഞ്ഞതല്ലെ എന്ന്‌. ഞാന്‍ ജോസഫ് സാറോട് പറയാം. എന്താ ജോസഫ് സാറെ ഞാന്‍ അപ്പോഴുളള ദേശ്യത്തില്‍ ഷൗട്ട് ചെയ്തതല്ലെ എന്ന് സംവിധായകനോടും രതീഷ് പറഞ്ഞു. പിന്നെ എന്നെ തിരിച്ചുവിളിച്ചു. ആദ്യം ഒരു ശത്രുത തോന്നിയ എന്നെ പിന്നീട് രതീഷ് അനുജനെ പോലെയാണ് സെറ്റില്‍ കണ്ടതെന്നും തുളസീദാസ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X