ഗോപികയെ അഞ്ച് ദിവസം വെറുതെവിട്ടു! ദിലീപിന്റെ പേടിയും ജയസൂര്യയുടെ ഓട്ടവും! 12 ടേക്ക് പോയി: തുളസീദാസ്

വ്യത്യസ്തമായ സിനിമകളൊരുക്കിയ സംവിധായകനാണ് തുളസീദാസ്. അഭിനയിച്ച് കൊണ്ടിരിക്കുന്നതിനിടെ താരങ്ങള്‍ തന്നെ സജഷന്‍സ് പറയാറുണ്ട്. അങ്ങോട്ടായാലും, ഇങ്ങോട്ടായാലും സ്‌നേഹത്തോടെയാണ് സജഷന്‍ പറയാറുള്ളത്. അത് പറഞ്ഞതുകൊണ്ട് അങ്ങനെ പ്രശ്‌നങ്ങളൊന്നും വന്നിട്ടില്ല. മായപ്പൊന്‍മാന്‍ ചെയ്യുന്ന സമയത്ത് ദിലീപ് അങ്ങനെ മിണ്ടുകയൊന്നുമില്ലായിരുന്നു. അന്നത്ര അറിയപ്പെടുന്ന ആളല്ലായിരുന്നു. പിന്നെ ചെയ്തത് ദോസ്താണ്. ദിലീപിന്റെ കഥാപാത്രം ഓരോന്ന് ചെയ്യുമ്പോഴും എന്നോട് വന്ന് തുളസിയേട്ടാ, ഞാന്‍ മോഹന്‍ലാലൊന്നുമല്ലെന്ന് പറയാറുണ്ടായിരുന്നു. ത്രില്ലിംഗ് രംഗങ്ങളൊക്കെ എടുക്കുമ്പോഴാണ് ഈ ഡയലോഗ്. ഇങ്ങനെയൊക്കെയാണ് മോഹന്‍ലാല്‍ തുടക്കത്തില്‍ വന്നത്. അതുംകൂടെ മനസിലാക്കെന്നായിരുന്നു ഞാന്‍ പറയാറുള്ള മറുപടി. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ദിലീപിനെക്കുറിച്ച് വാചാലനായത്.

ആദ്യമായിട്ടായിരുന്നു അങ്ങനെ കേള്‍ക്കുന്നത്! മുന്‍കാമുകന്‍മാരൊന്നും അത് പറഞ്ഞില്ല! അശ്വിനെക്കുറിച്ച് ദിയ
ആദ്യമായിട്ടായിരുന്നു അങ്ങനെ കേള്‍ക്കുന്നത്! മുന്‍കാമുകന്‍മാരൊന്നും അത് പറഞ്ഞില്ല! അശ്വിനെക്കുറിച്ച് ദിയ

പുള്ളിയുടെ ഇന്‍ട്രോ സീനില്‍ ഒരു സിഗരറ്റ് ഇങ്ങനെ കത്തിച്ച് ഇടുന്ന രംഗമുണ്ട്. അത് വേണോ, ആളുകള്‍ കൂവില്ലേ, പ്രശ്‌നമാവില്ലേ എന്ന് ചോദിച്ചിരുന്നു. ഇല്ല, നിങ്ങളത് ചെയ്യ്, ഇങ്ങനെയൊക്കെയാണ് ബില്‍ഡപ്പ് വരുന്നതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഡബ്ബിംഗ് കഴിഞ്ഞപ്പോഴും അത് വേണോ, അത് മാറ്റിക്കൂടേയെന്ന് ചോദിച്ചിരുന്നു. ഇല്ല, അത് പ്രശ്‌നമാവില്ല, ടെന്‍ഷനടിക്കാതെ, എന്തെങ്കിലും വിഷയമാവുകയാണെങ്കില്‍ നമുക്കത് മാറ്റാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സത്യം പറഞ്ഞാല്‍ ദോസ്ത് സിനിമയില്‍ ജയസൂര്യയെ അടിക്കുന്ന രംഗം വന്നപ്പോള്‍ ഭയങ്കര കൈയ്യടിയായിരുന്നു. ജയസൂര്യയുടെ ആദ്യത്തെ ചിത്രമായിരുന്നു. ആ രംഗം നന്നായെന്ന് എല്ലാവരും പറയുന്നുണ്ട്. തുളസിയേട്ടന്‍ പറഞ്ഞത് പോലെ തന്നെയായി എന്ന് ദിലീപ് പിന്നീട് പറഞ്ഞിരുന്നു.

Thulasidas about Dileep
Photo Credit: Facebook

നമുക്ക് ചില വിശ്വാസങ്ങളാണ്. ജയസൂര്യയെ ദിലീപ് അടിക്കുന്നൊരു രംഗമുണ്ടല്ലോ, അടിക്കുമ്പോള്‍ മുഖം ഇങ്ങോട്ട് പോവേണ്ടതിന് പകരം അങ്ങോട്ടേക്ക് പോവും. 12 ടേക്കെടുത്തു എന്നുള്ളതാണ് സത്യം. എപ്പോഴെങ്കിലും ദിലീപിനെ കണ്ടാല്‍ ചോദിച്ചാല്‍ മതി. അടി കൊള്ളുമ്പോള്‍ ഫേസ് എങ്ങോട്ടാണ് പോവേണ്ടത് എന്നത് അവന് മനസിലായിരുന്നില്ല. ആ ജയസൂര്യ ഇന്ന് സ്‌റ്റേറ്റ് അവാര്‍ഡ് വരെ വാങ്ങിച്ചു. വേറൊരു പയ്യനെയായിരുന്നു നമ്മള്‍ തീരുമാനിച്ചത്. അവന് എത്താന്‍ പറ്റിയില്ല. വേറെ രണ്ടുമൂന്ന് പേരെ വെച്ച് ഓടിച്ചൊക്കെ നോക്കി. കുറേ ജൂനിയര്‍ ആര്‍ടിസ്റ്റ് പയ്യന്‍മാരൊക്കെയുണ്ടായിരുന്നു. അതൊന്നും ശരിയായി വന്നില്ല.

പൃഥ്വിരാജിന് അരികില്‍ കുന്തം പിടിച്ച് മണിക്കൂറുകളോളം! നന്നായിട്ടും ആ രംഗം ഒഴിവാക്കി! സങ്കടം പറഞ്ഞ് സജീവ്‌
പൃഥ്വിരാജിന് അരികില്‍ കുന്തം പിടിച്ച് മണിക്കൂറുകളോളം! നന്നായിട്ടും ആ രംഗം ഒഴിവാക്കി! സങ്കടം പറഞ്ഞ് സജീവ്‌

അമ്പിളി ചേട്ടനും അവിടെയുണ്ടായിരുന്നു. എന്റെ റൂമിലൊരു പയ്യനിരിപ്പുണ്ട്. എന്നെ വെച്ച് കോമഡി പരിപാടി അവതരിപ്പിക്കുന്ന ആളാണ്. ജഗതി വേഴ്‌സ് ജഗതി ചെയ്യുന്ന ആളാണ്. എന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ എന്നെ നോക്കിയിരിക്കുകയാണ്. അവനെയൊന്ന് ട്രൈ ചെയ്ത് നോക്കാന്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ജയസൂര്യയെ ആളെ വിട്ട് വിളിപ്പിച്ചത്. വന്നപ്പോള്‍ ഒരു കോളേജ് പയ്യന്‍. കുറേനേരം നില്‍ക്കേണ്ടി വന്നപ്പോള്‍ ഈ ഗ്രൂപ്പിനൊപ്പം നില്‍ക്കാനായിരിക്കും എന്നായിരുന്നു വിചാരിച്ചത്. ആരോടും പറയാതെ അവിടെ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു അവന്‍ കരുതിയത്. പിന്നീടൊരു ഇന്റര്‍വ്യൂല്‍ ജയസൂര്യ തന്നെ പറയുന്നത് കേട്ടതാണ്.

പോവാനായി നില്‍ക്കുന്നതിനിടയിലായിരുന്നു എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് കൊടുത്തത്. അടിക്കാന്‍ ഓടിക്കുന്നതാണ്, അടി കൊള്ളാതെയിരിക്കാന്‍ കുറേ ഓടുന്നുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ സിനിമയിലേക്ക് ഓടിക്കയറാം എന്ന് പറഞ്ഞിരുന്നു. ധൈര്യമായിട്ട് ഓടിക്കോളാന്‍ പറഞ്ഞു. ഗോപികയേയും ഇതുപോലെ ഓടിച്ച് കയറ്റിയതും, ഗോപിക എന്ന പേരിട്ടതുമൊക്കെ ഞാനാണ്. മനോജ് കെ ജയന് ആദ്യം പൈസ കൊടുത്തത് ഞാനാണ്. ഗോപികയെ പ്രൊഡ്യൂസറിന് ഇഷ്ടമായില്ല. അഞ്ച് ദിവസം അഭിനയിക്കാതെ കൊണ്ടുനടന്നതാണ്. ശബ്ദം പോലും വരുന്നുണ്ടായിരുന്നില്ല. ക്യാമറയും, ക്രൂവുമൊക്കെയായി പരിചയത്തിലായതോടെ ഗോപികയുടെ അഭിനയവും ശരിയായി. എന്തോ ഒരു ഭാഗ്യം എന്നിലൂടെ വരാന്‍. പ്രതിഫലമൊന്നും ആഗ്രഹിച്ചല്ല ഞാന്‍ ഓരോന്നും ചെയ്യുന്നത്. അവരില്‍ നിന്നും നല്ല വാക്ക് പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷിക്കുമ്പോഴാണല്ലോ വേദനയുണ്ടാവുന്നത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Read more about: dileep jayasurya gopika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X