മുകേഷ് പറഞ്ഞത് എനിക്ക് സഹിച്ചില്ല, നിങ്ങള് അഭിനയിക്കേണ്ടെന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു: തുളസീദാസ്‌

By Midhun Raj

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് തുളസീദാസ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ സംവിധായകന്‌റെ സിനിമകളില്‍ അഭിനയിച്ചു. തുളസീദാസിന്‌റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിമിക്‌സ് പരേഡ്. മുകേഷിനെ മിമിക്‌സ് പരേഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് തുളസീദാസ്. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. എന്‌റെ ഒരുപാട് സിനിമകളില്‍ മുകേഷ് നായകനായി വന്നിട്ടുണ്ട് എന്ന് തുളസീദാസ് പറയുന്നു.

mukesh-thulasidas

കൗതുക വാര്‍ത്തകള്‍ വിജയമായ ശേഷം മിമിക്‌സ് പരേഡിന് വേണ്ടിയും ഞാന്‍ മുകേഷിനെ സമീപിച്ചു. സിനിമയുടെ കഥ ഞാനും കലൂര്‍ ഡെന്നീസും പ്ലാന്‍ ചെയ്ത സമയത്ത് മുകേഷിന്‌റെ അടുത്താണ് പോയത്. മുകേഷ് സരിതയ്‌ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു; തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്.

നടി നികിത ശര്‍മ്മയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, കാണാം

ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാന്‍ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടര്‍ന്ന്‌ അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്‌റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാല്‍ ചിലപ്പോ ഞാന്‍ പോവും. പിന്നെ സത്യന്‍ അന്തിക്കാടിന്‌റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് അറിയിച്ചു.

ഇതൊക്കെ കൗതുക വാര്‍ത്ത കണ്ട ശേഷമുളള റിയാക്ഷനാണ്, തുളസീദാസ് പറയുന്നു. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്‌റെ നിര്‍മ്മാതാവിന്‌റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാല്‍ പോവുമെന്ന്. ഞാന്‍ അന്ന് മുകേഷിന്‌റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നീസും വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. നിര്‍മ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റായി മാറി. നൂറ് ദിവസം ഓടി. നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്, അഭിമുഖത്തില്‍ തുളസീദാസ് ഓര്‍ത്തെടുത്തു.

More from Filmibeat

Read more about: mukesh thulasidas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X