മോഹന്‍ലാലിനെ മനസില്‍ കണ്ട് ചെയ്യാനൊരുങ്ങിയ സിനിമ,എന്നാല്‍ നായകനായത് മുരളി,തുറന്നുപറഞ്ഞ് സംവിധായകന്‍

By Prashant V R

നടന്‍ മുരളി നായകവേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രായിക്കര പാപ്പന്‍. ടിഎസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ മുരളി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മുരളിക്കൊപ്പം ജഗദീഷ്, മധു, രാഘവന്‍, സുകുമാരന്‍, വിജയകുമാര്‍, ചിപ്പി, ഗീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

എസ്പി വെങ്കിടേഷ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുരളിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമ കൂടിയായിരുന്നു പ്രായിക്കര പാപ്പന്‍. അതേസമയം മുരളിക്ക് മുന്‍പ് താന്‍ പ്രായിക്കര പാപ്പനായി മനസില്‍ കണ്ടത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് സംവിധായകന്‍ ടിഎസ് സുരേഷ് ബാബു തുറന്നുപറഞ്ഞിരുന്നു.

ഒരു പടത്തിന്‌റെ

ഒരു പടത്തിന്‌റെ സ്‌ക്രിപ്റ്റ് വര്‍ക്കുമായി തിരുവനന്തപുരത്ത് ഉളള സമയത്താണ് ഷാജി പാണ്ടവത്ത് അദ്ദേഹം എഴുതിയ ഒരു കഥയ്ക്ക് സജന്‍ഷസ് ചോദിക്കുന്നത്. വളരെ നല്ല കഥ ആയിരുന്നു അത്, കൊമേഴ്‌സ്യല്‍ അല്ലാതെ ഒരു ക്ലാസിക്ക് പടം. എനിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു. അത് മറ്റൊരു സംവിധായകന് വേണ്ടി എഴുതിയത് ആയിരുന്നു.

ആ സംവിധായകന്

ആ സംവിധായകന് അത് ഇഷ്ടമായില്ലെങ്കില്‍ നല്ലൊരു കൊമേഴ്‌സ്യല്‍ പടമായി ഇത് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ഷാജി വിളിച്ചു. കഥയിലെ ടെക്‌നിക്കുകള്‍ ഇന്ത്യയില്‍ ചെയ്യാന്‍ പറ്റില്ല. അത് കൊണ്ട് പടം ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചു എന്ന് പറഞ്ഞു. അങ്ങനെ കഥ ഞങ്ങള്‍ കൊമേഷ്യലായി ചെയ്യാന്‍ തീരുമാനിച്ചു.

മോഹന്‍ലാല്‍ ആയിരുന്നു

മോഹന്‍ലാല്‍ ആയിരുന്നു എന്റെ മനസ്സില്‍. രണ്ട് മൂന്ന് പാട്ട്, ആക്ഷന്‍ അങ്ങനെ ആയിരുന്നു എന്റെ മനസ്സില്‍. ഷാജിയ്ക്ക് താല്‍പര്യം മുരളിയും. ആദ്യത്തെ കഥ വെച്ച് മുരളിയായിരുന്നു നല്ലത്. പക്ഷേ കൊമേഴ്‌സ്യല്‍ ആകുമ്പോള്‍ മോഹന്‍ലാല്‍ ആണ് കുറച്ചുകൂടെ നല്ലത് എന്നാണ് എനിക്ക് തോന്നിയത്. അങ്ങനെ മോഹന്‍ലാലുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ ആണ് എനിക്ക് മുരളിചേട്ടന്റെ കോള്‍ വന്നത്.

ഷാജി കഥ പറഞ്ഞുവെന്നും

ഷാജി കഥ പറഞ്ഞുവെന്നും കഥ വളരെ ഇഷ്ടമായി ഇത് നമുക്ക് ചെയ്യണം എന്നായിരുന്നു മുരളിചേട്ടന്‍ പറഞ്ഞത്. ഷാജി ആദ്യമേ മുരളിചേട്ടനോട് പറഞ്ഞിരുന്നു. അന്ന് കഥയ്ക്ക് വാരിക്കുഴി എന്നോ മറ്റോ ആയിരുന്നു പേരിട്ടത്. ഞാന്‍ വല്ലാത്ത ധര്‍മ്മ സങ്കടത്തിലായി. ഷാജിയാണെങ്കില്‍ മുരളി ചേട്ടന്‍ ചെയ്യുവാണെങ്കില്‍ ഗംഭീരമാകും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

പിന്നെ പിറ്റേ ദിവസം

പിന്നെ പിറ്റേ ദിവസം തന്നെ മുരളിചേട്ടനെ കണ്ട് കഥ പറഞ്ഞു. പടത്തിന് പ്രായിക്കര പാപ്പന്‍ എന്ന് പേരുമിട്ട് തുടങ്ങി. ഇതിലെ ജഗദീഷ് പാടുന്ന ഒരു പാട്ടുണ്ട്. അത് ആദ്യം ഇടുന്നത് മോഹന്‍ലാലിന്റെ കാറിലാണ്. ഒരു വാക്ക് പറഞ്ഞിരുന്നേല്‍ പടം ചെയ്‌തേനെ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ രീതിയാണെങ്കില്‍ കഥ മറ്റൊരു തരത്തിലേക്ക് വന്നേനെ. സുരേഷ് ബാബു പറഞ്ഞു,

Read more about: murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X