ഷോട്ട് കഴിഞ്ഞാൽ അമ്മയ്ക്കടുത്ത്, ഒന്നും മിണ്ടില്ല; പക്ഷെ ഖുശ്ബുവിനെ വരെ പിന്നിലാക്കിയ അഭിനയം; സംവിധായകൻ

സിനിമാ രം​ഗത്തിന് മറക്കാൻ പറ്റാത്ത നടിയാണ് കനക. ചെറിയൊരു കാലഘട്ടത്തിൽ മാത്രമേ കനകയെ സിനിമകളിൽ കണ്ടിട്ടുള്ളൂയെങ്കിലും അതിനുള്ളിൽ വൻ ജനപ്രീതി നേടാൻ കനകയ്ക്ക് സാധിച്ചു. മലയാളത്തിൽ ചെയ്ത ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകൾ മികച്ച വിജയം നേടി. നടി അഭിനയിച്ച സിനിമകളിൽ ഭൂരിഭാദ​ഗവും ഹിറ്റാണ്. അന്തരിച്ച പഴയ കാല നടി ദേവികയുടെ മകളാണ് കനക. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം.

കനക അഭിനയിക്കുന്ന സിനിമകൾ തെരഞ്ഞെടുത്തതും നടിയുടെ എല്ലാ കാര്യങ്ങളും നോക്കി സെറ്റിൽ ഒപ്പം നിന്നതുമെല്ലാം ദേവികയാണ്. അമ്മയുടെ മരണം കനകയെ തളർത്തി. ജീവിതത്തിൽ നടി പൂർണമായും ഒറ്റപ്പെട്ടു. സിനിമകളിൽ നിന്നും അകന്നു. ഇന്ന് പുറം ലോകവുമായി അധികം ബന്ധമില്ലാതെ തന്റെ വീട്ടിൽ ഒതുങ്ങിക്കഴിയുകയാണ് കനക. കനകയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധാകൻ വി ശേഖർ.

Kanaka  Khushbu

ഇദ്ദേഹം സംവിധാനം ചെയ്ത വിരലുക്കേത്ത വീക്കം എന്ന സിനിമയിൽ കനക അഭിനയിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ഖുശ്ബു, കോവെെ സരള, വിവേക്, വടിവേലു ലിവിം​ഗ്സ്റ്റൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഷൂട്ടിം​ഗിനിടെയുള്ള ഓർമകളാണ് സംവിധായകൻ വി ശേഖർ ഒരു ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിൽ പങ്കുവെച്ചത്.

ഷൂട്ടിം​ഗ് കോളേജിലെ പോലെയായിരുന്നു. മൂന്ന് നായികമാരും മൂന്ന് നായകൻമാരും. എല്ലാവരും തമാശ പറഞ്ഞ് ജോളിയായി ഇരിക്കും. കനക മാത്രം ഷോട്ട് കഴിഞ്ഞ് അമ്മയുടെ അടുത്ത് പോയിരിക്കും. ഞങ്ങളെന്താ പ്രേതമോ പിശാചോ ആണോ, സീൻ കഴിഞ്ഞ് എനിക്കും ഖുശ്ബുവിനുമൊപ്പം കസേരയിട്ട് ഇരുന്ന് കൂടേ, കൈ കുഞ്ഞാണോ അവളെന്ന് കോവെെ സരള ചോദിക്കും. കനകയ്ക്ക് മാനസികമായി എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അമ്മയോട് എന്തുകൊണ്ട് കനക ഞങ്ങൾക്കൊപ്പം ഇരിക്കുന്നില്ലെന്ന് ചോദിച്ചു.

Kanaka

ചെറുപ്പം മുതലേ ഇങ്ങനെ പഴകിയതാണ്. ഇപ്പോഴും പത്ത് വയസുള്ള കുട്ടിയെ പോലെയാണ്. എന്നോ‌ട് ചോദിക്കാതെ ചെറിയൊരു കാര്യം പോലും ചെയ്യില്ല. അവൾ അധികം സംസാരിക്കില്ലെന്നും കനകയുടെ അമ്മ പറഞ്ഞെന്നും സംവിധായകൻ ഓർത്തു. അതേസമയം അഭിനയിക്കുമ്പോൾ മികച്ച പ്രകടനാണ് കനക കാഴ്ച വെച്ചതെന്നും സംവിധായകൻ പറയുന്നു. നന്നായി നിരീക്ഷിച്ച് അഭിനയിക്കും.

കനക സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. അടുത്തിടെ നടി കുട്ടി പത്മിനി കനകയ്ക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വിട്ടു. കനക സന്തോഷത്തോ‌ടെ കഴിയുകയാണെന്നും പക്ഷെ ഒറ്റയ്ക്ക് ജീവിക്കാനാണ് കനക ഇഷ്ടപ്പെടുന്നതെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X