പ്രഭു പുറത്ത് പോയപ്പോൾ ഭാര്യ കാര്യം പറഞ്ഞു; ഖുശ്ബുവിനെ ഒഴിവാക്കാൻ പറയാതെ പറഞ്ഞു; വെളിപ്പെടുത്തി സംവിധായകൻ
സിനിമാ ലോകത്ത് എക്കാലത്തും ഹിറ്റ് താരജോഡികൾ ഉണ്ടാകാറുണ്ട്. ഇവരെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. ഓൺസ്ക്രീനിലെ കെമിസ്ട്രി ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നു. നടൻ പ്രഭുവിന്റെ ഒരു കാലത്തെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായിക ഖുശ്ബുവായിരുന്നു. ചിന്ന തമ്പിയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ഏറ്റവും ശ്രദ്ധേയ സിനിമ. ഇരുവരും പ്രണയത്തിലാണെന്ന് അക്കാലത്ത് സിനിമാ ലോകത്ത് പരക്കെ സംസാരമുണ്ടായിരുന്നു.
ഇപ്പോഴിതാ പ്രഭുവിനെയും ഖുശ്ബുവിനെയും നായികാ നായകൻമാരാക്കി ചെയ്യാനിരുന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വി ശേഖർ. സിനിമയുടെ ചർച്ചയ്ക്കായി വീട്ടിലെത്തിയപ്പോഴുള്ള അനുഭവമാണ് റെഡ്നൂൽ എന്ന തമിഴ് മീഡിയയിൽ വി ശേഖർ പങ്കുവെച്ചത്. ഞാൻ ടിഫിൻ കഴിച്ച് കൊണ്ടിരിക്കവെ പ്രഭുവിന്റെ ഭാര്യ അങ്ങോട്ട് വന്നു. നല്ല കുടുംബ ചിത്രങ്ങൾ നോക്കി ചെയ്യ്, വി ശേഖറുടെ സിനിമകൾക്ക് കുടുംബ പ്രേക്ഷകരുണ്ടെന്ന് ഞാനാണ് സർ അദ്ദേഹത്തെ ഉപദേശിച്ചതെന്ന് അവർ എന്നോട് പറഞ്ഞു.

പ്രഭു പുകവലിക്കാൻ പുറത്തേക്ക് പോയി. ഭാര്യ അപ്പോൾ പതിയെ സംസാരിച്ചു. നിങ്ങളുടെ പടത്തിൽ ആരാണ് സർ നായിക എന്ന് ചോദിച്ചു. ഖുശ്ബുവെന്ന് ഞാൻ പറഞ്ഞു. അത് കേട്ട് അവർ ആലോചിച്ചു. ആളുകൾ ഓരോന്ന് പറയുന്നുണ്ടല്ലോ സർ, പ്രഭുവും ഖുശ്ബുവും വിവാഹം ചെയ്യാൻ പോകുകയാണെന്നെല്ലാം, ജീവിതമല്ലേ സർ എന്ന് എന്നോട് പറഞ്ഞു. ഖുശ്ബുവിനെ നായികയാക്കരുതെന്ന് അവർ പറയാതെ പറഞ്ഞു.
ഭക്ഷണം കഴിച്ച് പുറത്ത് വന്ന ശേഷം പ്രഭുവിനോട് സംസാരിച്ചു. സിനിമ ചെയ്യാം, പക്ഷെ വേറെ നായികയെ വെക്കാമെന്ന് ഞാൻ പറഞ്ഞു. നടന് കാര്യം മനസിലായി. അദ്ദേഹം അത് വേണ്ട, ഇത് സിനിമയല്ലേ എന്നൊക്കെ പറഞ്ഞു. സിനിമയാണെങ്കിലെന്താ, വ്യക്തി ജീവിതത്തെ ബാധിക്കരുതല്ലോയെന്ന് ഞാൻ പറഞ്ഞു.

ചില കാരണങ്ങളാൽ ആ പ്രൊജക്ട് നടന്നില്ലെന്നും സംവിധായകൻ പറയുന്നു. ഖുശ്ബു എന്നെ വിളിച്ചിരുന്നു. സർ, ആരൊക്കെയോ പറഞ്ഞ് പരത്തിയതാണ്. ഞാനും പ്രഭുവും സൗഹൃദത്തിലായിരുന്നു. പക്ഷെ അത്രമാത്രം എക്സ്ട്രീമായി ഒന്നും നടന്നിട്ടില്ല. ആരോ പറഞ്ഞതിന്റെ പേരിൽ നിങ്ങൾ എന്നെ ഒഴിവാക്കി. പക്ഷെ നിങ്ങളുടെ സിനിമയിൽ എനിക്കഭിനയിക്കണം. സുന്ദർ സി യുമായി എന്റെ കല്യാണം തീരുമാനിച്ചു. എന്നാലും നിങ്ങളുടെ സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നെന്നും വി ശേഖർ ഓർത്തു.
സംവിധായകൻ സുന്ദർ സിയെയാണ് ഖുശ്ബു വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. അവന്തിക, അനന്തിത എന്നീ രണ്ട് മക്കളും ഇവർക്ക് ജനിച്ചു. പുനിത പ്രഭു എന്നാണ് പ്രഭുവിന്റെ ഭാര്യയുടെ പേര്. 1982 ലായിരുന്നു വിവാഹം. വിക്രം പ്രഭു, ഐശ്വര്യ പ്രഭു എന്നിവരാണ് മക്കൾ. സിനിമാ രംഗത്ത് പ്രഭുവും ഖുശ്ബുവും ഇന്നും സജീവമാണ്. ഇപ്പോഴും ഇവർ സുഹൃത്തുക്കളുമാണ്. തമിഴ് പഠിക്കാൻ തന്നെ ഉപദേശിച്ചത് പ്രഭുവാണെന്ന് ഒരിക്കൽ ഖുശ്ബു പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











