For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയും ജ്യോതികയും സൂപ്പറാണെന്ന് സംവിധായകന്‍! പൂവെല്ലാം കേട്ടുപ്പാര്‍ ലൊക്കേഷനില്‍ സംഭവിച്ചത്?

  |

  തമിഴകത്തിന്റെ സ്വന്തം താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുകയാണ് ഇരുവരും. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് ജ്യോതിക തിരിച്ചുവന്നപ്പോള്‍ ശക്തമായ പിന്തുണ നല്‍കിയത് സൂര്യയായിരുന്നു. സിനിമ നിര്‍മ്മിക്കാനും പ്രമോഷന്‍ നടത്താനുമൊക്കെ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ വാചാലനാവുകയാണ് സംവിധായകനായ വസന്ത്.

  സൂര്യയും ജ്യോതികയും പ്രണയത്തിലായതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാതൃകാ താരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളതും. അന്യോന്യം ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. വീണ്ടും സിനിമയിലേക്കെത്തിയ ജ്യോയ്‌ക്കൊപ്പം സൂര്യയുമുണ്ടായിരുന്നു.

  സൂര്യയുടെ ഡെഡിക്കേഷന്‍ എടുത്ത് പറയേണ്ട കാര്യമാണ്. അദ്ദേഹത്തെ ഡീല്‍ ചെയ്യുന്നതും എളുപ്പമാണ്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും അത് പ്രകടമാണ്. സൂര്യയ്‌ക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. ഫൈറ്റ് സീനിലും തിളങ്ങിയിരിക്കുകയാണ് ജ്യോതിക. ജാക്‌പോട്ടിലൂടെയായിരുന്നു ജ്യോതിക ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. താരത്തിന്റെ ആക്ഷന്‍ കിടുക്കിയെന്നായിരുന്നു ആരാധകരും പറഞ്ഞിരുന്നു.

  ജ്യോതികയ്ക്ക് ഏത് തരത്തിലുള്ള കഥാപാത്രവും പെട്ടെന്ന് വഴങ്ങും. കോമഡി ചെയ്യാനൊക്കെ ജ്യോ തയ്യാറാണ്. ആദ്യ സിനിമയെന്ന പ്രശ്‌നമൊന്നും അവരെ അലട്ടിയിരുന്നില്ല. വര്‍ഷങ്ങള്‍ക്് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. പോലീസായും അധ്യാപികയായും ഡോക്യുമെന്ററി മേക്കറായുമൊക്കെയാണ് താരം എത്തിയത്.

  സൂര്യയും ജ്യോതികയും ഒരുമിച്ചെത്തിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജീവിതത്തിലും ഇരുവരും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ഇവരുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരുന്നു പൂവെല്ലാം കേട്ടുപ്പാര്‍.1999ല്‍ പുറത്തിറങ്ങിയ സിനിമ മികച്ച വിജയമാണ് സ്വന്തമാക്കിയത്. സൂര്യ-ജ്യോതിക പ്രണയമായിരുന്നു പ്രമേയം.

  നേര്‍ക്കുനേറില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷവുമായാണ് സൂര്യ എത്തിയത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസമായിരുന്നു ഈ വേഷം ഗംഭീരമായതിന് പിന്നില്‍. സൂര്യയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹവും സമ്മതം മൂളുകയായിരുന്നു. കോമഡി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേര്‍ക്കുനേറില്‍ എല്ലാം സംവിധായകന്‍ പറയുന്നത് പോലെയായിരുന്നു ചെയ്തിരുന്നത്, എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങനെയായിരുന്നില്ല, സൂര്യ തന്നെ ചില സജഷന്‍സ് മുന്നോട്ട് വെച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

  ജീവിതത്തില്‍ തന്റെ ഹീറോയാണ് സൂര്യയെന്ന് ജ്യോതിക പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ജാക്‌പോട്ട് ഷൂട്ടിംഗിനായി വീട്ടില്‍ നിന്നും മാറി നിന്നപ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം അദ്ദേഹം കൃത്യമായി ചെയ്തിരുന്നു. ഭര്‍ത്താവെന്ന നിലയിലായാലും അച്ഛനെന്ന നിലയിലായാലും പെര്‍ഫെക്റ്റാണ് അദ്ദേഹമെന്നും ജ്യോതിക സാക്ഷ്യപ്പെടുത്തിയിരുന്നു.

  പങ്കെടുക്കുന്ന പരിപാടികളിലെല്ലാം മുഖ്യആകര്‍ഷണമായി മാറാറുണ്ട് ജ്യോതികയും സൂര്യയും. ജാക്‌പോട്ട് ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ ജ്യോതികയോട് എന്നാണ് ഇരുവരും ഒരുമിച്ചെത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്തരത്തില്‍ സ്‌ക്രീനില്‍ ഇരുവരും ഒരുമിച്ചെത്തുന്നതിനായാണ് അവര്‍ കാത്തിരിക്കുന്നതും.

  English summary
  Vasanth talking about Surya and Jyothika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X