»   »  ലാലേട്ടന്റെ പിൻഗാമി പ്രണവല്ല! അഭിനയത്തിൽ സൂപ്പർ സ്റ്റാറിന്റെ പിൻമുറക്കാരൻ ഈ യുവ താരം!

ലാലേട്ടന്റെ പിൻഗാമി പ്രണവല്ല! അഭിനയത്തിൽ സൂപ്പർ സ്റ്റാറിന്റെ പിൻമുറക്കാരൻ ഈ യുവ താരം!

Posted By:
Subscribe to Filmibeat Malayalam
മോഹൻലാൽ കഴിഞ്ഞാൽ തന്നെ ഏറ്റവും വിസ്മയപ്പെടുത്തിയത് ഫഹദ് | filmibeat Malayalam

 മോഹൻ ലാലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് ഫഹദ് ഫാസിലാണെന്നു സംവിധായാകനും ഛായാഗ്രാഹകനുമായ വേണു. കൗമുദി ടിവിയുടെ സ്ടെയിറ്റ് ലൈൻ പരിപാടിയിലാണ‌് വേണു തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

mohanlal

വിജയ്ക്ക് കീർത്തി നൽകിയ ഛായാചിത്രം എവിടെ; സർപ്രൈസ് പൊട്ടിച്ച് പാർത്ഥിപൻ!

പഴയ കാലത്തെ  മോഹൻ ലാലിന്റെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അതു കഴിഞ്ഞ് ഇപ്പോൾ ഫഹദിന്റെ അഭിനയമാണ് തന്നെ ഏറെ അതിശയിപ്പിച്ചിരിക്കുന്നതെന്നും വേണു പറഞ്ഞു. ഫഹദ് കേന്ദ്രകഥാപാത്രം അവതരിപ്പിരിപ്പിച്ച കാർബൺ എന്ന ചിത്രത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു വേണു.

അപമര്യാദയായി പെരുമാറിയ ബിസിനസ്സുകാരന് എട്ടിന്റെ പണി കൊടുത്ത് മലയാളി നടി! സംഭവം ഇങ്ങനെ...

ഫഹദ് ഏറെ വസ്മയിപ്പിച്ചു

മോഹൻ ലാലിന്റെ പഴകാല ചിത്രങ്ങൾക്കു ശേഷം തന്നെ ഏറ്റവും കൂടുതൽ വിസമയിപ്പിച്ചിട്ടുള്ള നടനാണ് ഫഹദ്. ഫഹദിനെ മാറ്റി നിർത്തിയാൽ തന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ആരാണെന്ന ചോദ്യത്തിനാണ് വേണു ഇത്തരത്തിൽ മറുപടി പറഞ്ഞത്.

മോഹൻലാൽ ഏറെ വിസ്മയിപ്പിച്ചു

തന്നെ ഏറ്റവും ആദ്യമായി വിസ്മയിപ്പിച്ച താരം മോഹൻ ലാൽ തന്നെയാണെന്നു വേണു തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതു പോലെ ആരും തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. ലാലേട്ടനു ശേഷം നിരവധി താരങ്ങൾ വെള്ളിത്തിരയിൽ എത്തി. അവരോടൊപ്പം വർക്ക് ചെയ്യാനുളള അവസരം തനിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരൊക്കെ മികച്ച താരങ്ങളാണെന്നും വേണു കൂട്ടിച്ചേർത്തു.

ലാലിനെ വച്ചൊരു സിനിമ

മോഹൻ ലാലിനെവെച്ചൊരു സിനിമ ചെയ്യാൻ താൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. പണ്ടു മുതലെ താൻ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനു സാധിക്കുമോ എന്ന് അറിയില്ലെന്നും വേണു വ്യക്തമാക്കി.

എത്തി ചേരാൻ പ്രയാസം

ലാലേട്ടന്റെ അടുത്ത് എത്തിപെടാൻ ഏറെ പ്രയാസകരമാണ്. താരത്തെ നായകനായിവെച്ച് സിനിമ ചെയ്യണമെങ്കിൽ കുറെ പേരെ തൃപ്തിപ്പെടുത്തണമെന്നും വേണു പറഞ്ഞു. എല്ലാവർക്കും ഇഷ്ടമായാൽ മാത്രമേ താരത്തിനെ വെച്ച് ഒരു സിനിമ ഉണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും സ്‌ട്രെയിറ്റിൽ ലൈന്‍ പറഞ്ഞു.

English summary
dirctor venu statement about carban filim

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam