മോഹന്‍ലാലിനെ കണ്ടപ്പോഴുള്ള അതേ അതിശയമാണ് ഇപ്പോള്‍ ഫഹദിനെ കാണുമ്പോഴും; വേണു പറയുന്നു

മോഹന്‍ലാലിന്റെ അനായാസ അഭിനയ മികവിനെ കുറിച്ച് പറയാത്ത സഹപ്രവര്‍ത്തകറില്ല. അന്യഭാഷാ സിനിമാക്കാര്‍ പോലും മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നത് കണ്ട് അത്ഭുതപ്പെട്ട കഥകള്‍ നേരത്തെയും പങ്കുവച്ചിട്ടുണ്ട്. ലാലിന്റെ അഭിനയം ശരിയ്ക്കുമൊരു മാന്ത്രികതയാണെന്നാണ് പലരുടെയും അഭിപ്രായം. അതേ അഭിപ്രായമാണ് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവിനും.

വര്‍ഷങ്ങളായി സിനിമാ ഛായാഗ്രഹണ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വേണു മോഹന്‍ലാലിന്റെ പല സിനിമകള്‍ക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ലാലിന്റെ അഭിനയത്തില്‍ മതിമറന്ന വേണു പറയുന്നു, ഈ തലമുറയില്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്യുവാന്‍ കഴിയുന്ന നടനാണ് ഫഹദ് ഫാസില്‍ എന്ന്.

സംവിധായകന്‍ കൂടെയായ വേണു ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയിലെ നായകന്‍ ഫഹദ് ഫാസില്‍ ആയിരുന്നു. അപ്പോഴാണ് മോഹന്‍ലാലിനും ഫഹദിനും തമ്മിലുള്ള ആ സാമ്യത്തെ കുറിച്ച് വേണു ശ്രദ്ധിച്ചത്. എന്നെ വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാല്‍. പുതിയ തലമുറയില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന നടനാണ് ഫഹദ് ഫാസില്‍ എന്നാണ് വേണു പറയുന്നത്.

director-venu

ശരീര ഭാഷ കൊണ്ടും ഫ്‌ളെക്‌സിബിലിറ്റി കൊണ്ടും അമ്പരിപ്പിയ്ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഫഹദ് ഫാസിലിന്റെ അഭിനയം കാണുമ്പോഴും അങ്ങനെ തന്നെയാണ് തോന്നുന്നത്. എങ്ങിനെയാണ് ഒരാള്‍ക്ക് ഇങ്ങനെ അനായാസമായി അഭിനയിക്കാന്‍ കഴിയുന്നത് എന്ന് നമുക്ക് തോന്നുന്ന രീതിയില്‍, ഒരുപാട് സിനിമകളില്‍ എന്നെ അതിശയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ഇപ്പോള്‍ ഫഹദ് ഫാസിലുമായി ജോലി ചെയ്തപ്പോള്‍ എനിക്ക് അതേ ആവേശവും അതിശയവുമാണ് തോന്നിയത് - വേണു പറഞ്ഞു.

2018 ലാണ് കാര്‍ബണ്‍ എന്ന ചിത്രം റിലീസ് ചെയ്തത്. 1998 ല്‍ റിലീസ് ചെയ്ത ദയ എന്ന ചിത്രത്തിന് ശേഷം 2014 ല്‍ മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് എന്ന സിനിമ സംവിധാനം ചെയ്ത വേണു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായിരുന്നു കാര്‍ബണ്‍. വേണു തന്നെ തിരക്കഥ എഴുതിയ ത്രില്ലര്‍ ചിത്രമായ കാര്‍ബണില്‍ ഫഹദ് ഫാസിലിനൊപ്പം മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രമായി എത്തി.

Recommended Video

മോഹന്‍ലാലിലെ ഏറ്റവും വലിയ മേന്മ ഇത്, വെളിപ്പെടുത്തി ഫാസില്‍ | FilmiBeat Malayalam

1983 ല്‍ പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ വേണു നാല് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെയുള്ള ബഹുമതിയ്ക്ക് അര്‍ഹനായിട്ടുണ്ട്. മലയാളത്തിന് പുറമെ ബോളിവുഡ്, ഹോളിവുഡ്, കോളിവുഡ്, ടോളിവുഡ് , ബംഗാളി, സിനിമാ ലോകത്തും വേണുവിന്റെ ഛായാഗ്രഹണ മികവ് എടുത്ത് പറയേണ്ടതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X