'അവരുടെ അടുത്ത് എത്തുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും'; മക്കളെ നെ‍ഞ്ചോട് ചേർത്ത് വിക്കിയെ ചുംബിച്ച് നയൻതാര!

2022 ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് എല്ലാം കൊണ്ടും വളരെ അധികം സ്പെഷ്യലായി വർഷമാണ്. കാത്തുകാത്തിരുന്ന വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം 2022ലായിരുന്നു സംഭവിച്ചത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്.

ഒരുപക്ഷെ 2022ൽ നടന്ന ഏറ്റവും കെങ്കേമമായ താര വിവാഹവും നയൻതാരയുടേതായിരിക്കും. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് സറോ​ഗസിയിലൂടെ തനിക്കും വിക്കിക്കും ഇരട്ടകുഞ്ഞുങ്ങൾ പിറന്നുവെന്ന് താരം അറിയിച്ചത്.

ഉയിർ, ഉലകം എന്നീ പേരുകളാണ് ഇരുവരും മക്കൾക്കിട്ടിരിക്കുന്നത്. ഇപ്പോഴിത 2022 അവസാനിച്ച് പുതുവർഷത്തിലേക്ക് കടന്നതിനാൽ 2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ദമ്പതികൾ.

വിഘ്നേഷ് ശിവൻ മനോഹരമായ കുറിപ്പോടെയാണ് കഴിഞ്ഞുപോയ 2022നെ കുറിച്ച് ഓർമിക്കുന്നത്. ഒപ്പം മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും വിഘ്നേഷ് ശിവൻ പങ്കുവെച്ചു.

അവരുടെ അടുത്ത് എത്തുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും

'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹ​രമായ വർഷമാണ് 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമ്മകളും ഈ വർഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു.'

'എന്റെ തങ്കം നയൻതാര.. അനുഗ്രഹീതമായ രീതിയിൽ. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസരത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷം.'

മക്കളെ നെ‍ഞ്ചോട് ചേർത്ത് വിക്കിയെ ചുംബിച്ച് നയൻതാര

'രണ്ട് ആൺകുട്ടികളാൽ അനു​ഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം... ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു അവർ. എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ സ്പർശിക്കുന്നു.'

'ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് എപ്പോഴും തോന്നുന്നു നന്ദി ദൈവമേ.... ഞാൻ എപ്പോഴും ഇഷ്ടപ്പെട്ട ഒരു കഥ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്തു.... കാത്തുവാകുലരണ്ടുകാതൽ... എപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ. സിനിമയുടെ വാണിജ്യ വിജയത്തിൽ സന്തോഷമുണ്ട്.'

രണ്ട് ആൺകുട്ടികളാൽ അനു​ഗ്രഹിക്കപ്പെട്ടു

തന്റെ 2022 എങ്ങനെയായിരുന്നുവെന്ന് വിവരിച്ച് വിഘ്നേഷ് ശിവൻ കുറിച്ചു. വരാനിരിക്കുന്ന തന്റെ പ്രതീക്ഷകളെ കുറിച്ചും വിഘ്നേഷ് ശിവൻ താങ്ക്യു നോട്ടിൽ കുറിച്ചിട്ടുണ്ട്. ഒപ്പം മകൾക്കും ഭാര്യ നയൻതാരയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവെച്ചു.

നിരവധി പേരാണ് വിഘ്നേഷ് ശിവന്റെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റുമായി എത്തിയത്. തുടർന്നും നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള ജീവിതം സുന്ദരമാകട്ടെ എന്നാണ് ആരാധകരിൽ ഏറെപ്പേരും കമന്റിലൂടെ ആശംസിച്ചത്.

2022 മറക്കാനാവാത്ത വർഷം

നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം.

സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു. ഏറ്റവും അവസാനം റിലീസ് ചെയ്ത നയൻതാര സിനിമ കണക്ടാണ്. അശ്വിൻ ശരവണനാണ് ചിത്രത്തിന്റെ സംവിധായകൻ.

കണക്ട് തിയേറ്ററുകളിൽ

അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. നയൻതാര നായികയായ ചിത്രം മായയിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ഗെയിം ഓവറും അശ്വിൻ ശരവണിന്റേതായി എത്തിയിരുന്നു.

നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി കണക്ടിൽ അഭിനയിച്ചിരുന്നു. എന്താണ് സ്‍നേഹമെന്ന് താൻ ചിന്തിക്കുന്നുവോ അതിന്റെ ആള്‍രൂപമാണ് വിഘ്‍നേശ് ശിവൻ.

തങ്ങള്‍ പ്രണയത്തിലായതിന് ശേഷം തനിക്ക് സ്‍നേഹത്തിന്റെ നിര്‍വചനം തന്നെ വിഘ്‍നേശ് ശിവനാണ് എന്നാണ് നയൻതാര അടുത്തിടെ പറഞ്ഞത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X