കറുപ്പുടുത്ത് മാലയിട്ട് അയ്യനെ കാണാനായി വിഘ്നേഷ് ശിവൻ! നയൻസിന് വേണ്ടിയാണോ എന്ന് ആരാധകർ
താരങ്ങളുടെ ക്ഷേത്ര സന്ദർശനം പലപ്പോഴും സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ചർച്ചയാകാറുണ്ട . ചിത്രങ്ങളും മറ്റ് വിശേഷങ്ങളും താരങ്ങൾ തന്നെയാണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴിത ശബരിമല സന്ദർശനത്തിന് തയ്യാറെടുത്ത് സംവിധായകൻ വിഘ്നേഷ് ശിവൻ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മാലയിട്ട് കറുത്ത വസ്ത്രം ധരിച്ച് കുറിയിട്ട് നിൽക്കുന്ന ചിത്രമാണ വിഘേനേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ചുവടെയായി സ്വാമിയേ ശരണമയ്യപ്പ എന്ന് കുറിച്ചിട്ടുമുണ്ട് മകര വിളക്ക് ദിനത്തിലാണ് വിഘേനേഷ് മല കയറുന്നത്. കഴിഞ്ഞ ദിവസം കന്യാകുമാരിയിലും തിരുചെന്തൂരിലെ നയൻസും വിഘ്നേഷും സന്ദർശനം നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നയൻസ് മൂക്കൂത്തി അമ്മൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ ക്ഷേത്ര സന്ദർശനം. മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ ദേവിയുടെ വേഷത്തിലാണ് നയൻസ് എത്തുന്നത് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കുന്നതുവരെ താരം മാംസാഹാരം ഒഴിവാക്കിയിട്ടുണ്ട്. ആർജെ ബാലാജിയും എൻജെ ശരവണനും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം ചിതം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications