For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഹണി റോസ്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമുൾപ്പടെ പല ഭാഷകളിലെ സിനിമയിലും താരം തിളങ്ങി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും പൊതു പരിപാടികളിലും എല്ലാം തന്നെ താരം സജീവമാണ്. നിരവദി ആരാധകരും താരത്തിന് ഉണ്ട്.

  വിനയൻ്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. മണിക്കുട്ടൻ നായകനായ സിനിമയിലെ രണ്ട് നായികമാരിൽ ഒരാളായിട്ടായിരുന്നു നടി എത്തിയത്. മലയാളത്തിൽ നിരവധി സൂപ്പർതാരങ്ങളെയും യുവതാരങ്ങളെയും സംവിധായകൻ വിനയൻ സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഹണി റോസിനെ സിനിമയിൽ എത്തിയതിനെക്കുറിച്ച് ഒരഭിഖത്തിൽ പറഞ്ഞിരുന്നു.

  'ബോയ് ഫ്രണ്ട്' എന്ന സിനിമക്ക് മുമ്പേ 'മീരയുടെ ദുഖവും മുത്തുവിൻറെ സ്വപ്നം' എന്ന സിനിമയിൽ ആയിരുന്നു ആദ്യം എത്തേണ്ടിയിരുന്നത് എന്ന് വിനയൻ അടുത്തിടെ പറഞ്ഞിരുന്നു. ഒരിക്കൽ ഒരു എട്ടാം ക്ലാസുകാരി തൻറെ അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവരികയായിരുന്നു. അന്ന് ആ സിനിമയിൽ നായികയാകാനുളള പ്രായം ആ കുട്ടിക്കില്ലായിരുന്നു.

  പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനുമാകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്. അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കിയ അയച്ചിരുന്നു. പിന്നീട് ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കും.

  Also Read: അവന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമില്ല; മുൻ കാമുകൻ രൺബീറിനെക്കുറിച്ച് കത്രീന പറഞ്ഞത്

  'ആ സമയത്താണ് പുതുമുഖങ്ങളോടൊപ്പം ബോയ് ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നത്. ആ ഇടക്കും വ‍ർഗ്ഗീസ് ചേട്ടൻ വിളിച്ചു. അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം നൽകാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ വാക്ക് ഞാൻ പാലിക്കുകയായിരുന്നു. അങ്ങനെയാണ് ഹണി റോസ് ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്നത്', വിനയൻ അഭിമുഖത്തിൽ പറഞ്ഞു.

  Also Read: നടിമാര്‍ ഗര്‍ഭിണിയാവുന്ന കാര്യത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്; ആലിയ ഭട്ട് അമ്മയാവുന്നതിനെ പറ്റി ഇഷ കോപ്പികർ

  2005 ൽ ബോയ് ഫ്രണ്ടിലൂടെ സിനിമയിൽ എത്തിയെങ്കിലും 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌ത്തിലൂടെയാണ് നടിക്ക് കരിയർ ബ്രേക്ക് ലഭിച്ചത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയും ലഭിച്ചു. മലയാളത്തിലെ മെ​ഗാസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ഗ്ലാമർ ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്.

  Also Read: തന്റെ പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളും ഐശ്വര്യയുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ച ജയ; അമ്മയെ ഉപദേശിച്ച ശ്വേത

  അടുത്തിടെ തൻ്റെയൊരു കടുത്ത ആരാധകനെക്കുറിച്ച് ഹണി റോസ് പറഞ്ഞിരുന്നു. തമിഴ് നാട്ടിൽ നിന്നുള്ള ആരാധകനാണ്. അദ്ദേഹം വിളിച്ചിട്ട് പറയുന്നത് തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ്. പക്ഷെ ഞാൻ നേരിട്ട് പോയി കണ്ടിട്ടൊന്നുമില്ല. എന്നോട് ഭയങ്കര സ്‌നേഹമുള്ള വ്യക്തിയാണ് അദ്ദേഹം.

  ബോയ് ഫ്രണ്ട് മുതൽ എല്ലാ ആഴ്ചയും എന്നെ വിളിക്കും. പാണ്ടി എന്ന് അദ്ദേഹത്തെ വിളിക്കാനാണ് പറയുന്നത്. ഏത് സിനിമ ഇറങ്ങിയാലും പേപ്പറിൽ ഒരു ഫോട്ടോ വന്നാലും വിളിക്കും. സിനിമയിൽ അഭിനയിക്കുന്നതൊക്കെ വല്യ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പിന്നെ ഞാനിങ്ങനെ ഒരു അമ്പലം പണിതു. അതിലെ പ്രതിഷ്ഠ ഞാനാണെന്നും പറഞ്ഞതായി നടി വ്യക്തമാക്കുന്നു.

  'മോൺസ്റ്റർ' ആണ് ഹണിയുടെ പുതിയ സിനിമ. പിന്നാലെ പട്ടാംപൂച്ചിയെന്ന തമിഴ് സിനിമയും അണിയറയിലുണ്ട്. തുടർന്ന് തെലുങ്കിൽ ബാലയ്യയുടെ നായികയായും ഹണി റോസ് എത്തും.

  Read more about: honey rose
  English summary
  Director Vinayan Open Ups About The Entry Of Honey Rose In the Film Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X