twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രമിന് തമിഴ് ലോകത്ത് സ്റ്റാര്‍ഡം നേടിക്കൊടുത്ത ചിത്രം; കലാഭവന്‍ മണി അനശ്വരമാക്കിയ വേഷമാണെന്ന് വിനയന്‍

    |

    വര്‍ഷങ്ങളായി മലയാളികള്‍ക്ക് നിരവധി കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ഏറ്റവും പുതിയതായി പത്തൊന്‍പതാം നൂറ്റാണ്ട് എന്ന പേരില്‍ ബിഗ് ബജറ്റ് ചിത്രമൊരുക്കുകയാണ് വിനയന്‍. സിജു വിത്സന്‍ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇതിനിടെ തന്റെ ആദ്യ തമിഴ് ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍. വിക്രം നായകനായി അഭിനയിച്ച കാശി എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

    പ്രതീക്ഷിക്കാത്ത വിജയം നേടി തന്നെ കാശി പിറന്നിട്ട് ഇന്ന് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്. മലയാളത്തില്‍ കലാഭവന്‍ മണി നായകനായി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴിലേക്കുള്ള റീമേക്ക് ആയിരുന്നു കാശി. സിനിമയെ കുറിച്ചും വിക്രത്തെ കുറിച്ചുമൊക്കെ സംവിധായകന്‍ പറഞ്ഞതോടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകരും എത്തി. വിനയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

     kashi-movie

    'കാശി' റിലീസ് ആയിട്ട് ഇന്ന് ഇരുപതു വര്‍ഷം തികയുകയാണ്... എന്റെ ആദ്യത്തെ തമിഴ് സിനിമ, വിക്രമിന് തമിഴ് ലോകത്ത് സ്റ്റാര്‍ഡം നേടിക്കൊടുത്ത ചിത്രം. വിക്രം നായകനാകുന്ന രണ്ടാമത്തെ തമിഴ് സിനിമയായിരുന്നു കാശി. ഇളയരാജ സാറിന്റെ മ്യൂസിക്കും സുകുമാറിന്റെ ക്യാമറയും... അരോമ മണിച്ചേട്ടനായിരുന്നു നിര്‍മ്മാതാവ്. ആരും പ്രതീഷിക്കാത്തത്ര വിജയമായിരുന്നു കാശിയുടേത്. വിക്രമിനു ഫിലിംഫെയര്‍ അവാര്‍ഡു ലഭിച്ചു. കലാഭവന്‍ മണി അനശ്വരമാക്കിയ അന്ധനായ രാമുവിനെ കാശിയിലൂടെ അവതരിപ്പിച്ച് വിക്രം തമിഴ് ജനതയുടെ ഹൃദയത്തില്‍ ചേക്കേറി. ഊമപ്പെണ്ണിന്റെ ഉരിയാടപയ്യന്‍ ഷൂട്ടിംഗ് ഗുരുവായൂരില്‍ നടക്കുമ്പോളാണ് കാശിയുടെ റിലീസ്. വളരെ നല്ല റിപ്പോര്‍ട്ടാണെന്ന് വിക്രം തന്നെയാണ് വിളിച്ചു പറഞ്ഞത്. ഇരുപതു വര്‍ഷം ഇന്നലെയെന്ന പോലെ കടന്നു പോയി... എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകന്‍ വിനയന്‍ പറയുന്നത്.

    ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും തട്ടികൊണ്ട് പോയി വിവാഹം നടത്തി; വിധി ജീവിക്കാന്‍ പറഞ്ഞു, വിവാഹക്കഥ പറഞ്ഞ് പ്രസാദ്ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും തട്ടികൊണ്ട് പോയി വിവാഹം നടത്തി; വിധി ജീവിക്കാന്‍ പറഞ്ഞു, വിവാഹക്കഥ പറഞ്ഞ് പ്രസാദ്

    അതേ സമയം വിനയന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിനയന്‍ സര്‍, തമിഴില്‍ വിക്രം നായകന്‍ ആകുന്ന രണ്ടാമത്തെ സിനിമ കാശിയല്ല. അത് സേതുവാണ്. വിക്രമിന്റെ ആദ്യത്തെ സിനിമ തമിഴില്‍ ശ്രീ പി സി ശ്രീറാം സംവിധാനം ചെയ്ത മീരയാണ്. ശ്രീമതി ലക്ഷ്മിയുടെ മകള്‍ ഐശ്വര്യ ആയിരുന്നു നായിക എന്ന് ഒരാള്‍ തിരുത്തി പറയുന്നു. വിനയന്‍ എത്രയോ ആള്‍ക്കാരെ രക്ഷപെടുത്തിയ സംവിധായകന്‍ ആണെന്നാണ് മറ്റൊരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.

    vinayan

    വിനയന്‍ സാര്‍... നിങ്ങള്‍ ഒരു സംഭവം ആണ്. നിങ്ങളോട് എനിക്ക് പ്രത്യേക ഒരു ആരാധന ഉണ്ട്. മലയാള സിനിമയില്‍ ഇന്ന് വരെ ഒരു സംവിധായകനോട് തോന്നാത്ത ഒരു ഇഷ്ടം. എന്താണെന്ന് അറിയില്ല. ചിലപ്പോള്‍ നിങ്ങടെ നിലപാടുകള്‍ ആയിരിക്കും. ആരെയും പേടിക്കാത്ത ആരോടും മുഖത്ത് നോക്കി സംസാരിക്കുന്ന ഈ സ്വഭാവം. ഇനിയും ഒരുപാട് കാലം ഒരുപാട് സ്വഭാഗ്യങ്ങള്‍ ദൈവം നല്‍കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. ഒരു എളിയ ആധാരധകന്‍...വിനയന്‍ സാര്‍ ഉയിര്‍. സിനിമ സ്വപ്നം ആയി കണ്ട നാള്‍ മുതല്‍ ഉള്ളില്‍ പതിഞ്ഞ രണ്ട് പേര് വിനയന്‍, ബാലചന്ദ്ര മേനോന്‍ എന്നിവയാണ്.

    വിവാഹം കഴിഞ്ഞ് ഭർത്താവ് അടിപൊളിയാണ്; പ്രണയിച്ചപ്പോഴുള്ള ആഗ്രഹം നിറവേറുന്നു, പുതിയ അതിഥി എത്തി, എലീന പറയുന്നുവിവാഹം കഴിഞ്ഞ് ഭർത്താവ് അടിപൊളിയാണ്; പ്രണയിച്ചപ്പോഴുള്ള ആഗ്രഹം നിറവേറുന്നു, പുതിയ അതിഥി എത്തി, എലീന പറയുന്നു

    ഹായ് സാര്‍ എന്തൊക്കെയായി പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിനായി ഞങ്ങളിപ്പോള്‍ വെയ്റ്റിംഗ് ആണ്. ഇപ്പോള്‍ സാധാരണ ജീവിതം ഉള്ള സിനിമ ഒന്നും ആര്‍ക്കും വേണ്ട. ന്യൂ ജനറേഷന്‍ സിനിമകള്‍ മതി എല്ലാവര്‍ക്കും. എന്നാല്‍ നിങ്ങള്‍ കുറേ നല്ല സിനിമകള്‍ ഞങ്ങള്‍ക്ക് തന്നു അതൊന്നും ഇപ്പോഴത്തെ മക്കള്‍ക്ക് അറിയില്ല. എന്തായാലും നല്ല കഥ ഉണ്ടേല്‍ എല്ലാരും സ്വീകരിക്കും എന്ന് തോന്നുന്നു.. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വിനയന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

    Read more about: vinayan വിനയന്‍
    English summary
    Director Vinayan Opens Up About His First Tamil Movie With Actor Vikram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X