twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് അല്ല മമ്മൂട്ടിയായിരുന്നു അത് ചെയ്യേണ്ടത്, ആ കുറ്റപ്പെടുത്തലിനെക്കുറിച്ച് സംവിധായകൻ

    |

    താരങ്ങളെ മികച്ച രീതിയിൽ ഉപയോഗിച്ച സംവിധായകനാണ് വിനയൻ. ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളിലായിരിക്കും വിനയൻ ചിത്രങ്ങളിൽ താരങ്ങൾ എത്തുക. അതുവരെ കണ്ട അഭിനേതാക്കളുടെ മറ്റൊരു മുഖമായിരിക്കും ഈ ചിത്രത്തിൽ കാണുക. ഇത് തന്നെയാണ് വിനയൻ സിനിമകളുടെ പ്രധാന സവിശേഷതയും. എന്നാൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങുന്ന പല വിനയൻ ചിത്രങ്ങളും തിയേറ്ററിൽ പ്രതീക്ഷിച്ചത് പോലെ വിജയം ലഭിച്ചിരുന്നില്ല.

    ഇപ്പോഴിത തനിക്ക് ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന ചിത്രത്തെ കുറിച്ച വിനയൻ . ഒരു മാധ്യമത്തിന് നൽകിയ പഴയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. സംവിധായകന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുകയാണ്. പൃഥ്വിരാജ് ചിത്രമായ സത്യമാണ് വിനയന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി ഒരു ചിത്രമത്രേ. സംവിധായകൻ പറയുന്നത് ഇങ്ങനെ...

      സത്യം

    പൃഥ്വിരാജ് പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് സത്യം. ഏറെ പ്രതീക്ഷയോടെയാണ് 2004 ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ആവറേജ് വിജയം മാത്രമായിരുന്നു ചിത്രം നേടിയത്. ആ സിനിമ ചെയ്തപ്പോൾ കേൾക്കേണ്ടി വന്ന പ്രധാന വിമർശനങ്ങളിലൊന്നായിരുന്നു ചിത്രത്തിൽ പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തത്. പൃഥ്വിയുടെ പ്രായത്തിന് ചേർന്ന കഥാപാത്രമായിരുന്നില്ല അതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഞാൻ ആ കാര്യത്തിൽ കോൺഫിഡന്റ് ആയിരുന്നു.

    Recommended Video

    Remaster Old Footages to 4K UHD
      പൃഥ്വിരാജിനെ  കൊണ്ട് സാധിക്കും

    പൃഥ്വിരാജിന്റെ കാര്യത്തിൽ എനിക്ക് പൂർണ്ണ കോൺഫിഡന്റായിരുന്നു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയില്‍ ഒരു സാധരണക്കാരനായി പൃഥ്വിരാജ് അഭിനയിച്ചെങ്കിലും പൗരുഷമുള്ള ഒരു പോലീസ് വേഷം ചെയ്യാന്‍ പൃഥ്വിരാജിന് കഴിയുമായിരുന്നുവെന്ന് താന്‍ വിശ്വസിച്ചിരുന്നുവെന്നും വിനയന്‍ പറയുന്നു.

      മമ്മൂട്ടിയെ കാസ്റ്റ്  ചെയ്യേണ്ടത്

    മമ്മൂട്ടി ചെയ്യേണ്ട വേഷമായിരുന്നുവെന്നും പൃഥ്വിരാജ് ചെയ്തതെന്നുള്ള അഭിപ്രായവും ചിലർക്കുണ്ടായിരുന്നു. പൃഥ്വിരാജ് ചെയ്ത ആദ്യ ആക്ഷന്‍ സിനിമയായിരുന്നു സത്യം". വിനയന്‍ കൂട്ടിച്ചേർത്തു. വിനയൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു സത്യം. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആയിരുന്നു. പൃഥ്വിരാജ് , പ്രിയമണി എന്നിവരെ കൂടാതെ തിലകൻ, സുരേഷ് കൃഷ്ണ, ലാലു അലക്സ്,, ക്യാപ്റ്റൻ രാജു, എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. സഞ്ജയ് കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനെയായിരുന്നു പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    വ്യത്യസ്തചിത്രങ്ങൾ

    വ്യത്യസ്ത പ്രമേയം അവതരിപ്പിക്കുന്നതിനോടൊപ്പം മികച്ച താരങ്ങളെ കണ്ടെത്തി സിനിമയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മദൻ ലാൽ എന്ന പുതുമുഖ താരത്തെ പരിചയപ്പെടുത്തി കൊണ്ടായിരുന്നു വിനയൻ സിനിമയിൽ എത്തിയത്. മമ്മൂട്ടി നായകനായി എത്തിയ വിനയൻ ചിത്രങ്ങൾ ബോക്സോഫിസിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി വെള്ളിനക്ഷത്രം എന്ന ഹൊറർ ചിത്രവും വിനയൻ ചെയ്തിരുന്നു. ഈ സിനിമ മികച്ച വിജയം നേടി. നടൻ ജയസൂര്യ, മണിക്കുട്ടൻ എന്നി തരങ്ങളെ സിനിമയിലേയ്ക്ക് കൊണ്ട് വന്നതും വിനയനായിരുന്നു. കലാഭവൻ മണി നായകനായി എത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടനും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചവിഷയമാണ്. മൻനിര താരങ്ങളെ നായകനാക്കി വിനയൻ സിനിമ ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലിനോടൊപ്പം ഇതുവരെ സിനിമകളൊന്നും ചെയ്തിട്ടില്ല.

    Read more about: vinayan
    English summary
    Director Vinayan Opens Up About Prithviraj Sukumaran Starrer Sathyam Casting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X