'അവരെ കുറ്റം പറയാൻ പറ്റില്ല... ആരായാലും തൊഴുത് പോകും അത്രയ്ക്കല്ലേ ഒറിജിനാലിറ്റി'; വീഡിയോയുമായി സംവിധായകൻ!

അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ​ഗുണ കേവിന്റെ സെറ്റ്. ലക്ഷങ്ങൾ പൊടിച്ച് ഉണ്ടാക്കിയ സെറ്റ് കണ്ടാൽ ആരും അതിശയിച്ച് നിന്ന് പോകും. ​ഗുണ കേവിനോട് കിടിപിടിക്കുന്ന തരത്തിലുള്ളതായിരുന്നു സെറ്റ്. കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന യഥാർത്ഥ ​ഗുണ കേവിൽ ഷൂട്ടിങ് അനുവദിനീയമല്ലാത്തതുകൊണ്ടും ഏറെ സാ​ഹസീകത വേണ്ടിവരും എന്നതുകൊണ്ടുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറപ്രവർത്തകർ ​ഗുണ കേവ് സെറ്റിട്ടത്.

സിനിമയുടെ സക്സസിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സിനിമയുടെ സെറ്റ്. മുമ്പും ഇതുപോലെ ആർട്ട് വർക്കുകൊണ്ട് വിസ്മയിപ്പിച്ച ഒരുപാട് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആ വിഭാ​ഗത്തിലെ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ​ഗുരുവായൂർ അമ്പലനടയിലും എഴുതി ചേർക്കപ്പെടുകയാണ്.

Prithviraj Sukumaran

അതിനുള്ള തെളിവായി സിനിമയുടെ സംവിധായകൻ വിപിൻ ദാസ് സോഷ്യൽമീഡിയയിൽ രസകരമായ ഒരു വീഡിയോയും പങ്കിട്ടു. സിനിമയുടെ ഭൂരിഭാ​ഗം ഭാ​ഗങ്ങളും ചിത്രീകരിക്കേണ്ടത് ​ഗുരുവായൂർ അമ്പലത്തിനുള്ളിലാണ്. എന്നാൽ ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായൊരു ക്ഷേത്രമാണ് ​ഗുരുവായൂർ. കനത്ത സുരക്ഷയുള്ള ക്ഷേത്രത്തിൽ വെച്ച് സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിക്കുക എന്നത് സാധ്യമല്ല. അതിനായി അനുമതി ലഭിക്കുകയുമില്ല.

അതിനാൽ തന്നെ സിനിമയുടെ ചിത്രീകരണ ആവശ്യത്തിനായി അണിയറപ്രവർത്തകർ സാക്ഷാൽ ​ഗുരുവായൂർ ക്ഷേത്രം തന്നെ സെറ്റിട്ടു. ഒറിജിനലിലെ വെല്ലുന്ന രീതിയിലാണ് സെറ്റ് ആർട്ട് ടീം ഒരുക്കിയത്. സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് കണ്ട് പലരും യഥാർത്ഥ അമ്പലമാണെന്ന് വരെ തെറ്റിദ്ധരിച്ചു.

മാത്രമല്ല ഇത് യഥാർഥ ക്ഷേത്രമാണെന്ന് ധരിച്ച് ആളുകൾ തൊഴുത് പ്രാർഥിക്കാൻ വരെ തുടങ്ങി. അത്തരത്തിൽ സെറ്റ് കണ്ട് തെറ്റിദ്ധരിച്ച് തൊഴുത സ്ത്രീയുടെ വിഡിയോയാണ് സംവിധായകൻ വിപിൻ ദാസ് സോഷ്യൽമീഡിയിൽ പങ്കുവെച്ചത്. ഗുരുവായൂരമ്പലനടയിൽ സിനിമയുടെ സെറ്റിലെ രസകരമായ വീഡിയോ അതിവേ​ഗത്തിൽ വൈറലാവുകയും ചെയ്തു. ഗുരുവായൂരമ്പലടനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന്... എല്ലാ ക്രെഡിറ്റും ആർട് ഡയറക്ടർ സുനിലേട്ടന് എന്ന അടിക്കുറിപ്പോടെയായിരുന്നു സംവിധായകൻ വീഡിയോ സോഷ്യൽമീഡിയിൽ പങ്കിട്ടത്.

വിപിൻ ദാസ് പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കായ്പ്പോള, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകൻ സുനിൽ കുമാരനാണ് ചിത്രത്തിനായി ഗംഭീര സെറ്റ് ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സിനുശേഷം ഒറിജിനലിനെ വെല്ലുന്ന കിടിലൻ സെറ്റ് ഒരുക്കി പ്രേക്ഷകരെ അമ്പരപ്പിച്ചു ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രവും എന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ.

Prithviraj Sukumaran

മൂന്നരക്കോടിയോളം രൂപ മുടക്കിയാണ് സെറ്റ് ഒരുക്കിയതെന്നാണ് റിപ്പോർട്ട്. അവരെ കുറ്റം പറയാൻ പറ്റില്ല... ആരായാലും തൊഴുത് പോകും അത്രയ്ക്കല്ലേ ഒറിജിനാലിറ്റി, ഇത് സെറ്റായിരുന്നുവോ സിനിമ കണ്ടിട്ട് പോലും മനസിലായില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയ കോമഡി എന്റർടെയ്നറാണ് ഗുരുവായൂരമ്പലനടയിൽ എന്ന സിനിമ എന്നാണ് റിപ്പോർട്ട്.

കേരളത്തിലെ ഒട്ടുമിക്ക കല്യാണങ്ങളും നടക്കുന്നത് ​ഗുരുവായൂർ ക്ഷേത്രത്തൽ വെച്ചാണ്. അടുത്തിടെ നടൻ സുരേഷ് ​ഗോപിയുടെയും ജയറാമിന്റെയും മക്കളുടെ താലികെട്ട് നടന്നത് ​ഗുരുവായൂർ അമ്പലത്തിലായിരുന്നു. മക്കളുടെ ചോറൂണ് അടക്കമുള്ളവയ്ക്കായി മലയാളികൾ എത്തുന്നത് ​ഗുരുവായൂരിലേക്കാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ​ഗുരുവായൂർ ക്ഷേത്രം.

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയില്‍' സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അനശ്വര രാജൻ, നിഖില വിമൽ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X