For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ആഗ്രഹിച്ചത് അന്ന് ലഭിച്ചു, മമ്മൂക്കയെ പോയി കെട്ടിപിടിച്ചു, അനുഭവം പങ്കുവെച്ച് വിഎം വിനു

  |

  മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് വിഎം വിനു. സൂപ്പര്‍ താരങ്ങളെ വെച്ചുളള സംവിധായകന്‌റെ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിനെ നായകനാക്കിയുളള വിഎം വിനുവിന്റെ ബാലേട്ടന്‍ ബോക്‌സോഫീസില്‍ വലിയ വിജയമായ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍, ഫേസ് ടു ഫേസ് എന്നീ ചിത്രങ്ങളും സംവിധായകന്‍ ചെയ്തു. 1999ലാണ് മമ്മൂട്ടി-വിഎം വിനു കൂട്ടുകെട്ടില്‍ പല്ലാവൂര്‍ ദേവനാരായണന്‍ ഇറങ്ങുന്നത്. മമ്മൂക്ക ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലാണ് ഒരുങ്ങിയത്.

  mammootty

  മെഗാസ്റ്റാറിനൊപ്പം സംഗീത, തിലകന്‍, കവിയൂര്‍ പൊന്നമ്മ, കലാഭവന്‍ മണി, എന്‍എഫ് വര്‍ഗീസ്, ജഗദീഷ്, സായികുമാര്‍, നെടുമുടി വേണു, ദേവന്‍, സുകുമാരി ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. എം മണി നിര്‍മ്മിച്ച ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറി. അതേസമയം പല്ലാവൂര്‍ ദേവനാരായണന്‍ സമയത്ത് മമ്മൂക്ക തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് പറയുകയാണ് വിഎം വിനു. തന്‌റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് മറക്കാനാവാത്ത സിനിമയെ കുറിച്ച് വിഎം വിനു മനസുതുറന്നത്.

  മമ്മൂക്ക അതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. പല്ലാവൂര്‍ ദേവനാരായണനില്‍ ചെണ്ട കൊട്ടുന്ന സീനെല്ലാം മമ്മൂക്ക ഗംഭീരമായി ചെയ്തിരുന്നു. ആ കൊറിയോഗ്രാഫി ഗംഭീരമായിരുന്നു. ചെണ്ടമേളം സാധാരണ കാണാറുളള പോലെ പെര്‍ഫെക്ടായി തന്നെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കാനായി. മമ്മൂക്കയും ചെണ്ടക്കാരുമായുളള കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. മമ്മൂക്ക അത് കറക്ടായിട്ട് തന്നെ ചെയ്തു, വിഎം വിനു പറയുന്നു.

  ബോളിവുഡ് സെന്‍സേഷന്‍ ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  അതുപോലെ തന്നെ ഓപ്പോസിറ്റുളളവരും. ഭയങ്കരമായ ഒരു മല്‍സരം പോലെ അന്ന് ഫീല് ചെയ്തു. കാരണം നമ്മള് അതില് ലയിച്ചുപോവും. മമ്മൂക്കയുടെ ബോഡി ലാംഗ്വേജ് ഒകെ കറക്ടായി തന്നെ വന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ ഈ സീനിനെല്ലാം തിയ്യേറ്ററുകളില്‍ വലിയ കൈയ്യടി ആയിരുന്നു. കൈയ്യടിയുടെ പൂരമായിരുന്നു. മമ്മൂക്ക ചെണ്ട കൊട്ടുന്ന സീനുകളിലൊക്കെ ഞാന്‍ എന്തോണോ ആഗ്രഹിച്ചത് അത് ചിത്രീകരണത്തില്‍ ഉടനീളം എനിക്ക് ലഭിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തെ പോയി കെട്ടിപിടിച്ചു. ഞാന്‍ പറഞ്ഞു; മമ്മൂക്ക അസലായിട്ടുണ്ട്. ചെണ്ടക്കാര് വരെ അദ്ദേഹത്തെ പ്രശംസിച്ചു. മമ്മൂക്കയുടെ തൊട്ടടുത്ത് നിന്ന് കൊട്ടിയവരൊക്കെ പ്രഗത്ഭരായ ചെണ്ടക്കാരാണ്.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  അവരൊക്കെ ഭയങ്കര വിദ്വാന്‍മാരാണ്. എല്ലാവരും മമ്മൂക്കയുടെ അടുത്തുപോയി കെട്ടിപിടിച്ചു, പ്രശംസിച്ചു. മമ്മൂക്കയ്ക്കും അതെല്ലാം വലിയ സന്തോഷമായി. മമ്മൂക്ക ചെണ്ട കൊട്ടുമ്പോള്‍ കണ്ടുനിന്നവരെല്ലാം ആവേശത്തിലായിരുന്നു. ആ ഷോട്ടൊക്കെ മൂന്ന് ക്യാമറയൊക്കെ വെച്ചാണ് എടുത്തത്. പല്ലാവൂര്‍ ദേവനാരായണന്‍ തന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായ ഒരു ചിത്രമാണെന്നും വിഎം വിനു പറഞ്ഞു. അന്നത്തെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എന്‌റെ പേരും പലരും പറയാന്‍ തുടങ്ങി.

  എന്‌റെ സംവിധാനത്തെ പലരും പ്രശംസിച്ചു. അതുകഴിഞ്ഞാണ് കലാഭവന്‍ മണിയെ നായകനാക്കി സിനിമ എടുക്കുന്നത്. ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് മണി ആവശ്യപ്പെടുകയായിരുന്നു. കലാഭവന്‍ മണി എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അങ്ങനെ ആകാശത്തിലെ പറവകള്‍ എന്ന ചിത്രം മണിയെ വെച്ച് ചെയ്തു, അഭിമുഖത്തില്‍ വിഎം വിനു ഓര്‍ത്തെടുത്തു.

  300 ദിവസത്തിലധികം നിറഞ്ഞോടിയ മലയാള സിനിമകൾ | FilmiBeat Malayalam

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  Read more about: mammootty vm vinu
  English summary
  director vm vinu opens up mammootty's performance in pallavoor devanarayanan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X