നല്ല പനിയുളള സമയത്തും മമ്മൂക്ക മഴ നനഞ്ഞ് അഭിനയിച്ചു, മെഗാസ്റ്റാറിനെ കുറിച്ച് വിഎം വിനു
സിനിമകള്‍ക്ക് വേണ്ടി താരങ്ങള്‍ നടത്താറുളള തയ്യാറെടുപ്പുകളും ഡെഡിക്കേഷനുമെല്ലാം എല്ലാവരും കാണാറുണ്ട്. കഥാപാത്രത്തിന്‌റെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും പോവാനും മടിക്കാത്തവരാണ് മിക്ക ഇന്‍ഡസ്ട്രികളിലും ഉളളത്. അങ്ങനെയുളള താരങ്ങളുടെ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. മലയാളത്തില്‍ മമ്മൂക്കയും ലാലേട്ടനുമൊക്കെ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമകളുണ്ട്. സൂപ്പര്‍ താരങ്ങളുടെ ഡെഡിക്കേഷന്‍ കണ്ട് ഞെട്ടിയതിനെ കുറിച്ചെല്ലാം മുന്‍പ് പല സംവിധായകരും തുറന്നുപറഞ്ഞു.
ദംഗല്‍ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
അതേസമയം മമ്മൂക്കയെ കുറിച്ചുളള ഒരു മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ വിഎം വിനു. തന്റെ യൂടൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് അദ്ദേഹം മെഗാസ്റ്റാറിനെ കുറിച്ച് സംസാരിക്കുന്നത്. പല്ലാവുര്‍ ദേവനാരായണനില്‍ മഴയില്‍ ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട്. തലേദിവസം മമ്മൂക്കയോട് ഇങ്ങനെയൊരു സീനുണ്ട് എന്ന് പറഞ്ഞ് എല്ലാ തയ്യാറെടുപ്പുകളും നടത്തി, വിഎം വിനു പറയുന്നു.

അങ്ങനെ ഷൂട്ടിംഗ് ദിവസം മമ്മൂക്ക എത്തിയപ്പോള്‍ അദ്ദേഹം ആകെ ക്ഷീണിച്ച പോലെ തോന്നി. ജോര്‍ജ്ജിനോട് ചോദിച്ചപ്പോള്‍ മമ്മൂക്ക ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും നല്ല പനിയുണ്ടെന്നും പറഞ്ഞു. അങ്ങനെ മമ്മൂക്കയോട് വയ്യെങ്കില്‍ നമുക്ക് ഇന്ന് ഷൂട്ടിംഗ് വേണ്ട, പനി മാറിയിട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞു; അതുവേണ്ട ഷൂട്ടിംഗ് നടക്കട്ടെ. ഇത്രയും ആളുകള്‍ വന്ന് ഷൂട്ടിംഗ് മുടക്കേണ്ട എന്ന് പറഞ്ഞു.

തുടര്‍ന്ന് ഞാന്‍ വീണ്ടും അദ്ദേഹത്തോട് പറഞ്ഞു. മമ്മൂക്ക ഈ മഴയൊക്കെ കൊണ്ട് പനി വീണ്ടും കൂടിയാല്‍ ഷൂട്ടിംഗ് മുടങ്ങുകയെ ഉളളൂവെന്ന്. ഇല്ലെടാ നീ പേടിക്കണ്ട നമുക്ക് ചെയ്യാം എന്നായിരുന്നു മറുപടി. വേറെ സീനുണ്ട് അത് വേണമെങ്കില്‍ എടുക്കാം എന്ന് പറഞ്ഞപ്പോഴും അദ്ദേഹം നമുക്ക് ഇത് ചെയ്യാം എന്ന് പറഞ്ഞു. ആ സമയത്തൊക്കെയാണ് നമ്മള്‍ ഒരു ആര്‍ട്ടിസ്റ്റിനെ സമ്മതിക്കേണ്ടത്, വിഎം വിനു പറയുന്നു.

അവരുടെ ഡെഡിക്കേഷന്‍. ഇത്രയും ആള്‍ക്കാര്‍ വരുമ്പോ മമ്മൂക്ക ഇന്ന് വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ വലിയ നഷ്ടം തന്നെ സംഭവിക്കുമായിരുന്നു. എന്നാല്‍ മമ്മൂക്ക അന്ന് അഭിനയിച്ചു. നല്ല മഴയത്ത് പിടിച്ചുതളളി മുറ്റത്ത് വീഴുന്ന സീനൊക്കെയുണ്ട്. അതിനിടയില്‍ ഡയലോഗ്‌സും കാര്യങ്ങളുമൊക്കെ. ഓരോ ഷോട്ട് കഴിയുമ്പോഴും ജോര്‍ജ്ജ് കുടയുമായി മമ്മൂക്കയുടെ അടുത്ത് പോവും. ആ പെരുമഴയത്താണ് മമ്മൂക്ക ആ സീന്‍ ചെയ്തത്.
Recommended Video

ഞാന്‍ ശരിക്കും നമിച്ചുപോയി. മമ്മൂക്ക നന്നായി വിറയ്ക്കുന്നുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു; നീ നിന്‌റെ ജോലി നല്ല വൃത്തിയില്‍ ചെയ്യുക. അതില്‍ കോംപ്രമൈസ് ഒന്നും വേണ്ട. അങ്ങനെ ആ സീന്‍ വലിയ പനി വെച്ച് മമ്മൂക്ക ചെയ്തു തീര്‍ത്തു. അതൊക്കെയാണ് ഒരു ആര്‍ട്ടിസ്റ്റിനെ നിലനിര്‍ത്തുന്നത്. അതൊക്കെ കൊണ്ടാണ് മമ്മൂക്കയെ നമിച്ചുപോവുന്നത്, വിഎം വിനു മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞു.


Click it and Unblock the Notifications