twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തരംഗമായ സിനിമയുടെ പേര് ആദ്യം കേട്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത്, സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് വിഎം വിനു

    By Midhun Raj
    |

    മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ ബാലേട്ടന്‍ തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ സിനിമകളില്‍ ഒന്നാണ്. കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രം വിഎം വിനുവിന്‌റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ടിഎ ഷാഹിദിന്‌റെ രചനയിലാണ് സംവിധായകന്‍ സിനിമ എടുത്തത്. കോമഡിയും, സെന്‌റിമെന്‌റ്‌സും, ആക്ഷനും എല്ലാമുളള ഒരു പക്ക എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ബാലേട്ടന്‍. എം ജയചന്ദ്രന്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഹിറ്റായി മാറി. 2003ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ദേവയാനി, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, റിയാസ് ഖാന്‍, സുധീഷ് ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

    നടി പ്രിയങ്കയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

    ബാലേട്ടന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സമയത്തെ കുറിച്ച് പറയുകയാണ് വിഎം വിനു. തിരക്കഥയുടെ ഏകദേശരൂപം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാലിനെ കാണാന്‍ പോകുന്നതെന്ന് വിഎം വിനു പറയുന്നു. മോഹന്‍ലാലിനോട് കഥ പറയാന്‍ തിരക്കഥാകൃത്ത് ടിഎ ഷാഹിദിന് ഭയമുണ്ടായിരുന്നു. യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംവിധായകന്‍ പറയുന്നു.

    കാരണം മോഹന്‍ലാലിന്‌റെ അടുത്ത് പോയി

    കാരണം മോഹന്‍ലാലിന്‌റെ അടുത്ത് പോയി ഷാഹിദ് അങ്ങനെ കഥ പറഞ്ഞിട്ടില്ല. ഭയങ്കര ഭയവും വെപ്രാളവുമായിരുന്നു ഷാഹിദിന്. ആ കഥാപാത്രം പുളളി എടുക്കുമോ എന്ന സംശയമുണ്ടായിരുന്നു. അങ്ങനെ തെങ്കാശിയില്‍ പോയാണ് മോഹന്‍ലാലിനോട് കഥ പറയുന്നത്. അന്ന് നിര്‍മ്മാതാവ് അരോമ മണിയുടെ പുതിയ ചിത്രമായ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തെങ്കാശിയിലുണ്ട്. നിര്‍മ്മാതാവ് വഴി മോഹന്‍ലാലിനെ കാണുന്നതിന് ഒരു അവസരം ലഭിക്കുകയായിരുന്നു.

    അങ്ങനെ ബാലേട്ടന്‌റെ കഥ ആദ്യം മണി

    അങ്ങനെ ബാലേട്ടന്‌റെ കഥ ആദ്യം മണി സാറിനോടാണ് പറഞ്ഞത്. ലൊക്കേഷനില്‍ പോവുന്ന വഴി കാറില്‍ വെച്ചാണ് കഥ പറയുന്നത്. നിര്‍മ്മാതാവിന് കഥ ഇഷ്ടപ്പെട്ടു. എന്നാല്‍ മോഹന്‍ലാലിന്റെ തീരുമാനം അനുസരിച്ചാവും സിനിമ മുന്നോട്ട് പോവുക എന്ന് മണി സാറ് പറഞ്ഞു. അങ്ങനെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലിന് കണ്ടപ്പോള്‍ വര്‍ഷങ്ങളായി പരിചയമുളളവരെ പോലെയാണ് അദ്ദേഹം
    തന്നോട് പെരുമാറിയത് വിഎം വിനു പറഞ്ഞു.

    തുടര്‍ന്ന് കഥ ഇവിടെ വെച്ച് പറഞ്ഞോളൂ എന്ന്

    തുടര്‍ന്ന് കഥ ഇവിടെ വെച്ച് പറഞ്ഞോളൂ എന്ന് ലാല്‍ജി പറഞ്ഞപ്പോള്‍ ഇവിടെ വെച്ച് നടക്കില്ല, നമുക്ക് ലാല്‍ജി താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പറയാം എന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് സിനിമയുടെ പേര് ബാലേട്ടന്‍ ആണെന്ന് ലാല്‍ജിയോട് പറഞ്ഞു. പേര് കേട്ടപ്പോള്‍ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. ബാലേട്ടന്‍ കൊളളാമല്ലെ എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഹോട്ടല്‍ റൂമില്‍ വെച്ച് ലാല്‍ജിയോട് സിനിമയുടെ കഥ പറഞ്ഞു.

    ആ സമയത്തെല്ലാം ഷാഹിദിന് നല്ല

    ആ സമയത്തെല്ലാം ഷാഹിദിന് നല്ല ടെന്‍ഷനുണ്ടായിരുന്നു. ഒരു പുതുമുഖ തിരക്കഥാകൃത്തിന്‌റെ എല്ലാ അങ്കലാപ്പും പേടിയുമുളള ഷാഹിദിനെ സമാധാനിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കുകയും വളരെ ക്ഷമയോടെ ഇരുന്നു കഥ കേള്‍ക്കുകയും ചെയ്തു. സിനിമയുടെ രണ്ടാം പകുതി കേട്ടുകഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റിന്‌റെ നീളം കുറച്ചു കുറയ്ക്കണമെന്ന് എന്ന ഒരു അഭിപ്രായമാണ് പറഞ്ഞത്.

    ജഗതി ആയതുകൊണ്ട് നാട്ടുകാര്‍ ഒന്നും ചെയ്തില്ല, ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് നിര്‍മ്മാതാവ്‌ജഗതി ആയതുകൊണ്ട് നാട്ടുകാര്‍ ഒന്നും ചെയ്തില്ല, ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് നിര്‍മ്മാതാവ്‌

    Recommended Video

    മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ
    പോകാന്‍ നേരം മോഹന്‍ലാലിന്‌റെ പേഴ്‌സണല്‍

    പോകാന്‍ നേരം മോഹന്‍ലാലിന്‌റെ പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍ കൂടി നല്‍കിയിട്ടാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്. പടത്തിന്‌റെ കഥ നേരത്തെ കേട്ട് ഇഷ്ടപ്പെട്ട അരോമ മണി തന്നെ നിര്‍മ്മാതാവായി വന്നു. പിന്നീടുളള കാര്യങ്ങള്‍ മണിയുമായി നേരിട്ട് സംസാരിക്കാമെന്ന ധാരണയില്‍ മോഹന്‍ലാല്‍ ബാലേട്ടനാകാന്‍ സമ്മതിച്ചു, വിഎം വിനു ഓര്‍ത്തെടുത്തു.

    കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ജോയിന്‍ ചെയ്ത സന്തോഷം പങ്കുവെച്ച് കെ കെ മേനോന്‍കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ജോയിന്‍ ചെയ്ത സന്തോഷം പങ്കുവെച്ച് കെ കെ മേനോന്‍

    Read more about: mohanlal vm vinu
    English summary
    director vm vinu reveals mohanlal's first reaction after hearing balettan movie title and story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X