ഫൈറ്റിന് ശേഷം മമ്മൂക്കയുടെ ദേഹം ചുവന്ന് തടിച്ചു; വേദന എടുത്തിട്ടും പറഞ്ഞില്ല; ആ സംഭവം പറഞ്ഞ് വൈശാഖ്

തൊട്ടതെല്ലാം സൂപ്പര്‍ ഹിറ്റുകളാക്കിയ സംവിധായകനാണ് വൈശാഖ്. 2010 ല്‍ പുറത്ത് ഇറങ്ങിയ പോക്കിരാജ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ മധുരരാജ വരെ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മാസ്- ക്ലാസ് ചിത്രങ്ങളായിരുന്നു വൈശാഖ് ഒരുക്കിയത്. സൂപ്പര്‍ താരങ്ങളെ മാത്രമല്ല യുവതാരങ്ങളേയും വെച്ച് ഹിറ്റടിക്കാന്‍ വൈശാഖിന് കഴിഞ്ഞിരുന്നു. മല്ലുസിംഗ്, സീനിയേഴ്‌സ്, കസിന്‍സ് തുടങ്ങി ചിത്രങ്ങള്‍ ഇന്നും മിനിസ്‌ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട് .

വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാര്‍ച്ച് 11 ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മാസ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖിന്റെ ത്രില്ലര്‍ ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യൂ, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നൈറ്റ് ഡ്രൈവിന് ശേഷം മോണ്‍സ്റ്ററും റിലീസിന് ഒരുങ്ങുന്നുണ്ട്. പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം

മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരു പോലെ ഹിറ്റ് കൊടുത്ത സംവിധായകനാണ് വൈശാഖ്. മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സംവിധായകന്റെ അരങ്ങേറ്റം.സിനിമയുടെ വിജയം തന്നേക്കാള്‍ സ്വപ്‌നം കാണുന്നത് മോഹന്‍ലാലും മമ്മൂട്ടിയുമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ജാങ്കോ സ്‌പെയിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് അവര്‍ ഡേറ്റ് തരുന്നത് തന്നെ എന്തെങ്കിലും മികച്ചത് ലഭിക്കാനായിട്ടാണെന്നും വൈശാഖ് പറയുന്നു.

പോക്കരിരാജ

പ്രേക്ഷകര്‍ ഇപ്പോഴും ആഘോഷമാക്കുന്ന വൈശാഖ് ചിത്രമാണ് പോക്കരിരാജ. ചിത്രത്തിന്റെ രണ്ടാംഭാഗം മധുരരാജയും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിത ചിത്രത്തില്‍ തന്നെ ഏറെ വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വൈശാഖ്. ജാങ്കോ സ്‌പെയിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യവും പറഞ്ഞത്. ഫൈറ്റ് രംഗത്തിന് ശേഷം മമ്മൂട്ടിയുടെ ദേഹം കണ്ടപ്പോള്‍ സങ്കടം തോന്നി എന്നാണ് സംവിധായകന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

'മധുര രാജ ഫൈറ്റ്

''മധുരരാജയില്‍ ഫൈറ്റ് ചെയ്യുന്ന സമയത്ത് വളരെ വിഷമമുണ്ടായ സാഹചര്യമുണ്ടായി. ഫൈറ്റ് സീന്‍ എങ്ങനെയാണെന്ന് അറിയാനായി ഒരു കൗതുകത്തിനായി ഞാന്‍ റോപ്പിട്ടിട്ട് ട്രൈ ചെയ്തു നോക്കിയിരുന്നു. അപ്പോള്‍ അതിന്റെ പെയ്ന്‍ എനിക്ക് മനസിലായി. ഒരു ദിവസം ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ട് എനിക്ക് സങ്കടം തോന്നിയിട്ട് മമ്മൂക്കയുടെ കാരവാനില്‍ ചെന്ന് നോക്കി. അപ്പോള്‍ മമ്മൂക്ക ഭക്ഷണം കഴിക്കാനായി ഡ്രെസ് മാറിയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്കയുടെ ദേഹം ചുവന്ന് തടിച്ചിരിക്കുകയാണ്. ആ ഒരു വേദന ഉണ്ടായത് അദ്ദേഹം എന്റെയടുത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ നല്ല വേദന എടുക്കുമെന്ന് എനിക്ക് മനസിലാകുന്നുണ്ട്,' വൈശാഖ് പറഞ്ഞു.

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
മോഹന്‍ലാലിനോടൊപ്പമുള്ള അനുഭവം

ഇത്തരത്തില്‍ മോഹന്‍ലാലിനോടൊപ്പമുള്ള അനുഭവവും സംവിധായകന്‍ പങ്കുവെച്ചിരുന്നു. '' മോണ്‍സ്റ്റാര്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ലാല്‍ സാറിന് ഒരു ദിവസം തീരെ വയ്യായിരുന്നു. വേണമെങ്കില്‍ പൊക്കോ എന്ന് ലാല്‍ സാറിന്റടുത്ത് പറയുന്ന സമയത്ത് തമാശയായിട്ടും കാര്യമായിട്ടും എന്നോട് പറഞ്ഞു. ഞാനെന്തായായും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും. ഞാന്‍ തളര്‍ന്ന് വീഴുന്നത് വരെ ഇതങ്ങ് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.അദ്ദേഹത്തിന് വേണമെങ്കില്‍ അത് ചെയ്യാതിരിക്കാം. സാമ്പത്തിക ഭദ്രത ഉണ്ട്. കംഫര്‍ട്ടബിളായി ജീവിക്കാം. മമ്മൂക്കയും ലാലേട്ടനും സിനിമയെ അങ്ങനെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്,' വൈശാഖ് കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ പുലുമുരുകന്‍, പോക്കിരി രാജയുടെ മൂന്നാം ഭാഗം തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മോഹന്‍ലാല്‍- വൈശാഖ് ചിത്രമായ മോണ്‍സ്റ്റാറിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Read more about: mammootty vysakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X