ആ ഹിറ്റ് ചിത്രത്തിലെ നാല് സീനുകള്‍ അതേ പോലെ ഈ സ്‌ക്രിപ്റ്റിലും; ഒടുവില്‍ അത് മാറ്റി: വൈശാഖ്

തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും അഭിനയ മികവു കൊണ്ടും മലയാളികളെ ഞെട്ടിക്കുന്ന പ്രതിഭയാണ് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയാണ് മമ്മൂട്ടിയുടേതായി പുതുതായി പുറത്തിറങ്ങിയ ചിത്രം. ഇടിപ്പടം എന്ന വിശേഷണമാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്നത്. പ്രത്യേകിച്ചും 72 കാരനായ മമ്മൂട്ടിയുടെ കംപ്ലീറ്റ് ആക്ഷന്‍ എന്നതാണ് ചിത്രത്തിന്റെ സവിശേഷത.

ചിത്രത്തിലെ ഒട്ടുമുക്കാല്‍ ഫൈറ്റും ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ചെയ്തതെന്നാണ് വൈശാഖ് പറഞ്ഞത്. ഫൈറ്റിന്റെ ഷൂട്ടിനിടെ മമ്മൂട്ടിയുടെ തല ഒരു മേശയില്‍ ചെന്ന് ഇടിച്ചെന്നും അദ്ദേഹത്തിന് ഈ സിനിമയില്‍ ഇതുപോലെ പല തരത്തിലുള്ള അപ്രതീക്ഷിത അപകടങ്ങള്‍ സംഭവിച്ചിരുന്നു എന്നും വൈശാഖ് നേരത്തെ പറഞ്ഞിരുന്നു.

mammootty

ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോള്‍ തന്നെ 60 കോടിക്ക് മുകളില്‍ ചിത്രം കളക്ഷന്‍ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ വില്ലന്റെ സങ്കേതം കാണിക്കാന്‍ ഉദ്ദേശിച്ചതിന് മറ്റൊരു സിനിമയുമായി സാമ്യം തോന്നിയതിനാല്‍ അത് മാറ്റിയെന്നും പറയുകയാണ് വൈശാഖ്. തമിഴ് ചിത്രം ജയിലറിലാണ് സമാനമായ രീതിയിലുള്ള സീന്‍ കണ്ടതെന്നാണ് വൈശാഖ് പറയുന്നത്.

അങ്ങനെ ചെയ്തത് നാളെ സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ നമ്മുടെ സിനിമയുമായി ബന്ധപ്പെട്ട് ഒരു കോപ്പിയടി ആരോപണം വരാതിരിക്കാനാണെന്നും വൈശാഖ് പറഞ്ഞു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ആദ്യം ഞങ്ങള്‍ ഒരു കെമിക്കല്‍ ഫാക്ടറി ആയിരുന്നു വില്ലന്റെ സങ്കേതമായി കണ്ടിരുന്നത്. അതിനകത്ത് ഇട്ട് കൊല്ലുന്നതൊക്കെയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അത് കഴിഞ്ഞപ്പോള്‍ ജയിലര്‍ സിനിമ ഇറങ്ങി. ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പായിരുന്നു ഇത്. നോക്കിയപ്പോള്‍ നാല് സീന്‍ അതുപോലെ. അതിനകത്തും ഇതുപോലെ ഒരു സംഭവത്തിനകത്തിട്ട് കൊല്ലുകയാണല്ലോ,' വൈശാഖ് പറയുന്നു.

പിന്നെ എല്ലാവരും കൂടി തലകുത്തി മറിഞ്ഞ് ആലോചിച്ചിട്ടാണ് അല്ലാത്ത ഒന്ന് ആലോചിച്ചതെന്നും വൈശാഖ് പറയുന്നു. ചിത്രത്തില്‍ വയലന്‍സ് വില്ലന്റെ ഒരു രീതി കാണിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്. ഇയാള്‍ ഇത്തിരി ഭീകരനും സൈക്കോയുമൊക്കെയാണ് എന്ന് കാണിക്കാനായിരുന്നു അങ്ങനെ ഉപയോഗിച്ചത്. മിഥുന്‍ സ്‌ക്രിപ്റ്റില്‍ എഴുതിയിരിക്കുന്നത് തന്നെ കൊലപാതകം അയാള്‍ക്ക് ഒരു തമാശയാണെന്നാണ്.

mammootty

അങ്ങനെ ഒരാളെ കാണിക്കാനാണ് വയലന്‍സ് ഉപയോഗിച്ചത്. അതുപോലെ തന്നെ മിഥുന്‍ എന്റെയടുത്ത് കഥപറയാന്‍ വന്നപ്പോള്‍ മിഥുന്റെ കൂടെ ഒരു ത്രില്ലര്‍ സിനിമ ചെയ്യാം എന്നായിരുന്നു ചിന്തിച്ചിരുന്നത്. പക്ഷെ മിഥുന്റെ മനസില്‍ ഒരു ആക്ഷന്‍ ചിത്രമായിരുന്നുവെന്നും വൈശാഖ് പറയുന്നു. മിഥുന്‍ അന്ന് വന്നപ്പോള്‍ പറഞ്ഞ കഥ ഇഷ്ടമായതുകൊണ്ട് തന്നെ തന്റെ ആഗ്രഹം മാറ്റിവെച്ച് ഈ സിനിമയ്ക്ക് വേണ്ടി ഇറങ്ങുകയായിരുന്നുവെന്നും വൈശാഖ് അഭിമുഖത്തില്‍ പറഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ വലിയ ഹിറ്റായിരുന്നു. പോക്കിരി രാജ, മല്ലൂസിംഗ്, മധുര രാജ, മോണ്‍സ്റ്റര്‍ കസിന്‍സ്, സീനിയേഴ്‌സ്, വിശുദ്ധന്‍ തുടങ്ങി നിരവധി ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങള്‍ വൈശാഖ് ചെയ്തിട്ടുണ്ട്. ആദ്യം ചിത്രമായ പോക്കിരി രാജ തിയേറ്റര്‍ ഹിറ്റായിരുന്നു. എന്നാല്‍ മോഹന്‍ ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

More from Filmibeat

Read more about: vysakh mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X