നേരില്‍കണ്ടപ്പോള്‍ ഏറെ അത്ഭുതപ്പെടുത്തിയ മനുഷ്യന്‍, മമ്മൂക്കയെ കുറിച്ച് മനസുതുറന്ന് വൈശാഖ്

By Midhun Raj

പോക്കിരിരാജ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും. പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ പോക്കിരിരാജയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തില്‍ മധുരരാജയായുളള മമ്മൂക്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പോക്കിരിരാജയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ചിത്രത്തിന് രണ്ടാം ഭാഗം വന്നത്. വിഷു റിലീസായി എത്തിയ മധുരരാജയും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

Recommended Video

Director Vysakh About Megastar Mammootty

മികച്ച പ്രതികരണത്തോടൊപ്പം നൂറ് കോടി ക്ലബിലും ഇടംപിടിച്ചു സിനിമ. ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് പിന്നാലെ പോക്കിരിരാജയുടെ മൂന്നാം ഭാഗവും വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മിനിസ്റ്റര്‍ രാജയുടെ കഥയാണ് മൂന്നാം ഭാഗം പറയുക. അതേസമയം മിനിസ്റ്റര്‍ രാജയ്ക്ക് പുറമെ ന്യൂയോര്‍ക്ക് എന്ന ചിത്രവും മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് കോവിഡ് വ്യാപനത്തിന് പിന്നാലെയാണ്

തുടര്‍ന്ന് കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് സിനിമ വൈകിയത്. അതേസമയം മമ്മൂക്കയെ കുറിച്ച് ഒരു വീഡിയോയില്‍ സംവിധായകന്‍ വൈശാഖ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. നേരില്‍ കണ്ടപ്പോള്‍ ഏറെ അത്ഭുതപ്പെടുത്തിയ മനുഷ്യനാണ് അദ്ദേഹമെന്ന് സംവിധായകന്‍ പറയുന്നു. ഒരു നല്ല മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിനുളള അപൂര്‍വ്വം ചില ഉദാഹരണങ്ങളില്‍ ഒന്നാണ് മമ്മൂക്ക.

മമ്മൂട്ടി ടൈംസിന്റെ യൂടൂബ് ചാനലില്‍ വന്ന

മമ്മൂട്ടി ടൈംസിന്റെ യൂടൂബ് ചാനലില്‍ വന്ന വീഡീയോയിലാണ് മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകന്‍ മനുസുതുറന്നത്. സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ടെ മമ്മൂക്ക മനസിലൊരു സൂപ്പര്‍താരമായിട്ടുണ്ട്. പിന്നീട് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ ഒരു താരം എന്നതുപോലെ തന്നെ എന്നെ അത്ഭുതപ്പെടുത്തിയത് മമ്മൂക്ക എന്ന മനുഷ്യനാണ്.

അദ്ദേഹത്തിന്‌റെ മനുഷ്യത്വമാണ്

അദ്ദേഹത്തിന്‌റെ മനുഷ്യത്വമാണ്. ഒരു നല്ല മനുഷ്യനാണ്. ഒരു നല്ല മനുഷ്യന്‍ എങ്ങനെ ആയിരിക്കണം എന്നതിന് പലപ്പോഴും എന്റെ മുന്നില്‍ തോന്നിയിട്ടുളള അപൂര്‍വ്വം ചില ഉദാഹരണങ്ങളില്‍ ഒന്നാണ് മമമ്മൂക്ക. നമ്മുടെ ഏതൊരു പ്രശ്‌നങ്ങളിലും ഒരു ജ്യേഷ്ഠന്‍റെ വാല്‍സല്യത്തോടെ സംരക്ഷണത്തോടെ അദ്ദേഹം കൂടെയുണ്ടാവാറുണ്ട്.

അദ്ദേഹത്തോടൊപ്പം

അദ്ദേഹത്തോടൊപ്പം ചെയ്യുന്ന ഓരോ ചിത്രവും എനിക്ക് നല്ല സമയവും കൂടുതല്‍ ത്രില്ലുമാണ്. വൈകാതെ തന്നെ മമ്മൂക്കയോടൊപ്പം ന്യൂയോര്‍ക്കുമായി വരാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. വൈശാഖ് പറഞ്ഞു. അതേസമയം മമമ്മൂട്ടി ചിത്രങ്ങള്‍ക്ക് പുറമെ മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളെ നായകന്മാരാക്കിയും വൈശാഖ് സിനിമകള്‍ ഒരുക്കിയിരുന്നു.

മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ്

മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് വൈശാഖിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ കൂടുതലായി പുറത്തിറങ്ങിയത്. സംവിധാനം ചെയ്ത സിനിമകളില്‍ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള പുലിമുരുകനാണ് വൈശാഖിന്റെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രമായത്.

More from Filmibeat

Read more about: mammootty vysakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X