പറഞ്ഞാൽ ഇവരെങ്ങനെ എടുക്കും, സംവിധായകൻ ഭയന്നു; പുതിയ മുഖം സെറ്റിലെ പ്രിയാമണിയും പൃഥിരാജും ബാലയും

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്ന് കടന്ന് പോകുന്നത്. കരിയറിലെ തുടക്ക കാലം മുതൽ ഇടയ്ക്കിടെ മികച്ച സിനിമകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അർഹമായ അവസരങ്ങൾ ന‌ടിയെ തേടി എത്തുന്നത്. ഫാമിലി മാൻ എന്ന സീരീസിന് ശേഷം ബോളിവുഡിനും പ്രിയാമണി പ്രിയങ്കരിയായി. കരിയർ ​ഗ്രാഫെടുത്താൽ ശ്രദ്ധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ നടിക്ക് മലയാള സിനിമകളിൽ ലഭിച്ചിട്ടുണ്ട്. തിരക്കഥ, ഗ്രാന്റ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, പുതിയ മുഖം എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്.

വൻ വിജയമായ ചിത്രമാണ് 2009 ൽ പുറത്തിറങ്ങിയ പുതിയ മുഖം. പൃഥിരാജിന് സൂപ്പർതാര പരിവേഷം ലഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ബാല, പ്രിയാമണി, മീര നന്ദൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷ ചെയ്തു. പുതിയ മുഖത്തെക്കുറിച്ച് മുമ്പൊരിക്കൽ ചിത്രത്തിന്റെ സംവിധായകൻ ദീപൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥിയെയും പ്രിയാമണിയെയും വെച്ച് സിനിമ ചെയ്യുമ്പോൾ തനിക്ക് ആശങ്കയുണ്ടായിരുന്നെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞു.

Prithviraj

ദേശീയ അവാർഡ് വാങ്ങിയ ആർട്ടിസ്റ്റാണ് പ്രിയാമണി. സ്റ്റേറ്റ് അവാർഡ് വാങ്ങിയ നടനാണ് പൃഥിരാജ്. ഉള്ളിലൊരു ഭയമുണ്ടായിരുന്നു. ഞാൻ പറഞ്ഞാൽ തെറ്റായി എടുക്കുമോ, ഇവരോട് ഓർഡർ ചെയ്യാൻ പറ്റുമോ എന്ന ഭയം. പക്ഷെ അവാർഡ് കിട്ടിയ ആർട്ടിസ്റ്റാണെന്നോ പല ഭാഷകളിൽ അഭിനയിക്കുന്ന നടിയാണ് എന്നോയുള്ള ജാഡയുമില്ലാതെ പ്രിയാമണി നന്നായി സഹകരിച്ചെന്നും സംവിധായകൻ അന്ന് ചൂണ്ടിക്കാട്ടി. കൈരളി ടിവിയോടാണ് പ്രതികരണം.

ദേശീയ അവാർഡ് വാങ്ങിയ ശേഷം പൂർണമായും കൊമേഴ്ഷ്യൽ ചിത്രമായ പുതിയമുഖത്തിൽ എന്തുകൊണ്ട് അഭിനയിച്ചെന്നും അന്ന് ഇ​ദ്ദേഹം ചോദിച്ചു. ഇതിന് പ്രിയാമണി മറുപടി നൽകി. അവാർഡ് ലഭിച്ച പരുത്തിവീരനും കാെമേഴ്ഷ്യൽ സിനിമയാണ്. പക്ഷെ അതിന്റെ ട്രീറ്റ്മെന്റ് വ്യത്യാസമായിരുന്നു. ഇതുവരെ ഞാൻ ആർട്ട് ഫിലിമൊന്നും ചെയ്തിട്ടില്ല.

Prithviraj  Priyamani

പരുത്തിവീരനുമായി താരതമ്യം ചെയ്യുമ്പോൾ വളരെ റിലാക്സ്ഡ് ആയ സെറ്റായിരുന്നു പുതിയ മുഖത്തിലേത്. ഫൺ ആയിരുന്നു. പൃഥിയും ഞാനും ബാലയും വിഷ്ണുവുമെല്ലാം ശരിക്കും ഒരു കോളേജിൽ ഇരിക്കുന്നത് പോലെ. സിനിമയിലൂടെ എല്ലാവരും നല്ല സുഹൃത്തുക്കളായെന്നും പ്രിയാമണി ഓർത്തു.

കരിയറിൽ ഏറ്റവും കൂടുതൽ തവണ തനിക്കൊപ്പമഭിനയിച്ച നായക നടൻ പൃഥിയാണെന്നും പ്രിയാമണി അന്ന് ചൂണ്ടിക്കാട്ടി. സത്യം, തിരക്കഥ, രാവൺ, നിനെെത്താലെ ഇനിക്കും തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രണ്ട് പേരും തങ്ങളുടേതായ തിരക്കുകളിലാണ്. രണ്ട് പേരെയും ഒരുമിച്ച് സിനിമകളിൽ വീണ്ടും കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

ആടുജീവിതത്തിന്റെ വിജയത്തിളക്കത്തിലാണ് പൃഥിരാജിപ്പോൾ. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഈ സിനിമയിലൂടെ പൃഥിക്ക് ലഭിച്ചു. മറുവശത്ത് പ്രിയാമണി അവസാനമായി മലയാളത്തിൽ കണ്ടത് നേര് എന്ന സിനിമയിലാണ്. പ്രിയാമണിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: prithviraj priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X