പാമ്പിനെ വിഴുങ്ങിയോ! അജുവിനെ ട്രോളി ലാൽ, ആ സിക്സ് പാക്ക് കഥ വെളിപ്പെടുത്തി താരം

അജു വർഗീസിന്റെ സിക്സ് പാക്ക് ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കുകയായിരുന്നു. ആരാധകൻ താരത്തിന് വരച്ച് സമ്മാനിച്ചതായിരുന്നു ഇത്. ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി- എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. അജുവിന്റെ പോസ്റ്റും ചിത്രവും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാവുകയായിരുന്നു.

aju-lal

അജുവിന്റെ സിക്സ് പാക്ക് ചിത്രത്തെ ട്രോളി നടനും സംവിധായകനുമായ ലാൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് ചുവടെയായിരുന്ന ലാൽ കമന്റുമായി പ്രത്യക്ഷപ്പെട്ടത്. അയ്യോ പാമ്പിനെ വിഴുങ്ങിയോ എന്നായിരുന്നു ലാലിന്റെ ചോദ്യം. സിക്സ്പാക്ക് ആവാൻ നോക്കിയതാ എന്ന മറുപടിയുമായി അജു ഉടൻ തന്നെ എത്തുകയും ചെയ്തു. കേരളത്തിലെ ആൺപ്പിള്ളർക്കെന്തിനാടാ സിക്സ് പാക്ക് എന്നിങ്ങനെ രസകരമായ കമന്റുമായി ആരാധകരും എത്തിയിരുന്നു.

അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമായ കമലയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ശരീര ഭാരം കുറച്ച് ഗംഭീര മേക്കോവറിലായിരുന്നു കമലയിൽ നടൻ പ്രത്യക്ഷപ്പെട്ടത്. അജു വർഗീസ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X