»   » സിനിമ വിട്ട് രാഷ്ട്രീയം നോക്കുന്നത് തന്നെയാണ് നല്ലത്, വെറുപ്പിച്ച സുരേഷ് ഗോപി സിനിമകള്‍

സിനിമ വിട്ട് രാഷ്ട്രീയം നോക്കുന്നത് തന്നെയാണ് നല്ലത്, വെറുപ്പിച്ച സുരേഷ് ഗോപി സിനിമകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

സുരേഷ് ഗോപി ഇപ്പോള്‍ സിനിമാഭിനയം വളരെ കുറച്ചിരിയ്ക്കുകയാണ്. പൂര്‍ണമായും രാഷ്ട്രീയത്തിലും സാമൂഹ്യ കാര്യങ്ങളിലുമാണ് മലയാളത്തിന്റെ 'മുന്‍' ആക്ഷന്‍ ഹീറോ ശ്രദ്ധിയ്ക്കുന്നത്.

മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും വിറപ്പിച്ച വില്ലന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അറിയുമോ ??

രാഷ്ട്രീയത്തില്‍ ശ്രദ്ധിയ്ക്കുന്നത് തെന്നെയാവും ഇനി കൂടുതല്‍ നല്ലത് എന്നാണ് സമീപകാലത്ത് റിലീസ് ചെയ്ത ചില ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ഈ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കൂ...

മൈ ഗോഡ് (2015)

ഈ കാലത്തെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് സംസാരിച്ച ചിത്രമാണ് മൈ ഗോഡ്. സുരേഷ് ഗോപിയും ഹണി റോസും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം കലാപരമായി മികച്ചതായിരുന്നെങ്കിലും തിയേറ്ററില്‍ പരാജയപ്പെട്ടു

രുദ്രസിംഹാസനം (2015)

2015 ലാണ് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ രുദ്രസിംഹാസനം റിലീസ് ചെയ്തത്. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിക്കി ഗല്‍റാണി, ശ്വേത മേനോന്‍ കനിഹ തുടങ്ങിയവര്‍ നായികമാരായെത്തി. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

സലാം കശ്മീര്‍ (2014)

മിലിട്ടറി ബേസ്ഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ സലാം കശ്മീര്‍ 2014 ലാണ് റിലീസ് ചെയ്തത്. ജോഷിയുടെ സംവിധാനത്തില്‍ ജയറാമും സുരേഷ് ഗോപിയും വീണ്ടും ഒന്നിയ്ക്കുന്നു എന്നറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

കന്യാകുമാരി എക്‌സ്പ്രസ് (2010)

സുരേഷ് ഗോപി വീണ്ടും കാക്കിയണിഞ്ഞ് എത്തിയ ചിത്രമാണ് കന്യാകുമാരി എക്‌സ്പ്രസ്. എന്നാല്‍ ഭരത് ചന്ദ്രന്‍ ഐപിഎസ്സിന്റെയൊന്നും അടുത്തെത്താന്‍ മോഹന്‍ ശങ്കറിന് സാധിച്ചില്ല.

റിങ് ടോണ്‍ (2010)

നവാഗതനായ അജ്മല്‍ സംവിധാനം ചെയ്ത ചിത്രമാണ് റിങ് ടോണ്‍. സുരേഷ് ഗോപിയ്‌ക്കൊപ്പം ബാലയും സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. പരാജയം തന്നെയായിരുന്നു റിങ് ടോണിന്റെയും അവസ്ഥ.

കാഞ്ചീപുരത്തെ കല്യാണം (2009)

സുരേഷ് ഗോപിയും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം. പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച സുരേഷ് ഗോപി ചിത്രങ്ങളിലൊന്നാണ് ഇതെന്ന് പറയാം.

ഹൈലേസ (2009)

2009 ലാണ് ഹൈലേസ എന്ന ചിത്രം റിലീസാത്. താഹ സംവിധാനം ചെയ്ത കോമഡി ആക്ഷന്‍ ചിത്രത്തില്‍ ലാലു അലക്‌സ്, മുക്ത തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി. കോമഡി രംഗങ്ങളില്‍ സുരേഷ് ഗോപി പ്രേക്ഷകരെ വെറുപ്പിയ്ക്കുകയായിരുന്നു.

ബുള്ളറ്റ് (2008)

നിസാര്‍ ഖാന്‍ എന്ന സംവിധായകന്റെ മടങ്ങിവരവായിരുന്നു ബുള്ളറ്റ് എന്ന ചിത്രത്തിലൂടെ. എന്നാല്‍ 2008 ല്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരെ വെറുപ്പിച്ചു. തിരക്കഥയിലെ അപാകതയാണ് സിനിമയ്ക്ക് പാരയായത്.

താവളം (2008)

സുരേഷ് ഗോപിയ്ക്ക് ഏറെ അഭിനയ സാധ്യതകളുള്ള കഥാപാത്രമായിരുന്നു താവളത്തിലേത്. യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ താവളവും പക്ഷെ തിയേറ്ററില്‍ പരാജയപ്പെട്ടു.

സ്വപ്നം കൊണ്ട് തുലാഭാരം (2003)

കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് സ്വപ്‌നം കൊണ്ട് തുലാഭാരം. സുരേഷ് ഗോപിയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന് തിയേറ്ററില്‍ അധികം നില്‍ക്കാന്‍ കഴിഞ്ഞില്ല.

English summary
Like many other superstars, Suresh Gopi also has given some stupendous performances throughout his career, and some have turned out to be flops. Here we present some disaster movies of Suresh Gopi!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam