സിൽക് സ്മിത ഭർത്താവിനെയും മക്കളെയും കുറിച്ച് എന്നോട് പറഞ്ഞു; വെളിപ്പെടുത്തി ഡിസ്കോ ശാന്തി

സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാണ് അന്തരിച്ച നടി സിൽക് സ്മിതയുടെ കരിയറും ജീവിതവും. മരിച്ചിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കെയും സിൽക് സ്മിത എന്ന പേരിന് സിനിമാ ലോകത്ത് പ്രസക്തിയുണ്ട്. മാദക താരമായി ഒരു കാലത്ത് അറിയപ്പെട്ട സിൽക് സ്മിതയ്ക്ക് ജീവിതത്തിൽ കയ്പേറിയ പല അനുഭവങ്ങളുമുണ്ടായി. പുറമെ നിന്ന് നോക്കുമ്പോൾ സിൽക്കിന്റെ ജീവിതത്തിലും മരണത്തിലും ദുരൂഹതകളേറെയാണ്.

തന്റെ കുടുംബത്തെക്കുറിച്ച് സിൽക് എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശിൽ ജനിച്ച സ്മിതയെ ചെറിയ പ്രായത്തിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. എന്നാൽ ഭർത്താവിന്റെയും വീട്ടുകാരുടെയും മോശം പെരുമാറ്റം മൂലം ഈ ബന്ധം ഉപേക്ഷിച്ച് സ്മിത സിനിമാ സ്വപ്നവുമായി നാട് വിട്ടു. മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായിയായി കരിയർ തുടങ്ങിയ സ്മിത പിന്നീട് സിൽക് സ്മിതയെന്ന താരമായി വളർന്നു.

Silk Smitha

ഇത് മാത്രമേ നടിയുടെ തുടക്കകാലത്തെക്കുറിച്ച് സിനിമാ ലോകത്തിന് അറിയൂ. തന്റെ വ്യക്തിപരമായ കാര്യങ്ങൾ മരണം വരെയും നടി എവിടെയും സംസാരിച്ചിട്ടില്ല. സ്മിതയുടെ മരണസമയത്ത് പോലും കുടുംബത്തെക്കുറിച്ച് ഒരു വിവരവും പുറത്ത് വന്നതുമില്ല.

ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ ഒപ്പം നിരവധി സിനിമകൾ ചെയ്ത ഡിസ്കോ ശാന്തി. സിൽക് സ്മിത കരിയറിൽ തിളങ്ങി നിൽക്കവെയാണ് ഐറ്റം ഡാൻസുകളിലൂടെ ഡിസ്കോ ശാന്തിയും ശ്രദ്ധ നേടുന്നത്. എല്ലാവരും കരുതുന്നത് പോലെ സിൽക് സ്മിത ദേഷ്യക്കാരിയായിരുന്നില്ലെന്ന് ഡിസ്കോ ശാന്തി പറയുന്നു.

തന്നോട് നിരവധി തവണ അവരുടെ ഭർത്താവിനെക്കുറിച്ചും മകനെയും മകളെയും കുറിച്ചും സംസാരിച്ചിട്ടുണ്ടെന്ന് ഡിസ്കോ ശാന്തി വെളിപ്പെടുത്തി. സിൽക്കിന് ഭർത്താവും മക്കളുമുണ്ടായിരുന്നോയെന്ന് അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ സിൽക്കിന്റെ പങ്കാളിയായിരുന്ന ഡോക്ടർ രാധാകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ ബന്ധത്തിലെ മക്കളെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്ന് ഇവർ വ്യക്തമാക്കി.

Silk Smitha

'സാധാരണ ​ഗ്രാമത്തിൽ നിന്ന് വന്ന പെൺകുട്ടിയാണ് സിൽക്. വളരെ ചെറിയ പ്രായത്തിലല്ല സിനിമയിലേക്ക് വന്നത്. ഇരുപത് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവൾ ആദ്യ സിനിമയ്ക്ക് ശേഷം തന്റെ സ്റ്റെെലിൽ ഒരുപാട് മാറ്റം വരുത്തി. അവൾ അഹങ്കാരിയാണെന്ന് പലരും പറയും. പക്ഷെ പാവമായിരുന്നു. ചെറിയ കുട്ടികളെ പോലെ,' ഡിസ്കോ ശാന്തി പറയുന്നു.

സിൽക് സ്മിത നിർമ്മിച്ച മൂന്ന് സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ട്. തന്നോട് വളരെ നന്നായി പെരുമാറി. എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ സിൽക് മടിച്ചില്ലെന്നും ഡിസ്കോ ശാന്തി ഓർത്തു. 1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. ഇതിന് കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല.

സിനിമാ രംഗത്ത് നിന്ന് സാമ്പത്തിക നഷ്ടം വന്നതാണ് നടിയെ ബാധിച്ചതെന്ന് അന്ന് അഭ്യൂഹമുയർന്നു. അടുപ്പക്കാർ ചതിച്ചതും നടിയെ ബാധിച്ചെന്ന് പറയപ്പെടുന്നു. നടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തെങ്കിലും ഇത് ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസിന് ഉപകരിച്ചില്ല.

സിൽക് സ്മിതയെക്കുറിച്ച് പഴയകാല നടി അനുരാധ പറഞ്ഞ വാക്കുകളും നേരത്തെ ചർച്ചയായിരുന്നു. ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സിൽക് തന്നെ വീട്ടിലേക്ക് വിളിച്ചു. രാത്രിയായതിനാൽ രാവിലെ എത്താമെന്ന് താൻ പറഞ്ഞ് ഫോൺ വെച്ചു. എന്നാൽ രാവിലെ സിൽക് സ്മിത മരിച്ചെന്ന വാർത്തയാണ് താൻ കേട്ടതെന്ന് അനുരാധ വെളിപ്പെടുത്തി. സിൽക് സ്മിത തന്നോട് പറയാനിരുന്നതെന്ന് എന്താണെന്ന് അറിയാത്തതിൽ ദുഃഖമുണ്ടെന്നും അന്ന് അനുരാധ തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X