നല്ല നടൻ എഴുതാനും സംവിധാനം ചെയ്യാനും മിടുക്കൻ, കരിക്കിൽ നിന്നും ജീവൻ സ്റ്റീഫനെ ഒഴിവാക്കിയോ?; റെഡ്ഡിറ്റിൽ ചർച്ച

അ‍ഞ്ച് വർഷം മുമ്പ് വളരെ അപ്രതീക്ഷിതമായാണ് കരിക്ക് വെബ് സീരിസുകളുമായി ഒരു കൂട്ടം ചെറുപ്പക്കാർ മലയാളികൾക്ക് ഇടയിലേക്ക് എത്തുന്നത്. ക്വാളിറ്റി കൊണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള കഴിവ് കൊണ്ടുമെല്ലാം മറ്റാരേക്കാളും എന്തിന് ലക്ഷങ്ങൾ പൊടിച്ച് നിർമ്മിക്കുന്ന കോമഡി സിനിമകളെക്കാളും മുന്നിലായിരുന്നു കരിക്കിലൂടെ എത്തിയ വെബ് സീരിസുകളും വീഡിയോകളുമെല്ലാം. കരിക്കിന്റെ പാത പിൻതുടർന്നാണ് പല ചെറുപ്പക്കാരും വെബ് സീരിസുകളും റീലുകളും പോലും ചെയ്ത് തുടങ്ങിയത്.

ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് കോമഡി സൃഷ്ട്ടിക്കുന്ന ചെക്കന്മാർ എന്നാണ് പ്രേക്ഷകർ കരിക്കിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നവരെ വിശേഷിപ്പിച്ചിരുന്നത്. ഇന്നും കരിക്കിന്റെ വീഡിയോകളിൽ പലതിനും റിപ്പീറ്റ് വാല്യുവുണ്ട്. കഥാപാത്രങ്ങൾ കുട്ടികൾക്കുപോലും പ്രിയപ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കരിക്കിൽ നിന്നും നല്ല കണ്ടന്റുകളും കോമ‍ഡികളും ലഭിക്കുന്നില്ലെന്നാണ് പ്രേക്ഷകരുടെ പരാതി.

Actor Jeevan Stephen
Photo Credit: Jeevan Stephen / instagram

ഫാൻസിന്റെ ഭാഷയിൽ പറഞ്ഞാൽ കരിക്ക് തേങ്ങയായി. അവസാനമായി കരിക്കിലൂടെ റിലീസ് ചെയ്തത് സം​തിങ് ഫിഷി എന്ന സീരിസാണ്. രണ്ട് പാർട്ടായാണ് ഈ വെബ് സീരിസ് റീലിസ് ചെയ്തത്. ഇത്തവണ കരിക്കിന് പിഴച്ചില്ല. സംതിങ് ഫിഷി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. സീരിസിലെ പല ഭാ​ഗങ്ങളും ട്രോളുകളായും മീമുകളായും വൈറലാണ്.

കരിക്കിന്റെ പുതിയ വെബ് സീരിസ് റീലിസ് ചെയ്തശേഷം റെഡ്ഡിൽ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. മുമ്പ് കരിക്കിന്റെ ഭാ​ഗമായിരുന്ന ജീവൻ സ്റ്റീഫൻ എന്ന നടന്റെ അഭാവമാണ്. നടൻ എന്നതിലുപരി എഴുത്തിലും സംവിധാനത്തിലുമെല്ലാം കഴിവുള്ള കലാകാരനായിരുന്നു ജീവൻ. ഒരു വർഷമായി കരിക്കിന്റെ വീഡിയോകളിൽ ഒന്നും ജീവനെ കാണാനില്ല. അവസാനമായി നടൻ അഭിനയിച്ചത് കരിക്കിന്റെ മൊക്കയെന്ന വെബ് സീരിസിലാണ്.

നാച്വറൽ ആക്ടിങ് തന്നെയാണ് ജീവൻ പ്രേക്ഷകർക്ക് പ്രിയങ്കരനാകാൻ കാരണം. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ജീവന്റെ വിവാഹം. റിയയാണ് വധു. നടന്റെ എൻ​ഗേജ്മെന്റിലും വിവാഹത്തിലുമെല്ലാം സജീവ സാന്നിധ്യമായി കരിക്കിലെ മറ്റ് താരങ്ങളും പങ്കെടുത്തിരുന്നു. സോഷ്യൽമീഡിയയിലും ജീവൻ സജീവമല്ല. അവസാനമായി പോസ്റ്റ് ചെയ്തത് കരിക്ക് താരം ബിനോയ്ക്കൊപ്പമുള്ള സെൽഫിയാണ്.

കണ്ടന്റ് ക്രിയേറ്റർ കൂടിയായ ജീവൻ എന്തുകൊണ്ട് കരിക്കിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണ് ഏറെയും പേർ കമന്റായി കുറിച്ചത്. ദാമ്പത്യ ജീവിതത്തിലേക്ക് കടന്നതിനുശേഷം ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചതാകാം എന്നാണ് ചിലർ കുറിച്ചത്. കരിക്ക് ഇപ്പോൾ ഒരു കോർപ്പറേറ്റ് പോലെ പ്രവർത്തിക്കുന്നതായി തോന്നുന്നു. കണ്ടന്റിനേക്കാൾ അവർ പരസ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു.

Actor Jeevan Stephen
Photo Credit: Jeevan Stephen / instagram

ഓർമ്മ ശരിയാണെങ്കിൽ കുറച്ചു കാലം മുമ്പ് ഒരു ഷോർട്ട് സീരിസ് എഴുതി സംവിധാനം ചെയ്ത ആളാണ് ജീവൻ‌. അദ്ദേഹത്തിന് മുഖ്യധാരാ സിനിമകളുടെ ഭാ​ഗമാകാനുള്ള ആഗ്രഹമുണ്ടാകാം. കരിക്കിൽ നിന്ന് മാറുന്നതാണ് നല്ലതെന്ന് തോന്നിയിരിക്കാം, മറ്റ് പ്രൊഡക്ഷനുകളിൽ അഭിനയിക്കുന്നതിൽ നിന്ന് കരിക്ക് താരങ്ങൾക്ക് വിലക്കുണ്ടെന്ന് കുറച്ച് കാലം മുമ്പ് വരെ കേട്ടിരുന്നു, കരിക്കിലേക്ക് വരുന്നതിന് മുമ്പ് ജീവന് അബുദാബിയിൽ നല്ലൊരു ജോലി ഉണ്ടായിരുന്നു.

അച്ഛൻ ഒരു അഭിഭാഷകനാണ്. കേട്ടിടത്തോളം അഭിനയം നടന് പാഷൻ പോലെയായിരുന്നു. മറ്റ് കരിക്ക് അംഗങ്ങൾ ജീവനെപ്പോലെയല്ല. ഉപജീവനത്തിനായി കരിക്കിനെ ആശ്രയിച്ചിരിക്കുന്നവരാണ്. ഇപ്പോഴും അങ്ങനെ തന്നെ. കരിക്കിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്വഭാവം ഒരുപക്ഷെ കരിക്ക് പ്രോജക്ടുകളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനെ പ്രേരിപ്പിച്ചിരിക്കാം.

ജീവൻ വളരെ നല്ല ഒരു നടനായിരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. കൊവിഡ്, ലോക്ക്ഡൗൺ കാലത്ത് ആളുകളുടെ സ്ട്രസ് കുറച്ചിരുന്നത് കരിക്കിന്റെ വീഡിയോകളായിരുന്നു.

More from Filmibeat

Read more about: actor karikku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X