'ആശുപത്രി ബില്‍ അടച്ചത് ഞാന്‍, ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുതൽ കിട്ടുന്നതില്‍ കുറച്ച് സൂക്ഷിച്ചു'; ഡിവൈൻ!
നടി ഡിംപിള്‍ റോസിന്റെ സഹോദരനുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ക്ലാര ശ്രദ്ധയാകര്‍ഷിക്കുന്നത്. പിന്നീട് ഡിവൈൻ ക്ലാര ആരാധകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. വീട്ടിലെ എല്ലാ വിശേഷങ്ങളും ഡിവൈൻ വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് രണ്ടാമതൊരു കുഞ്ഞിന്റെ അമ്മയായതിന്റെ സന്തോഷം ഡിവൈൻ ക്ലാര പങ്കുവെച്ച് എത്തിയത്.
ഡിവൈൻ വീണ്ടും ഒരു ആൺകുഞ്ഞിനാണ് ജന്മം നല്‍കിയത്. സിസേറിയനായതിനാൽ മൂന്ന് നാല് ദിവസം ആശുപത്രിയിൽ തുടർന്നശേഷമാണ് ഡിവൈൻ കോട്ടയത്തെ വീട്ടിൽ തിരികെ എത്തിയത്.
ചാക്കോച്ചനെന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ഡിവൈൻ വിളിക്കുന്നത്. ഡിവൈനിന്റെ മൂത്തമകൻ തോമു ഇതിനോടകം എല്ലാവർക്കും ഇഷ്മുള്ള കുഞ്ഞാണ്. അനിയൻ പിറന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് തോമുവാണെന്നാണ് ഡിവൈൻ പറഞ്ഞത്. കുഞ്ഞിനെ റൂമിലേക്ക് കൊണ്ടുവന്നപ്പോൾ മുതൽ അടുത്ത് നിന്ന് തോമു മാറിയിരുന്നില്ലെന്നാണ് ഡിവൈൻ പ്രസവശേഷം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

ഏഴാം മാസത്തിലെ ബേബി ഷവർ കഴിഞ്ഞ് ഉടൻ തന്നെ ഡിവൈൻ തോമുവിനൊപ്പം സ്വന്തം വീട്ടിലേക്ക് പ്രസവത്തിനായി വന്നിരുന്നു. ഓണം എല്ലാം ഇക്കൊല്ലം ഡിവൈൻ ആഘോഷിച്ചത് സ്വന്തം വീട്ടിലായിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവത്തിന് പണം കണ്ടെത്തിയത് താൻ തന്നെയാണെന്ന് പറയുകയാണ് ഡിവൈൻ. കോട്ടയത്ത് വീടിന് സമീപമുള്ള ഒരു ആശുപത്രിയിലായിരുന്നു ഡിവൈനിന്റെ പ്രസവം.
താൻ ഭർത്താവിനെയോ വീട്ടുകാരെയോ ബുദ്ധിമുട്ടിച്ചിച്ചിരുന്നില്ലെന്നും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആശുപത്രി ചിലവിന് വേണ്ട പണം സ്വരൂപിച്ച് തുടങ്ങിയെന്നുമാണ് പുതിയ വീഡിയോയിൽ ഡിവൈൻ പറയുന്നത്.
പ്രസവ ശേഷം ചെയ്ത ക്യു ആന്‍ഡ് എ വീഡിയോയിലാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഡിവൈൻ നൽകിയത്. കുറേനാളുകളായി നിരന്തരമായി വരാറുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണെന്ന് പറഞ്ഞാണ് ഡിവൈൻ സംസാരിക്കാൻ തുടങ്ങിയത്. 'രണ്ടാമത്തെ പ്രസവത്തിന്റെ ചിലവ് നോക്കിയത് ഞാന്‍ തന്നെയാണ്.'
'യുട്യൂബിലൂടെ കിട്ടുന്ന വരുമാനം ഞാന്‍ സൂക്ഷിച്ച് വെക്കുന്നുണ്ടായിരുന്നു. ജോലിക്ക് പോയാലും ഇത്രയും പൈസയൊന്നും എനിക്ക് കിട്ടാന്‍ പോവുന്നില്ല. ഫിനാന്‍ഷ്യലി ശരിക്കും ഇന്‍ഡിപെന്‍ഡന്റായി.ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഞാന്‍ കിട്ടുന്നതില്‍ കുറച്ച് പൈസ മാറ്റിവെക്കുന്നുണ്ടായിരുന്നു.'

'തൃശ്ശൂരിലെ രീതി അനുസരിച്ച് ആദ്യത്തെ രണ്ട് പ്രസവത്തിന്റെ ചെലവും ഭാര്യയുടെ വീട്ടുകാരാണ് ചെയ്യേണ്ടത്. ഓരോ നാട്ടില്‍ ഓരോ രീതിയല്ലേ. ഡെലിവറിയുടെ ചെലവ് ഓര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട... ഞാന്‍ തന്നെ നോക്കിക്കോളാമെന്ന് അമ്മയോടും ഡോണ്‍ ചേട്ടനോടും ഞാന്‍ പറഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ എനിക്ക് കിട്ടുന്ന കാശ് ഞാന്‍ സേവ് ചെയ്യുന്നുണ്ടായിരുന്നു. അത് കൂട്ടിവെച്ച് ഹോസ്പിറ്റല്‍ ബില്‍ അടക്കാനായതില്‍ ഒരുപാട് സന്തോഷം തോന്നി.'
'അതിൽ എനിക്ക് അഭിമാനവുമുണ്ട്. ആരെക്കൊണ്ടും ഒരു രൂപ പോലും കൊടുപ്പിക്കാനിട വരരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. അതെനിക്ക് സാധിച്ചു. അതിന് കാരണം തന്റെ ചാനലിന്റെ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സുമാണെന്നും', ഡിവൈന്‍ പറയുന്നു.
പിന്നീട് പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ചും രണ്ടാമതും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള ഭർത്താവിന്റെ പ്രതികരണത്തെ കുറിച്ചുമാണ് ഡിവൈൻ സംസാരിച്ചത്. 'ഇത്തവണ ഡോണ്‍ ചേട്ടനോട് പ്രഗ്നന്റാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി നല്ല ഹാപ്പിയായിരുന്നു. ആദ്യത്തെ പ്രാവശ്യം പറഞ്ഞപ്പോള്‍ ഒരു വികാരവുമില്ലായിരുന്നു. ജീവിതത്തില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം രണ്ട് മക്കളെ കിട്ടിയത് തന്നെയാണ്.'
'രണ്ട് മക്കളുടെയും മാമോദീസ ഒന്നിച്ച് നടത്താനാണ് പ്ലാന്‍. അതിന് മുമ്പ് കല്യാണം നടത്താനാവുമോയെന്നറിയില്ല. അതെല്ലാം ഇനി പ്ലാന്‍ ചെയ്യണമെന്നും', ഡിവൈൻ പറയുന്നു. അടുത്തിടെയാണ് ഡോണിന് അരമനകോടതിയിൽ നിന്നും വിവാഹമോചനം ലഭിച്ചത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ നേരത്തെ അനുഭവിച്ചിട്ടില്ലെന്നും ഇപ്പോള്‍ തനിക്കത് അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു പ്രസവ ശേഷമുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡിവൈന്‍ പറഞ്ഞത്.


Click it and Unblock the Notifications