'ഡിംപിളിന്റെ കെസ്റ്റർ വീണ്ടും ഞങ്ങളുടെ വീട്ടിൽ പിറന്നത് പോലെയാണ് തോന്നുന്നത്'; ഡെലിവറി വീഡിയോയുമായി ഡിവൈൻ!

സിനിമാ-സീരിയൽ താരം ഡിംപിൾ റോസും കുടുംബവും സോഷ്യൽമീഡിയയിലെ നിറസാന്നിധ്യമാണ്. അഭിനേത്രി അല്ലെങ്കിലും ഡിംപിളിന്റെ നാത്തൂൻ എന്ന രീതിയിൽ ഡിവൈനും ആരാധകർ ഏറെയാണ്.

ഡിംപിളിന്റെ സഹോദരൻ ഡോണുമായുള്ള വിവാഹ​ശേഷമാണ് ഡിവൈൻ യുട്യൂബ് ചാനൽ ആരംഭിച്ചതും സോഷ്യൽമീഡിയയിൽ സജീവമായി വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതും. അതിനാൽ തന്നെ ഡിംപിളിനെ പോലെ തന്നെ ആരാധകർ ഡിവൈനിനുമുണ്ട്. നാത്തൂന്മാരാണെങ്കിലും കൂട്ടുകാരികളെപ്പോലെയാണ് ഡിംപിളും ഡിവൈനും.

രണ്ടാമതും ​ഗർഭിണിയായ ഡിവൈൻ കഴിഞ്ഞ ദിവസമാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഡിവൈനിന്റെ ആ​ദ്യത്തെ കുഞ്ഞ് തോമു സോഷ്യൽമീഡിയയിലെ താരമാണ്. ഏഴാം മാസം കഴിഞ്ഞ ശേഷം ഡിവൈൻ കോട്ടയത്തെ സ്വന്തം വീട്ടിലായിരുന്നു. വീടിന് സമീപമുള്ള ആശുപത്രിയിലായിരുന്നു ഡിവൈനിന്റെ ഡെലിവറിയും. സിസേറിയനിലൂടെയാണ് ഡിവൈൻ കുഞ്ഞിന് ജന്മം നൽകിയത്.

Divine Clara Don

ഡിവൈനിനെ പെട്ടന്നാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ഭർത്താവ് ആൻസണിനൊപ്പം ബാം​ഗ്ലൂരിൽ നിൽക്കായ പോയ ഡിംപിൾ മകനൊപ്പം വേ​ഗം തിരികെ എത്തി. ഡിവൈൻ പ്രസവിക്കുമ്പോൾ താനും ആശുപത്രിയിൽ വരുമെന്നും കുഞ്ഞിനെ താനായിരിക്കും കൈകളിൽ‌ ഏറ്റ് വാങ്ങുകയെന്നും ഡിവൈൻ ​​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഡിംപിൾ നിരന്തരം പറയുമായിരുന്നു.

അതുപോലെ തന്നെ സംഭവിച്ചു. ഡിവൈനിന്റെ കുഞ്ഞിനെ സ്വീകരിക്കാൻ ഡിംപിളുമുണ്ടായിരുന്നു. പത്ത് മണിക്ക് ഓപ്പറേഷനായി കയറ്റി എങ്കിലും ചില ഡിലേകൾ ഉണ്ടായതിനാൽ രണ്ട് മണിക്കൂറോളം വൈകിയെന്നും ഡിവൈൻ വീഡിയോയിൽ പറയുന്നു.

'പത്ത് മണി കഴിഞ്ഞപ്പോഴേക്കും ഓപ്പറേഷന് വേണ്ടി കയറ്റിയിരുന്നു. ആ സമയം മുതൽ ഡോൺ ചേട്ടനും അമ്മയും ഡിംപിളുമെല്ലാം ഓപ്പറേഷൻ തിയേറ്ററിന് മുമ്പിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും എന്നേയും കുഞ്ഞിനെയും പുറത്തേക്ക് കാണാതായതോടെ ഡോൺ ചേട്ടനും എല്ലാവരും ഭയന്നു.'

'പിന്നീട് ഡോക്ടർ വന്ന് കാര്യം പറഞ്ഞപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. എനിക്ക് ഫാറ്റുണ്ടായിരുന്നതിനാൽ കുറേ ലെയറുകൾ കട്ട് ചെയ്ത് പണിപ്പെട്ടാണ് കുഞ്ഞിനെ ഡോക്ടർ പുറത്തെടുത്തത്. അതുമാത്രമല്ല ജനിച്ചപ്പോൾ കുഞ്ഞിന്റെ ഷു​ഗർ ലെവൽ താഴ്ന്ന് പോയതിനാൽ കുറച്ച് നേരം നിരീക്ഷണത്തിലായിരുന്നു.'

Divine Clara Don

'അതുകൊണ്ട് തന്നെ കുഞ്ഞിനെ റൂമിലേക്ക് തന്നുവിടാനും വൈകി. സിസേറിയൻ നടക്കുന്ന സമയത്ത് എന്ത് കുഞ്ഞ് വേണമെന്നാണ് ആ​ഗ്രഹമെന്ന് ഡോക്ടർ ചോദിച്ചിരുന്നു. പെൺകുഞ്ഞാണെങ്കിൽ ഭർത്താവിന് വളരെ സന്തോഷമാകുമെന്നും എനിക്ക് ഏത് കുഞ്ഞാണെങ്കിലും സന്തോഷമാണെന്നുമാണ് ഞാൻ പറഞ്ഞത്.'

'ആൺ‌കുഞ്ഞ് പിറന്നപ്പോൾ ഡിംപിളിന്റെ കെസ്റ്റർ ബേബി വീണ്ടും വീട്ടിലേക്ക് എത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. പാച്ചുവിനെയും തോമുവിനെയും കണ്ടിട്ട് അവന് അവിടെ ഇരിക്കാൻ പറ്റുന്നുണ്ടാകില്ലെന്നും', ഡിവൈൻ പറയുന്നു. ഡിംപിളിന് ജനിച്ചത് ഇരട്ട കുഞ്ഞുങ്ങളായിരുന്നു. അതിൽ ഒരു കുഞ്ഞ് ജനിച്ച് കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മരിച്ചു.

കെസ്റ്റർ എന്നായിരുന്നു ആ കുഞ്ഞിന് ഡിംപിൾ പേര് നൽകിയിരുന്നത്. ഡിവൈനിനെയും കുഞ്ഞിനെയും പരിപാലിക്കുന്നതെല്ലാം ഡിംപിളാണ്. ബാം​​ഗ്ലൂരിൽ നിന്നും കുറെ കുഞ്ഞുടുപ്പുകളുമായാണ് ഡിംപിൾ ആശുപത്രിയിലേക്ക് വന്നത്. അനിയൻ പിറന്നപ്പോൾ ഏറ്റവും സന്തോഷവാനായ മറ്റൊരാൾ തന്റെ മൂത്ത മകൻ തോമുവാണെന്നും കുഞ്ഞിനെ സ്നേഹിച്ചിട്ട് അവന് മതിയാകുന്നില്ലെന്നും ഡിവൈൻ വീഡിയോയിൽ പറഞ്ഞു.

കുഞ്ഞിനേയും ഡിവൈൻ വീഡിയോയിലൂടെ കാണിച്ചു. നിരവധി പേരാണ് സന്തോഷം പങ്കുവെച്ച് എത്തിയത്. അമ്മയും കുഞ്ഞും എപ്പോഴും സുഖമയിരിക്കട്ടെ. കുടുംബത്തിന് മുഴുവൻ എല്ലാവിധ ദൈവാനുഗ്രവും എല്ലായിപ്പോഴും ഉണ്ടായിരിക്കട്ടെ, ഇത് കെസ്റ്റർ ബേബി തന്നെയാണ്. നിങ്ങളുടെ പല വ്ലോ​ഗിലും നിങ്ങൾ പറഞ്ഞിരുന്നു അവൻ ഉണ്ടായിരുന്നു എങ്കിൽ എന്ന്. ഇപ്പോൾ അവൻ വന്നില്ലേ നിങ്ങടെ ഫാമിലിയിലേക്ക്... മൂന്ന് ഉണ്ണികളും കളിച്ച് ചിരിച്ച് ഒരുപോലെ വളരട്ടെ എന്നൊക്കെയാണ് ആരാധകർ ആശംസ അറിയിച്ച് കുറിച്ചത്.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X