'വീണ്ടും ​ഗർഭിണിയാണ്, പ്ലാൻഡായിരുന്നില്ല, വയറുവേദനയുണ്ട്, കല്യാണം നടക്കാൻ ഒരുപാട് തടസങ്ങളുണ്ട്'; ഡിവൈൻ

സിനിമയിലും സീരിയലുകളിലും ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും നടി ഡിംപിള്‍ റോസിന്റെ നാത്തൂന്‍ ഡിവൈന്‍ ക്ലാരയും സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഡിവൈന്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഡിവൈൻ ക്ലാര.

ഇത്തവണ ഒരു സന്തോഷ വാർത്തയാണ് ഡിവൈൻ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. താനും ഭർത്താവ് ഡോണും വീണ്ടും അച്ഛനും അമ്മയുമാകാൻ പോകുന്നുവെന്ന സന്തോഷമാണ് ഡിവൈൻ ക്ലാര പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Divine Clara

താൻ മൂന്ന് മാസം ​ഗർഭിണിയാണെന്നും തോമുവിനും പാച്ചുവിനും കൂട്ടായി ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരാൻ പോവുകയാണെന്നുമാണ് ഡിവൈൻ പറയുന്നത്. ഡിവൈന്റെ മൂത്ത മകൻ തോമുവിന് രണ്ട് വയസാണ് പ്രായം. വീണ്ടും ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ബ്ലാങ്കായിപ്പോയിയെന്നും ട്യൂബ് പ്ര​ഗ്നൻസിയാണോയെന്ന് ഭയന്നിരുന്നുവെന്നും അത് അല്ലെന്ന് അറിഞ്ഞശേഷമാണ് സമാധാനമായതെന്നും ഡിവൈൻ പറയുന്നു.

തങ്ങൾ പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ലെന്നും ഡിവൈൻ പറഞ്ഞു. 'തോമു ഞങ്ങളുടെ സർപ്രൈസ് ബേബിയാണ്. അതുപോലെ തന്നെ ഇതും അൺപ്ലാൻഡായിരുന്നു. രണ്ട്, മൂന്ന് വർഷം കൂടി കഴിഞ്ഞിട്ട് അടുത്ത കുഞ്ഞ് മതിയെന്നായിരുന്നു തീരുമാനം.'

'അതേസമയം എനിക്ക് പിസിഒഡി ഉള്ളതുകൊണ്ട് തന്നെ തോമുവിനെ തന്നെ മിറാക്കിൾ ബേബിയായാണ് ഞാൻ വിശേഷിപ്പിക്കാറ്. തോമുവിന്റെ കുറുമ്പ് കൂടിയപ്പോൾ ഒരു കുട്ടി മതിയെന്ന് വരെ ഞാൻ തീരുമാനിച്ചിരുന്നു. പിന്നെ ഞാൻ എന്റെ വീട്ടിൽ ഒറ്റ കുട്ടിയാണ്. അതിനോട് എനിക്ക് താൽപര്യമില്ല.'

'അതുകൊണ്ട് രണ്ട് കുഞ്ഞുങ്ങൾ വേണമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എനിക്ക് അടുത്തിടെയായി തടി കൂടിയിരുന്നു. മാത്രമല്ല ഇടയ്ക്കിടെ തലകറക്കവുമുണ്ട്. അതുകൊണ്ട് ഞാൻ‌ അടുത്തിടെ തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ പോയിരുന്നു. അപ്പോഴാണ് ​ഗർഭിണിയാണെന്ന് അറിയുന്നത്. അത് കേട്ടതും ബ്ലാങ്കായി. ഡോൺ ചേട്ടനോട് പറയണോയെന്ന് പോലും ഞാൻ‌ ഒരു നിമിഷം ആലോചിച്ചു.'

Divine Clara

'പിന്നെ ടെസ്റ്റ് റിസൾട്ട് ഉറപ്പായും ചോദിക്കും അതുകൊണ്ട് ഞാൻ മെസേജ് അയച്ച് കാര്യം പറഞ്ഞു. ഇനി ഇപ്പോൾ ഈ വർഷം കല്യാണം ഉണ്ടാവില്ല. നേരത്തെ മുതൽ കല്യാണത്തിനുള്ള നൂലാമാലകൾ തീർക്കാൻ നടക്കുമ്പോൾ ഓരോ പുതിയ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അത് ചിലപ്പോൾ ഇതിന്റെ ഭാ​ഗമായിരിക്കാം.'

'ദൈവം നമുക്ക് വേണ്ടി ഒരു പ​ദ്ധതി ഒരുക്കിയിട്ടുണ്ടാകുമല്ലോ. ​​ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷം വല്ലാതെ വയറുവേ​ദയുണ്ടായിരുന്നു. അതുകൊണ്ടാണ് ട്യൂബ് പ്ര​ഗ്നൻസി ആയിരിക്കുമോയെന്ന് ഭയന്നത്. ​ദൈവം തന്നിട്ട് തിരിച്ച് എടുക്കുകയാണോയെന്ന ചിന്തയാണ് വന്നത്. ആ സമയത്ത് കുറച്ച് പേർ എനിക്കൊപ്പം നിന്ന് ധൈര്യം പകർന്നു' ഡിവൈൻ പറഞ്ഞു.

പ്ര​ഗ്നൻസി ആരംഭിച്ചത് മുതൽ വല്ലാത്ത ക്ഷീണവും ചർദ്ദിയും മൂഡ് സ്വിങ്സുമാണെന്നും ഡിവൈൻ പറഞ്ഞു. നടി മേഘ്ന വിൻസെന്റുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് ഡിവൈനിനെ ഡോൺ വിവാഹം ചെയ്തത്. സഭയുടെ അരമനയില്‍ നിന്നും ഡോണിന് ഡിവോഴ്സ് കിട്ടാതിരുന്നതിനാല്‍‌ ‍ഡിവൈനിനെ ഡോണ്‍ പള്ളിയില്‍ വെച്ച്‌ താലി കെട്ടിയിട്ടില്ല.

വളരെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ഡോണിന് അടുത്തിടെയാണ് വിവാഹമോചനം ലഭിച്ചത്. മകന്റെ മാമോദീസയും അതിനാൽ തന്നെ ഇതുവരേയും ഡിവൈനിനും ‍ഡോണിനും നടത്താൻ സാധിച്ചിട്ടുമില്ല. പുതിയ സന്തോഷം പങ്കുവെച്ച് എത്തിയ ഡിവൈൻ തന്റെ ഇപ്പോഴത്തെ അവസ്ഥകൾ വിവരിച്ച് കണ്ണ് ‌നിറയ്ക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് ഡിവൈനിന് ആശംസകൾ നേർന്ന് എത്തുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X