ഡിംപിളിനെ വീട്ടിൽ നിന്നും അടിച്ചോടിക്കണം; മുൻപ് ആരെ ഓടിച്ചെന്നാണ് പറയുന്നത്? രൂക്ഷമായി പ്രതികരിച്ച് ഡിവൈൻ

സീരിയല്‍ നടി ഡിംപിള്‍ റോസും നാത്തൂന്‍ ഡിവൈന്‍ ക്ലാരയുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരാണ്. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഡിംപിള്‍ യൂട്യൂബ് ചാനലില്‍ സജീവമാണ്. അതുപോലെ ഡിവൈനും സ്വന്തം വിശേഷങ്ങള്‍ പങ്കുവെച്ച് വ്‌ളോഗുമായി എത്താറുണ്ട്. ഇതിനിടെ താരങ്ങളെ അധിഷേപിച്ച് കൊണ്ടും ചിലര്‍ എത്താറുണ്ട്.

അത്തരത്തില്‍ ഡിംപിളിനെ വീട്ടില്‍ നിന്നും അടിച്ചോടിക്കണമെന്ന് പറഞ്ഞ് ഒരു ആരാധിക എത്തിയിരിക്കുകയാണ്. ഇതിന് മറുപടി കൊടുത്ത് ഡിവൈനും എത്തി. ഞാനും ഡിംപിളും തമ്മില്‍ എന്താണ് പ്രശ്‌നം എന്ന ക്യാപ്ഷനിലാണ് ഡിവൈന്‍ പുതിയൊരു വീഡോയുമായി എത്തിയിരിക്കുന്നത്.

divine-clara

വീഡിയോ ചെയ്യാന്‍ കണ്ടെന്റ് ക്ഷാമം ഉള്ളത് കൊണ്ടാണ് താന്‍ വീഡിയോ ഒന്നും ഇടാതിരുന്നത്. പക്ഷേ ഇടയ്ക്കിടെ ചിലര്‍ വന്ന് കണ്ടെന്റ് തന്നിട്ട് പോകും. അവരോട് നന്ദിയേയുള്ളുവെന്ന് പറഞ്ഞാണ് ഡിവൈന്‍ സംസാരിച്ച് തുടങ്ങുന്നത്. 'കുറച്ച് ദിവസം മുന്‍പ് മുതല്‍ എന്റെ കുട്ടികളെ ആരും നോക്കുന്നില്ലെന്ന തരത്തില്‍ എനിക്കില്ലാത്ത പരാതിയുമായി ചിലര്‍ എത്തിയിരുന്നു. അതില്‍ വന്നൊരു കമന്റിങ്ങനെയാണ്...

ചേച്ചി ആദ്യം ഡിംപിളിനോട് അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി നില്‍ക്കാന്‍ പറയുക. ഇല്ലെങ്കില്‍ (ഒരാളുടെ പേര് പറയുന്നു) അവരെ ചെയ്ത പോലെ ഡിംപിളിനെ റോഡിലൂടെ ഓടിക്കൂ. അപ്പോള്‍ പ്രശ്‌നങ്ങളൊക്കെ തീരും.. എന്നായിരുന്നു ആ കമന്റ്.

ഈ പറയുന്നത് പോലെ ആരാണ് റോഡിലൂടെ ഓടി പോയതെന്ന് എനിക്ക് അറിയില്ല. ഇനി ഡിംപിളിനെ ഞാന്‍ ഓടിക്കണമെങ്കില്‍ ഏത് റോഡിലൂടെ വേണമെന്ന് നിങ്ങള്‍ തന്നെ പറയൂ. ഇവിടെ ഒരുപാട് റോഡുകളുണ്ട്. ഏത് വേണമെന്ന് നിങ്ങള്‍ പറയണം. ഇതിനെ പറ്റി ഞാന്‍ ഡിംപിളിനോടും ചോദിച്ചു.

നിന്നെ ഞാന്‍ ഓടിക്കുകയാണെങ്കില്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് ഞാന്‍ ഡിംപിളിനോട് ചോദിച്ചപ്പോള്‍ ഫോണ്‍ മാത്രം മതി എന്നായിരുന്നു അവളുടെ മറുപടി. കാരണം അവള്‍ക്ക് വഴിയൊന്നും അത്ര നിശ്ചയമില്ല, അതുകൊണ്ട് ഫോണിലൂടെ ഗൂഗിള്‍ മാപ്പ് നോക്കി പോകാലോ. പിന്നെ ഗൂഗിള്‍ പേ ഉപയോഗിക്കുന്ന വ്യക്തിയാണ്. അതിനും ഫോണ്‍ വേണമല്ലോ. പിന്നെ ഓടുമ്പോള്‍ വേറൊന്നും കൊണ്ടുപോവാന്‍ പറ്റില്ലോ എന്നാണ് ഡിംപിള്‍ പറഞ്ഞിട്ടുള്ളത്.

divine-clara

നെഗറ്റീവിനെ മൈന്‍ഡ് ചെയ്യാന്‍ പാടില്ലെന്ന് മനസിനെ പറഞ്ഞ് മനസിലാക്കിയാലും ചില കാര്യങ്ങള്‍ ക്ഷമിക്കാന്‍ പറ്റില്ല. ചില കാര്യങ്ങള്‍ വെച്ച് നമ്മളെ ഇങ്ങനെ കുത്തി നോവിക്കാന്‍ വേണ്ടി വരുന്നതാണ്. ദൈവം സഹായിച്ച് ഞങ്ങള്‍ തമ്മില്‍ നിലവില്‍ ഒരു പ്രശ്നവുമില്ലാതെ വളരെ സ്മൂത്തായി എല്ലാവരും മുന്നോട്ട് പോവുകയാണ്. പിന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അവളെ പറഞ്ഞ് വിടേണ്ട ആവശ്യം എനിക്കില്ല. കാരണം ഇത് ഡിംപിളിന്റെ വീടാണ്, എവിടെ പോവണം, നില്‍ക്കണം എന്നുള്ളത് ഡിംപിളിന്റെ ഇഷ്ടമാണ്.

ഡിംപിളിന്റെ വീഡിയോയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോവാത്തതെന്താണെന്ന് ചോദിക്കും. ഇനി എന്റെ വീഡിയോയില്‍ എന്താ സ്വന്തം വീട്ടിലേക്ക് പോകാത്തത് എന്നായിരിക്കും ചോദ്യം. ഇതിലെ ലോജിക് എന്താണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. നിങ്ങളുടെ ഒക്കെ വീട്ടില്‍ നിന്നും ആളുകളെ റോഡിലൂടെ ഓടിക്കുകയാണോ ചെയ്യാറുള്ളത്. കമന്റിലൂടെ ആ കുട്ടി ആരെ ഓടിച്ചതിനെ പറ്റിയാണ് പറഞ്ഞതെന്നും മനസിലായില്ല. അത് കണ്ടിട്ടുണ്ടെങ്കില്‍ എനിക്ക് ഒരു മെസേജ് അയച്ചാല്‍ മതി. താനതിന് മറുപടി തരാം.

എനിക്ക് ഇവിടെ നിന്ന് ഇറങ്ങി ഓടാനോ, ഡിംപിളിനെ ഓടിക്കാനോ താല്‍പര്യമില്ല. ഇത്തരം കമന്റുകളൊന്നും കണ്ടിട്ട് ഡിലീറ്റ് ചെയ്യാന്‍ തോന്നാറില്ല. എവിടുന്നെങ്കിലും കിട്ടുന്ന ന്യൂസ് വെച്ചിട്ട് മറ്റുള്ളവരെ വിലയിരുത്താന്‍ വരരുത്. ഇത് കണ്ടന്റിന് വേണ്ടി ചെയ്ത വീഡിയോയായി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ കരുതിക്കോളൂ,' എന്നുമാണ് ഡിവൈന്‍ പറയുന്നത്.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X