അവരെ പോലെ എനിക്ക് പേടിയില്ല; അന്ന് മരിച്ച് പോകുമെന്ന് കരുതി! ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഡിവൈൻ
നടി ഡിംപിള്‍ റോസും നാത്തൂനായ ഡിവൈന്‍ ക്ലാരയുമൊക്കെ യൂട്യൂബ് ചാനലുമായി സജീവമാണിപ്പോള്‍. തങ്ങളുടെ കുടുംബവിശേഷങ്ങളും മക്കളെ നോക്കുന്നതുമൊക്കെയാണ് ഇരുവരും വീഡിയോ രൂപത്തില്‍ പുറത്ത് വിടാറുള്ളത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ രണ്ടാമതൊരു ആണ്‍കുട്ടിയുടെ കൂടെ അമ്മയായത്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ചെറിയ പ്രായത്തില്‍ സംഭവിച്ചത് മുതല്‍ ഇപ്പോഴുള്ള ജീവിതത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ഡിവൈനിനെ തേടി എത്തിയത്. എല്ലാത്തിനും വ്യക്തമായ മറുപടിയാണ് താരം നല്‍കിയിരിക്കുന്നതും.

കുട്ടിക്കാലത്ത് ഉണ്ടായ മറക്കാന്‍ പറ്റാത്തൊരു അനുഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് കഞ്ഞിക്കലം തലയില്‍ ഇട്ടതാണെന്നാണ് ഡിവൈന്‍ പറയുന്നത്. ആരും പറഞ്ഞാല്‍ വിശ്വസിക്കില്ല. കിണറിന്റെ അടുത്ത് കഴുകി വെച്ച കഞ്ഞിക്കലം എടുത്ത് തലയില്‍ ഇട്ടു. അത് ലോക്കായി. വീട്ടില്‍ അന്ന് പ്രസ് നടത്തുന്നുണ്ട്. അവിടെ ജോലിയ്ക്ക് നിന്ന ചേച്ചിയാണ് അതൂരി എടുത്തത്.
അന്ന് ഞാന്‍ കരുതിയത് മരിച്ച് പോകുമെന്നായിരുന്നു. പിന്നെ മണ്ണെണ്ണ കുടിക്കുക, സോഫ് തിന്നുകയൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ ഡോണ്‍ ചേട്ടനും ചെയ്തിട്ടുണ്ടെന്നാണ് മമ്മി പറയുന്നത്. പക്ഷേ കഞ്ഞിക്കലം കുടുങ്ങിയത് വല്ലാത്തൊരു അനുഭവമാണെന്ന് ഡിവൈന്‍ പറയുന്നു.
സഹോദരങ്ങള്‍ ഇല്ലാതെ ഒറ്റക്കുട്ടിയായി വളര്‍ന്നപ്പോള്‍ ചില സമയത്ത് ഒറ്റപ്പെടലൊക്കെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ കസിന്‍സ് ഒക്കെ ഉള്ളതിനാല്‍ അത് അധികം അറിഞ്ഞിട്ടില്ല. പക്ഷേ എപ്പോഴും നമ്മുടെ കൂടെ ഒരു കൂടപ്പിറപ്പ് വേണം. എല്ലാ കാര്യങ്ങളൊക്കെ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ വേണം. എല്ലാ കാര്യങ്ങളും നമുക്ക് വീട്ടുകാരോട് തുറന്ന് പറയാന്‍ പറ്റിയെന്ന് വരില്ല.
കല്യാണമൊക്കെ കഴിഞ്ഞ് കുറച്ച് പക്വത വന്നപ്പോള്‍ ഭാവിയെ കുറിച്ച് ഓരോരുത്തര്‍ ചോദിക്കുമ്പോള്‍ ഞാനിത് പറയുമായിരുന്നു. എന്തായാലും എന്നെ പോലെ ഒറ്റ പൂരാടമാക്കാന്‍ വിടില്ല. എന്തായാലും രണ്ട് കുട്ടികളെങ്കിലും വേണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അതുപോലെ ദൈവം സഹായിച്ചുവെന്നും ഡിവൈന്‍ പറയുന്നു.

താന്‍ ബോള്‍ഡ് ആണെന്ന് എല്ലാവരും പറയുന്നതിന്റെ കാരണം തനിക്കങ്ങനെ പേടിയില്ലാത്തത് കൊണ്ടാണ്. എനിക്ക് ഒന്നിനെയും പേടിയില്ല. പക്ഷേ ഇവര്‍ക്കെല്ലാം ഭയങ്കര പേടിയുള്ളവരാണ്. നമ്മള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ലല്ലോ. ഓരോരുത്തര്‍ക്കും ഓരോ സാഹചര്യങ്ങളാണല്ലോ. ഞാന്‍ സഞ്ചരിച്ച വഴി വേറെയാണ്. പിന്നെ സിറ്റുവേഷന്‍ കൊണ്ട് ബോള്‍ഡായതാണ്.
ഉദാഹരണം പറയുകയാണെങ്കില്‍ എന്നെ ചൊറിയാന്‍ വന്നാല്‍ തിരിച്ച് ഞാന്‍ നല്ലപോലെ മാന്തും. അത് നേരിട്ടാണെങ്കില്‍ ശരിക്കും അറിയും. ഇപ്പോള്‍ ആ സ്വഭാവം പുറത്തെടുക്കാറില്ല. മുന്‍പ് എന്നെ ബോഡി ഷെയ്മിംഗ് ചെയ്തവര്‍ക്ക് നല്ല മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്. അതില്‍ വിഷമിക്കേണ്ട ആവശ്യമൊന്നുമില്ല.
മക്കള്‍ വന്നതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവരുടെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് നോക്കുന്നത്. അതാണ് എനിക്ക് കൂടുതല്‍ താല്‍പര്യം. അത് ഓട്ടോമാറ്റിക്കലി വരുന്നതാണ്.


Click it and Unblock the Notifications











