കുട്ടികള്‍ ഉണ്ടാവുമോ എന്ന പേടി ഉണ്ടായിരുന്നു! വിവാഹത്തിന് മുന്‍പ് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് ഡിവൈന്‍

നടി ഡിംപിള്‍ റോസിന്റെ സഹോദര ഭാര്യ എന്ന നിലയിലും യൂട്യൂബര്‍ ആയിട്ടുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ഡിവൈന്‍ ക്ലാര. ഡോണുമായിട്ടുള്ള വിവാഹം കഴിഞ്ഞ് അതുമുതല്‍ നെഗറ്റീവ് പ്രതികരണങ്ങള്‍ ആയിരുന്നു ഡിവൈന് ലഭിച്ചിരുന്നത്. ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തെപ്പറ്റി പറഞ്ഞ് പലരും കളിയാക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്തിരുന്നു.

വിമര്‍ശനങ്ങളെല്ലാം മറികടന്ന് ഇപ്പോള്‍ സന്തുഷ്ടമായൊരു കുടുംബ ജീവിതം പടുത്തുയര്‍ത്താന്‍ ഡിവൈന് സാധിച്ചു. ഇന്നിപ്പോള്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഡിവൈനും ഡോണും. ഈ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡിവൈനിപ്പോള്‍. മാത്രമല്ല വിവാഹത്തിന്റെ ആദ്യ നാളുകളില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും തങ്ങളുടെ ദാമ്പത്യ രഹസ്യത്തെ കുറിച്ചുമൊക്കെ താരം പറയുകയാണ്...

divine3

വിവാഹത്തിന് മുന്‍പ് പല പേടികളും ഉണ്ടായിരുന്നു. എനിക്ക് പിസിഒഡി പ്രശ്‌നം കൂടുതലായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ ഉണ്ടാവുമോ എന്ന പേടി ഉണ്ടായി. ഇക്കാര്യം ഡോണ്‍ ചേട്ടനോടും പറഞ്ഞെങ്കിലും പുള്ളി കുഴപ്പമില്ലെന്നാണ് പറഞ്ഞത്. തുടക്കം മുതല്‍ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിച്ചതാണ് ഞങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണം.

കല്യാണത്തിന് മുന്‍പും അത് കഴിഞ്ഞ ഉടനെയും എനിക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എന്റെ ഭാഗത്തും ചില മൈനസുകള്‍ ഉണ്ടായിട്ടുണ്ട്. എന്നെ വിവാഹം കഴിക്കുന്ന ആള്‍ എന്തായാലും എന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ഡോണ്‍ ചേട്ടനോട് എല്ലാം തുറന്ന് പറഞ്ഞു. അതില്‍ പുള്ളിയ്ക്കും കുഴപ്പമൊന്നും ഉണ്ടായില്ല. മാത്രമല്ല അദ്ദേഹത്തിനെ പറ്റിയുള്ളത് എന്നോട് പറഞ്ഞതോടെ ഞങ്ങള്‍ തമ്മില്‍ ഓക്കെയായി.

പിന്നെയാണ്, കുറേ കഥകള്‍ വന്നത്. എന്നാല്‍ ഡോണ്‍ ചേട്ടന്റെ പ്രൊമിസ് കിട്ടിയതോടെ ഞാന്‍ അതില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അതിപ്പോഴും തെറ്റിക്കാതെ അദ്ദേഹം കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് രണ്ട് പൊന്ന് മക്കളെ തന്നതിലും ഇത്രയും നന്നായി നോക്കുന്നതിലും ഒരുപാട് നന്ദിയുണ്ട്.

എന്റെ ഡെലിവറിയ്ക്കും മറ്റുമൊക്കെ ഡോണ്‍ ചേട്ടന്‍ കൂടെ തന്നെ നിന്നു. പണ്ടൊക്കെ ഭര്‍ത്താക്കന്മാര്‍ പ്രസവിച്ച് കിടക്കുന്ന ഭാര്യമാരുടെ അടുത്ത് പോലും വരില്ലായിരുന്നു. എന്നാല്‍ കാലമൊക്കെ മാറി.

ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ ഡോണ്‍ ചേട്ടന് താല്‍പര്യമില്ലെങ്കില്‍ പോലും ഞാന്‍ വീഡിയോ എടുക്കുന്നതില്‍ എതിര്‍പ്പില്ല. എല്ലാ പിന്തുണയും തരും. സ്വന്തമായി ഒരു വരുമാനം ഉള്ളത് നല്ലതാണെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് കിട്ടുന്നത് എന്ത് ചെയ്യുന്നു എന്ന് പോലും അന്വേഷിക്കാറില്ല. പക്ഷേ എന്റെ സൈഡില്‍ നിന്നും എല്ലാം ഞാന്‍ പറയും. ഒരു പത്ത് രൂപ കിട്ടിയാല്‍ പോലും അത് മറച്ചുവെക്കാതെ പറഞ്ഞിരിക്കും.

divine3

ഡോണ്‍ ചേട്ടന്റെ ബിസിനസിനെ പറ്റിയൊന്നും കൂടുതല്‍ ചോദിക്കാന്‍ ഞാന്‍ പോവാറില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പുള്ളിയുടെ മുഖത്ത് തന്നെ അതുണ്ടാവും. പിന്നെ യൂട്യൂബില്‍ നിന്ന് വരുമാനം കിട്ടുന്നതിന് മുന്‍പ് പോലും ഞാന്‍ അനാവശ്യമായി പൈസ ചോദിച്ച് വാങ്ങി കളയാറില്ലായിരുന്നു. അദ്ദേഹവും അങ്ങനെയുള്ള ആളാണ്. കുടുംബത്തിന് വേണ്ടി എല്ലാം കൊടുക്കുന്ന ആളാണ് ഡോണ്‍ ചേട്ടന്‍.

ഞങ്ങള്‍ രണ്ടാളും ഹാപ്പിയാണ്. ഇങ്ങനെയാക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ വന്നതിന് ശേഷം ഒരു സിങ്കില്‍ എത്താന്‍ വേണ്ടി ഡോണ്‍ ചേട്ടനും ഒരുപാട് ബുദ്ധിമുട്ടി. അങ്ങനൊരു ഫേസ് കഴിഞ്ഞിട്ട് വന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആള് ഡിസ്റ്റര്‍ബ് ആവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊക്കെ മാറി, ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്.

വീഡിയോയുടെ മുന്നില്‍ വരാന്‍ മാത്രം പുള്ളിയ്ക്ക് ഇതുവരെയും ധൈര്യം വന്നിട്ടില്ല. ഇനിയും ആളുകള്‍ എന്തെങ്കിലുമൊക്കെ പറയുമോ എന്നൊക്കെയുള്ള പേടിയാണ്. പതുക്കെ മാറുമായിരിക്കും. ഡിംപിള്‍ ചാനല്‍ തുടങ്ങിയപ്പോള്‍ എന്നോടും ചാനല്‍ തുടങ്ങാന്‍ മമ്മി പറഞ്ഞിരുന്നു. ആ സമയത്ത് തനിക്കത് വലിയ ബുദ്ധിമുട്ടായിട്ടാണ് തോന്നയിത്. പിന്നെ ചാനല്‍ തുടങ്ങിയപ്പോള്‍ ഓക്കെ ആയെന്നും ഡിവൈന്‍ പറയുന്നു.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X