രജിസ്റ്റര്‍ വിവാഹത്തിന് കൊടുത്ത ഡീറ്റെയില്‍സിലൂടെയാണ് ആദ്യം വിമര്‍ശനം വന്നത്! ഞെട്ടിപ്പോയെന്ന് ഡിവൈന്‍

ടെലിവിഷന്‍ താരം ഡിംപിള്‍ റോസിനെ പോലെ നടിയുടെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. നടിയുടെ സഹോദരന്‍ ഡോണ്‍ ഒരു നടിയെ വിവാഹം കഴിച്ചതും അവരുടെ ദാമ്പത്യത്തിലുണ്ടായ പ്രശ്‌നങ്ങളുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം ഡോണ്‍ രണ്ടാമതും വിവാഹിതനാവുകയും ഇപ്പോള്‍ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയുമാണ്.

മേയ് ഇരുപതിന് തങ്ങളുടെ വിവാഹവാര്‍ഷികമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഡിവൈനിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് നാലുവര്‍ഷം മുന്‍പ് നടന്ന വിവാഹത്തെ പറ്റിയും അതിന് ശേഷം അനുഭവിക്കേണ്ടി വന്ന സൈബര്‍ അറ്റാക്കുകളെ കുറിച്ചും ഡിവൈന്‍ സംസാരിച്ചിരിക്കുന്നത്.

divine-clara

ഒരുപാട് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നാല് വര്‍ഷം തികയുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഡിവൈന്‍ സംസാരിച്ചു തുടങ്ങുന്നത്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നത്. നാലുവര്‍ഷം മുമ്പ് ഈ ദിവസം കോളിളക്കം സൃഷ്ടിച്ച പോലെയായിരുന്നു എന്ന് പറയാം. അതെല്ലാം കടന്ന് ഞാനും ഡോണ്‍ ചേട്ടനും നാലുവര്‍ഷത്തെ വിവാഹജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ആദ്യം ഫുള്‍ നെഗറ്റിവിറ്റി ആയിരുന്നു. അതില്‍ ഒരു മാറ്റം വരാന്‍ കാരണം നിങ്ങള്‍ കൂടിയാണെന്ന് ഡിവൈന്‍ പറയുന്നു. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതിനുശേഷം എന്റെ സംസാരവും ഡോണ്‍ ചേട്ടന്റെ സംസാരവും ഒക്കെ കേട്ടതിനു ശേഷമാണ് നിങ്ങള്‍ ഞങ്ങളെ സ്‌നേഹിച്ച് തുടങ്ങിയത്. ഇതോടെയാണ് ആദ്യമുണ്ടായ നെഗറ്റീവ് മാറിയത്.

ആദ്യത്തെ ഒരു വര്‍ഷം ഞങ്ങള്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ നമ്മളത് മൈന്‍ഡ് ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയ ആണ് ഞങ്ങളെ വിഷമത്തിലേക്ക് എത്തിച്ചത്. വെറുതേ വീട്ടിലിരിക്കുമ്പോള്‍ ഫോണ്‍ എടുത്ത് നോക്കിയാല്‍ ഞങ്ങളെ പറ്റിയുള്ള കാര്യങ്ങളായിരിക്കും വരിക. ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്.

divine-clara

രജിസ്റ്റര്‍ മ്യാരേജിന് വേണ്ടി പരസ്യം ചെയ്ത ചിത്രം എടുത്തിട്ടാണ് ആദ്യമൊരു ന്യൂസ് വന്നത്. അത് കണ്ട് ശരിക്കും ഷോക്ക് ആയി. കാരണം വിവാദങ്ങളൊക്കെ വരുമെന്ന് നമുക്ക് അറിയാമായിരുന്നു. എന്നാല്‍ രജിസ്റ്റാര്‍ ഓഫീസിലെ ഫോട്ടോ എടുത്തിട്ട് കഥ വരുമെന്ന് കരുതിയില്ലെന്ന് ഡിവൈന്‍ പറയുന്നു.

പേരും ഡീറ്റെയില്‍സും പുറത്ത് വന്നതോടെ ചിലര്‍ എന്റെ ഫേസ്ബുക്ക് തപ്പി കണ്ടെത്തുകയും അതില്‍ നിന്ന് ഫോട്ടോസ് പ്രചരിപ്പിക്കുകയും ചെയ്തു. ഡോണിന്റെ വധു ഇതാണെന്നും അവരുടെ കുട്ടി ഇതാണെന്നുമൊക്കെ കഥകള്‍ വന്നു. ഇതൊക്കെ കണ്ടിട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.

എല്ലാത്തിനുമൊടുവില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് ശേഷമാണ് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടായത്. പിന്നെ മകന്‍ തോമു ഉണ്ടായതിന് പിന്നാലെ പ്രശ്‌നങ്ങളൊക്കെ കുറഞ്ഞ് തുടങ്ങി. ഇപ്പോള്‍ ആളുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതില്‍ വലിയ സന്തോഷമുണ്ട്. ഡോണിന്റെ ഭാര്യയല്ലേ എന്ന് ചോദിച്ചും നേരെ മറിച്ചുമൊക്കെയുള്ള ചോദ്യങ്ങളില്‍ ഒത്തിരി സന്തോഷമാണ്. ഇന്നിപ്പോള്‍ ഡോണ്‍ ചേട്ടന്റെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമാണെന്ന സന്തോഷമുണ്ടെന്നും ഡിവൈന്‍ പറയുന്നു.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X