»   » സിനിമാ ദാമ്പത്യങ്ങള്‍ തകരുന്നതിന് പിന്നില്‍

സിനിമാ ദാമ്പത്യങ്ങള്‍ തകരുന്നതിന് പിന്നില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/divorce-among-malayala-cinema-stars-2-103351.html">Next »</a></li></ul>

ദാമ്പത്യജീവിതത്തിലും കുടുംബജീവിതത്തിലും പൊരുത്തക്കേടുകള്‍ സൃഷ്ടിച്ചുകൊണ്ട് സിനിമയിലെ യഥാര്‍ത്ഥ ജീവിതം പ്രതിസന്ധികളാല്‍ സമൃദ്ധമായിതീരുകയാണ്. ഭാര്യയ്ക്കും മകള്‍ക്കും ചെലവിനു കൊടുക്കാനും അവരെ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറക്കിവിടാതിരിക്കാനും സായ്കുമാറിനെതിരെ കോടതി കല്പന പുറപ്പെടുവിച്ചിരിക്കുന്നു. സിനിമാദാമ്പത്യങ്ങള്‍ മിക്കതും എന്താണിങ്ങനെ ക്ലച്ചുപിടിക്കാതെ പോകുന്നത്?

വളരെ കൊട്ടിഘോഷിച്ച പ്രണയവും തുടര്‍ന്ന് വിവാഹവും താരം സ്ത്രീയെങ്കില്‍ അഭിനയം നിര്‍ത്തലും ചെറിയ ഗ്യാപ്പിനുശേഷം ഭര്‍ത്താവിന്റെ പൂര്‍ണ്ണമായ സപ്പോര്‍ട്ടോടെ അഭിനയത്തിലേക്ക് തിരിച്ചു വരവും അധികം കഴിയും മുമ്പേ ഭാര്യ വേറെയും ഭര്‍ത്താവ് വേറെയുമാകുന്ന അവസ്ഥയുമാണ് നിരന്തരം കണ്ടു കൊണ്ടിരിക്കുന്നത്.

അഭിനയജീവിതത്തില്‍ പ്രശസ്തിയിലിരിക്കെ താരസുന്ദരിമാരെ കെട്ടി വീട്ടിലിരുത്തി കുട്ടികളെ നോക്കാനേല്പിക്കുന്ന താരഭര്‍ത്താക്കന്‍മാരും അവരുടെ ദാമ്പത്യവുമാണിവിടെ അത്യാവശ്യം പച്ചപിടിച്ചു നില്ക്കുന്നത്. ഇവിടെ കൂടുതല്‍ പ്രശ്‌നക്കാര്‍ മുതിര്‍ന്ന കുട്ടികളുള്ള ദമ്പതിമാര്‍ക്കാണ്. ഉര്‍വ്വശി-മനോജ് കെ ജയന്‍, കല്പന-അനില്‍ തുടങ്ങി ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടുന്ന എന്നു പറഞ്ഞ ജ്യോതിര്‍മയിയും ഇപ്പോള്‍ സ്വതന്ത്രയാണ്.

തുടങ്ങും മുമ്പേ കാവ്യയുടെ ബന്ധം ഒടുങ്ങുന്നതും കണ്ടു. അനന്യയുടെ സ്ഥിതി ഇനിയും പ്രവചനാതീതം. മീര ജാസ്മിന്‍ ഇനി ലിവിംഗ് ഇന്‍ ആണ് സെയ്ഫ് എന്ന അവസ്ഥയോട് അടുത്തു തുടങ്ങി. പ്രശസ്ത സെലിബ്രിറ്റി ജീവിതങ്ങളുടെ കഥ ഇങ്ങനെയൊക്കെയാണെങ്കില്‍ അറിയപ്പെടാത്തവരുടെ കഥകള്‍ ഇനിയുമേറെ.

അടുത്ത പേജില്‍
താരദാമ്പത്യം തകുന്നത് ഈഗോ മൂലം?

<ul id="pagination-digg"><li class="next"><a href="/features/divorce-among-malayala-cinema-stars-2-103351.html">Next »</a></li></ul>
English summary
The number of Malayali actors who File divorce petition increses day by day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam