താരദാമ്പത്യം തകുന്നത് ഈഗോ മൂലം?
പ്രണയം, വിവാഹം, ദാമ്പത്യം, കുടുംബജീവിതം ഇതൊക്കെ പരസ്പര വിശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും കൊടുക്കല്‍ വാങ്ങലിലൂടെ നിലനില്‍ക്കേണ്ട ഒന്നാണ്. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും വ്യക്തിത്വങ്ങള്‍ക്കിടയിലുള്ള ഈഗോയ്ക്ക് ഇടിവുവരണം. വിട്ടുവീഴ്ചകള്‍ക്കു വിധേയമാകാത്ത മനസ്സുമായി അവനവനെ മാത്രം സ്‌നേഹിക്കുന്നവര്‍ പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
പ്രായത്തിന്റെ ആവേശത്തില്‍ തോന്നുന്ന പലകാര്യങ്ങളും പില്‍ക്കാലത്ത് അബദ്ധമാണെന്ന് തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങള്‍ പിടിവിട്ടുപോയിരിക്കും. ഒരു പ്രത്യേകഘട്ടത്തില്‍ വിവാഹിതരാവാന്‍ തീരുമാനിക്കുന്ന സിനിമ ദമ്പതികള്‍ പരസ്പരം മറക്കാന്‍ നിര്‍ബന്ധിതരാകേണ്ട ചിലകാര്യങ്ങളുണ്ടാകും. അത് മറക്കാന്‍ തയ്യാറാവാതെ കൂടുതല്‍ ഓര്‍മ്മപ്പെടുത്താന്‍ പരസ്പരം മത്സരിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്കിടയിലെ ദാമ്പത്യത്തിന്റെ തകര്‍ച്ച അവിടെ ആരംഭിക്കുന്നു.
ഒട്ടേറെ പൊരുത്തക്കേടുകളെ സ്‌നേഹിച്ചും നോവിച്ചുമാണ് ദാമ്പത്യങ്ങള്‍ പലതും നിലനില്‍ക്കുന്നത്.വലിയ കലാകാരന്‍ മാരായതുകൊണ്ടുമാത്രമായില്ല, ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാമാന്യയുക്തിയാണ് വേണ്ടത്. എന്നു പറഞ്ഞാല്‍ തന്റെ ജീവിതത്തെ നിരന്തരം പ്രശ്‌ന സംഘര്‍ഷമാക്കുന്ന ബന്ധങ്ങള്‍ തുടര്‍ന്നും കൊണ്ടുപോകാന്‍ എല്ലാം മറന്ന് നിന്നുകൊടുക്കണമെന്നല്ല.
സമൂഹം ശ്രദ്ധിക്കുന്ന കുടുംബജീവിതങ്ങളാണ് പ്രശസ്തരുടേത.് അവിടുത്തെ ചെറിയ താളപിഴകള്‍ പോലും വലിയ പ്രശ്‌നങ്ങളാണ്. അങ്ങിനെ സംഭവിക്കാതിരിക്കാനും സംഭവിച്ചാല്‍ അത് ഭംഗിയായി കൈകാര്യം ചെയ്യാനുമാണ് ഇവര്‍ ശ്രദ്ധിക്കേണ്ടത്. ബോളിവുഡിലും, കോളിവുഡിലും മോളിവുഡിലും നല്ല താരദാമ്പത്യങ്ങള്‍ നമുക്കുമുമ്പില്‍ മാതൃകയായുണ്ട്.
വിവാഹശേഷം സിനിമ എന്ന സൗഭാഗ്യം അനുഭവിച്ചു തുടങ്ങിയവര്‍ ഭാര്യയെ മറന്ന് പോകുന്നതും അവഗണിക്കുന്നതും ക്രൂരമാണ്. പ്രഭുദേവ നയന്‍സ് ബന്ധം തന്നെ ഉദാഹരണം. അപക്വമായപ്രണയം തകര്‍ത്തത് എത്ര സാധു മനസുകളെയാണ്, കുടുംബങ്ങളെയാണ്. ശരീരത്തിന്റെ പ്രണയവും മനസ്സിന്റെ പ്രണയവും ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇരകളുടെ എണ്ണം കുറയും.
ആദ്യ പേജില്‍
തകരുന്ന താരദാമ്പത്യം


Click it and Unblock the Notifications