കാവ്യ മുതല്‍ മംമ്ത വരെ 'ദേ പോയി ദാ വന്നൂ...'

By Meera Balan

'ദേ പോയി ദാ വന്നു' എന്ന സുരഷ് ഗോപിയുടെ റിയാലിറ്റി ഷോ ഡയലോഗ് പോലെയാണ് മലയാള സിനിമയിലെ ചില യുവനടിമാരുടെ വിവാഹം. വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുന്പ് തന്നെ പല നടിമാരും വിവാഹ മോചിതരാകുന്നു

സിനിമാക്കാരുടെ ദാമ്പത്യ ജീവിതത്തിന് അത്രയധികം ആയുസ്സില്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇത്തരത്തില് അല്ലാതെ സന്തോഷമായ കുടംബജീവിതം നയിക്കുന്ന നായികമാരും നായകന്മാരും നമുക്കുണ്ട്.

പലകാരണങ്ങളാലും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധം അവസാനിപ്പിച്ച് ചില യുവനടിമാരുണ്ട് മലയാളത്തില്‍. മുതിര്‍ന്ന നടിമാരും ഇക്കാര്യത്തില്‍ പിന്നോട്ടല്ല. കല്‍പ്പന, ഉര്‍വശി, കലാരഞ്ജിനി, അംബിക, മാതു, എന്നി വേണ്ട ഒട്ടേറെ നടിമാര്‍ ഇതിനോടകം തന്നെ വിവാഹമോചനം നേടിയവാരണ്. ഇവര്‍ക്കിടയില്‍ നിന്നും വിവാഹമോചനം നേടിയ ചില യുവനടിമാരെ നമുക്ക് പരിചയപ്പെടാം

കാവ്യ മാധവന്‍

കാവ്യ ടു മംമ്ത, 'ദേ പോയി ദാ വന്നു'

മലയാളി അടുത്ത വീട്ടിലെ പെണ്‍കുട്ടിയെന്നോണം ഇഷ്ടപ്പെട്ട പ്രിയ നായികയാണ് കാവ്യാ മാധവന്‍. കുവൈത്തില്‍ സ്ഥിരതാമസമാക്കിയ നിശാല്‍ ചന്ദ്രയെയാണ് കാവ്യാ മാധവന്‍ വിവാഹം കഴിച്ചത്. വിവാഹം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഭര്‍തൃബന്ധുക്കള്‍ തന്നെ പീഡിപ്പിയ്ക്കുന്നവെന്ന ആരോപിച്ച് കാവ്യ വിവാഹമോചനം നേടി. നിശാല്‍ വീണ്ടും വിവാഹിതനായി.

രചന നാരായണന്‍ കുട്ടി

കാവ്യ ടു മംമ്ത, 'ദേ പോയി ദാ വന്നു'

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ സിനിമയില്‍ എത്തിയ രചന നാരായണന്‍ കുട്ടിയും വിവാഹമോചിതയാണത്രേ. അരുണ്‍ എന്നായിരുന്നു രചനയുടെ ഭര്‍ത്താവിന്റെ പേര്. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിയ്ക്കുന്നുവെന്നാരോപിച്ചാണ് രചന വിവാഹമോചനം നേടിയത്. ഒട്ടേറ പുതിയ ചിത്രങ്ങളുടെ ഭാഗമാണ് ഈ യുവ നായിക

ജ്യോതിര്‍മയി

കാവ്യ ടു മംമ്ത, 'ദേ പോയി ദാ വന്നു'

ബാല്യകാല സുഹൃത്തായ നിഷാന്ത് കുമാറിനെയാണ് ജ്യോതിര്‍മയി വിവാഹം കഴിച്ചത്. എന്നാല്‍ അഴ് വര്‍ഷത്തെ ദാമ്പ്യത്തിനൊടുവില്‍ ഇരുവരും പിരിയുകയായിരുന്നു

മംമ്ത മോഹന്‍ദാസ്

കാവ്യ ടു മംമ്ത, 'ദേ പോയി ദാ വന്നു'

വിവാഹവും വിവാഹമോചനവും മംമതയുടെ കാര്യത്തില്‍ വളരെ പെട്ടന്നായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മംമ്ത വിവാഹ മോചിതയായി

ലെന

കാവ്യ ടു മംമ്ത, 'ദേ പോയി ദാ വന്നു'

ന്യൂജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലെനയും വിവാഹമോചിതയാണ്. തിരക്കഥകൃത്തായിരുന്ന അഭിലാഷ് കുമാറായിരുന്നു ലെനയുടെ ഭര്‍ത്താവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X