വിനീതിനെക്കുറിച്ച് ദിവ്യ! തിരക്കഥയല്ല, ബിരിയാണിയുടെ റെസിപ്പി കോപ്പിയടിക്കുകയാണ്! ചിത്രം വൈറല്‍
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. മലയാള സിനിമയിലെ സകലകലവല്ലഭനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. പാട്ടും അഭിനയവും സംവിധാനവും നിര്‍മ്മാണവുമെല്ലാം ഈ കൈകളില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ലോക് ഡൗണ്‍ ദിനത്തില്‍ കുടുംബത്തിനൊപ്പം കഴിയുകയാണ് താരം. മകനോടൊപ്പം മൊട്ടയടിച്ച ചിത്രവും പങ്കുവെച്ചും വിനീത് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം വൈറലായി മാറിയിരുന്നു.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഹൃദയമൊരുക്കുന്നതിന്റെ തിരക്കിലായിരുന്നു വിനീത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. വിനീതേട്ടന്‍ തൊടുന്നതെല്ലാം പൊന്നാണെന്നും അത് സിനിമയായാലും ബിരിയാണിയായാലും അങ്ങനെയേ വരുള്ളൂവെന്നുമായിരുന്നു ഒരാളുടെ കമന്റ്.

ദിവ്യയുടെ പോസ്റ്റ്
യൂട്യൂബില്‍ നിന്നും ബിരിയാണിയുടെ റെസിപ്പി കോപ്പിയടിക്കുന്ന വിനീതിന്റെ ഫോട്ടോയുമായാണ് ദിവ്യ എത്തിയത്. ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട, എഴുതുന്നത് പുതിയ സിനിമയുടെ തിരക്കഥയല്ല, യൂട്യൂബില്‍ നിന്നും ബിരിയാണിയുടെ റെസിപ്പിയാണ് എഴുതിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധയെക്കുറിച്ചായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

ലോക് ഡൗണ്‍ ദിനങ്ങള്‍
വിനീതിന്റെ ലോക് ഡൗണ്‍ ദിനങ്ങള്‍ ഇങ്ങനെയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദിവ്യ. കുടുംബത്തിനൊപ്പമുള്ള സമയങ്ങളില്‍ പാചക പരീക്ഷണങ്ങളും വിനീത് നടത്തുന്നുണ്ട്. അടുത്തിടെയായിരുന്നു മകനൊപ്പം അച്ഛനും മൊട്ടയടിച്ചത്. ഈ ലുക്ക് കിടുക്കിയെന്നായിരുന്നു താരങ്ങളും ആരാധകരും ഒരുപോലെ പറഞ്ഞത്. ഫോണില്‍ നോക്കി ഡയറിയിലേക്ക് റെസിപ്പി കുറിച്ചെടുക്കുകയാണ് വിനീത്.

അച്ഛന്‍ റോളില്‍
അച്ഛന്‍ റോളില്‍ വിനീത് കിടുവാണെന്ന് വ്യക്തമാക്കി ദിവ്യ എത്തിയിരുന്നു. മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. അച്ഛന്‍ റോളിലും അദ്ദേഹം തിളങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളാണ് പുറത്തുവരാറുള്ളത്. കോളേജില്‍ ജൂനിയറായി പഠിച്ചിരുന്ന ദിവ്യയെയാണ് വിിനീത് ജീവിതസഖിയാക്കിയത്. പ്രണയത്തിലായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു.

മകളുടെ വരവ്
അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി എത്തിയത്. മകളേയും എടുത്തുനില്‍ക്കുന്ന ചിത്രവുമായാണ് താരമെത്തിയത്.ഷനയ ദിവ്യ വിനീത് എന്ന പേരായിരുന്നു മകള്‍ക്ക് നല്‍കിയത്. വിഹാന് കൂട്ടായി കുഞ്ഞനിയത്തി എത്തിയ സന്തോഷം പങ്കുവെച്ച് എത്തിയത് വിനീത് തന്നെയായിരുന്നു. സിനിമാവിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തിലെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്.

റാഗിങ്ങിനിടെ
കോളേജില്‍ റാഗിങ്ങിനിടയിലാണ് താന്‍ ദിവ്യയെ പരിചയപ്പെട്ടതെന്ന് വിനീത് പറഞ്ഞിരുന്നു. മലയാളിയാണെന്നറിഞ്ഞതിന് ശേഷമായാണ് സുഹൃത്തുക്കള്‍ ദിവ്യയെ വിനീതിന് അരികിലേക്ക് വിട്ടത്. റാഗിങ്ങില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ശേഷം ക്ലാസിലേക്ക് പോവാന്‍ പറയുകയായിരുന്നു വിനീത്. പിന്നീട് കോളേജിലെ മ്യൂസിക്ക് ക്ലബിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. അങ്ങനെയാണ് പ്രണയം പൂത്തുലഞ്ഞത്. ആള്‍ക്കാരുടെ മുന്നില്‍ പാടാന്‍ ദിവ്യയ്ക്ക് മടിയാണെന്നും വിനീത് പറഞ്ഞിരുന്നു.


Click it and Unblock the Notifications