'കുഞ്ഞ് അച്ഛനെപ്പോലെ; ദിവ്യ ഒറ്റയ്ക്കല്ല'; വിവാദങ്ങൾക്കിടെ ശ്രദ്ധ നേടി ദിവ്യയുടെയും അർണവിന്റെയും മകൾ

തമിഴ് ടെലിവിഷൻ രം​ഗത്ത് നാളുകളായി തുടരുന്ന വിവാ​ദമാണ് അർണവും ദിവ്യ ശ്രീധറും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ. അർണവ് തന്നെ വിവാഹം ചെയ്ത് വഞ്ചിച്ചെന്ന് പറയുന്ന ദിവ്യ നടന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ചും തുറന്നടിച്ചു. ചെല്ലമ്മ എന്ന സീരിയലിൽ ഒപ്പം അഭിനയിക്കുന്ന അൻഷിത എന്ന നടിയുമായുള്ള പ്രണയത്തിന് ശേഷമാണ് അർണവ് തന്നെ ഉപേക്ഷിച്ചതെന്നാണ് ദിവ്യയുടെ ആരോപണം.

കഴിഞ്ഞ ദിവസങ്ങളിലായി നൽകിയ അഭിമുഖങ്ങളിലൂടെ അർണവിന്റെ ഫോൺ കോളുകൾ, രഹസ്യ ചാറ്റുകൾ തുടങ്ങിയവ ദിവ്യ പുറത്ത് വിട്ടു. പണത്തിന് വേണ്ടി ഏത് ബന്ധത്തിനും അർണവ് തയ്യാറാകുമെന്നാണ് ദിവ്യയുടെ ആരോപണം. എന്നാൽ ദിവ്യക്കെതിരെ അർണവും രം​ഗത്തെത്തി. തന്റെ കരിയർ ഇല്ലാതാക്കാനുള്ള ശ്രമമാണ് ദിവ്യ നടത്തുന്നതെന്നാണ് അർണവ് പറയുന്നത്. ദിവ്യക്ക് ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്.

Divya Sridhar

ഇക്കാര്യം തന്നിൽ നിന്ന് മറച്ച് വെച്ചു. മറ്റൊരു സീരിയൽ നടനുമായി ദിവ്യക്ക് ബന്ധമുണ്ടായിരുന്നെന്നും അർണവ് ആരോപിച്ചു. എന്നാൽ ദിവ്യ പുറത്ത് വിട്ട ശബ്ദരേഖകളും ഫോട്ടോകളും അർണവിനെ വെട്ടിലാക്കി. ​നടനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഇതിനിടെ ദിവ്യ ശ്രീധറിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകൾക്കൊപ്പമുള്ള വീഡിയോയാണ് ദിവ്യ പങ്കുവെച്ചത്. കൈക്കുഞ്ഞിനൊപ്പമുള്ള വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായെത്തി. അർണവിന്റെ അതേ മുഖച്ഛായയാണ് മകൾക്കെന്ന് പലരും കമന്റ് ചെയ്തു. മകളെ ഒറ്റയ്ക്ക് വളർത്തേണ്ടി വരുന്ന ദിവ്യയുടെ സാഹചര്യം മനസ്സിലാക്കാൻ പറ്റുന്നെന്നും ഒറ്റപ്പെട്ടെന്ന് കരുതരുതെന്നും
കമന്റുകൾ വന്നു. അടുത്തിടെയാണ് ദിവ്യ മകൾക്ക് ജൻമം നൽകിയത്. ​

ഗർഭിണിയായ സമയത്ത് ദിവ്യയുമായ അകന്ന അർണവ് ഇതുവരെ മകളെ നേരിട്ട് കണ്ടിട്ടില്ല. മകളെ കാണാൻ ആ​ഗ്രഹമുണ്ടെന്ന് അർണവ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ അർണവ് നാടകം കളിക്കുകയാണെന്നും മകൾ ജനിച്ചെന്ന് ആശുപത്രിയിൽ നിന്ന് വിളിച്ചറിയിച്ചപ്പോൾ ഒന്നും പറയാതെ അർണവ് ഫോൺ കട്ട് ചെയ്യുകയായിരുന്നെന്നും ദിവ്യ വ്യക്തമാക്കി.

Divya Sridhar

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അൻഷിത താൻ ​ഗർഭിണിയായിരിക്കുമ്പോൾ പറഞ്ഞ ശാപവാക്കുകളെക്കുറിച്ച് ദിവ്യ വെളിപ്പെടുത്തിയിരുന്നു. സീരിയൽ സെറ്റിൽ വെച്ചുണ്ടായ പ്രശ്നത്തിനിടെ നിന്റെ കുഞ്ഞ് ജനിക്കില്ല, വയറ്റിൽ വെച്ച് മരിക്കുമെന്ന അൻഷിത പറഞ്ഞെന്നായിരുന്നു ആരോപണം. അർണവിന്റെ മുന്നിൽ വെച്ചാണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ അർണവ് മറുത്തൊന്നും പറഞ്ഞില്ലെന്നും ദിവ്യ അന്ന് തുറന്നടിച്ചു.

അർണവിനെതിരെ ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. അർണവിന് ട്രാൻ സ്ജെൻഡറുമായും ബന്ധമുണ്ടായിരുന്നു, എന്നാൽ അർണവിന്റെ മറ്റ് ബന്ധങ്ങൾ മനസ്സിലാക്കിയ ഇവർ പിൻമാറി. പിന്നീട് ജസ്റ്റിൻ എന്ന ചെറുപ്പക്കാരനെ പണത്തിന് വേണ്ടി കബളിപ്പിച്ചു. ചെറുപ്പകാലം മുതൽ വഴിവിട്ട ജീവിതമാണ് അർണവ് നയിക്കുന്നതെന്ന് അടുത്തിടെയാണ് താനറിഞ്ഞതെന്നും ദിവ്യ ശ്രീധർ പറഞ്ഞു. അതേസമയം അർണവിനെതിരെ തുടരെ ആരോപണം ഉന്നയിക്കുന്നതിനിൽ ദിവ്യക്കെതിരെ വിമർശനവും വരുന്നുണ്ട്.

കഴിഞ്ഞ ദിവസം മുതിർന്ന നടിയും സീരിയൽ നിർമാതാവുമായ കുട്ടി പത്മിനി ദിവ്യക്കെതിരെ രം​ഗത്ത് വന്നിരുന്നു. ദിവ്യ അർണവിനെതിരെ സംസാരിക്കുന്നതിന് പകരം മകളുടെ ഭാവി നോക്കണമെന്നാണ് കുട്ടി പത്മിനി അഭിപ്രായപ്പെട്ടത്. കുഞ്ഞിന്റെ ഭാവിയെ ഇപ്പോഴത്തെ വിവാ​ദങ്ങൾ ബാധിക്കും. അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ഭാവിയിൽ കുഞ്ഞ് വളരുമ്പോൾ കേൾക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കണമെന്നും കുട്ടി പത്നിനി ചൂണ്ടിക്കാട്ടി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X