'അമ്മാവനെ എന്റെ അനിയനാക്കി, താര കല്യണിന് അമ്മയുടെ സ്ഥാനം, മക്കളെ ഉപേക്ഷിച്ച് ഹണിമൂൺ യാത്ര?''; ക്രിസ് പറയുന്നു!

അടുത്തിടെ വിവാഹിതരായ താര ദമ്പതികളാണ് ക്രിസ് വേണു​ഗോപാലും ദിവ്യ ശ്രീധറും. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. സെറ്റിൽ വെച്ചുള്ള പരിചയമാണ് വിവാഹത്തിൽ കലാശിച്ചത്. നര ബാധിച്ച താടിയും മുടിയും കറുപ്പിക്കാതെ നിലനിർത്തുന്നതിനാൽ ക്രിസ്സിന്റെ പ്രായം ദിവ്യയുമായുള്ള വിവാഹം കഴിഞ്ഞത് മുതൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ദിവ്യയുടെ ആദ്യ വിവാഹ മക്കൾ ഇപ്പോൾ ക്രിസ്സിന്റെ സംരക്ഷണയിലാണ്. രണ്ടാനച്ഛനായല്ല സ്വന്തം പിതാവായാണ് ദിവ്യയുടെ മക്കൾ ക്രിസ്സിനെ കാണുന്നത്.

വിവാഹം കഴിഞ്ഞത് മുതൽ ക്രിസ്സിനേയും ദിവ്യയേയും കുറിച്ച് നിരവധി വ്യാജ വാർത്തകൾ പ്രച​രിക്കുന്നുണ്ട്. അടുത്തിടെ ഇരുവരും ഹൈദരാബാദ് യാത്രയുടെ വിശേഷങ്ങൾ പങ്കിട്ടപ്പോൾ മക്കളെ ഒഴിവാക്കി ദിവ്യ ഹണിമൂണിന് പോയി എന്ന തരത്തിൽ വരെ പ്രചരിച്ചിരുന്നു. നടി താര കല്യാണിന്റെ ഭർത്താവ് രാജാറാം ക്രിസ്സിന്റെ സഹോദരനാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Divya Sreedhar Kriss Venugopal

ഇപ്പോഴിതാ തന്റെയും ഭാര്യയുടേയും പേരിൽ പ്രചരിച്ച വ്യാജ വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ക്രിസ്സും ദിവ്യയും. കേരളീയം ന്യൂസിന് ഇരുവരും നൽകിയ പുതിയ അഭിമുഖം വൈറലാണ്. ആദ്യം സംസാരിച്ചത് ക്രിസ്സായിരുന്നു. മക്കളെ ഉപേക്ഷിച്ച് ഹണിമൂണിന് ഹരിദ്വാറിൽ പോയി എന്നൊക്കെയാണ് ഞങ്ങളെ കുറിച്ച് അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. എന്റെ ജീവിതത്തിൽ നാളെ എന്താണ് നടക്കാൻ പോകുന്നതെന്ന് ബാക്കിയുള്ളവരാണ് ഇപ്പോൾ പൂരിപ്പിക്കുന്നത്.

അത് സത്യമാണോയെന്ന് പോലും പലർക്കും അറിയില്ല. ഞാനും ഭാര്യയും കൃഷ്ണന്റെ മുന്നിൽ വെച്ച് ചുംബിച്ചത് പാപമായി പറയുന്നവരുണ്ട്. അതുപോലെ എന്റെ അമ്മാവനെ ചിലർ എന്റെ സഹോദരനാക്കി. എന്റെ അച്ഛന് മുന്ന് മക്കളാണെന്നും പറഞ്ഞ് പരത്തി. എന്റെ അച്ഛന് രാജാറാം മകനെപ്പോലെയാണ്. ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നവരാണ്. രാജാറാം എന്റെ അനിയനല്ല അമ്മാവനാണ്.

താര കല്യാൺ എന്റെ അമ്മയുടെ അനിയന്റെ ഭാര്യയാണ്. അവർ എന്റെ ഡാൻസ് ടീച്ചറുമാണ്. എന്നെ മകനായിട്ടാണ് താര കല്യാൺ കാണുന്നത്. എനിക്ക് അവർ അമ്മയു‍ടെ സ്ഥാനത്താണെന്ന് ക്രിസ് പറയുന്നു. താരയുടെ മകൾ സൗഭാ​ഗ്യ ക്രിസ്സിന്റെ വിവാഹ റിസപ്ഷന് കുടുംബ സമേതം പങ്കെടുത്തിരുന്നു. ഭാര്യ പൊട്ടിയാണെന്ന് പറയുന്ന ആണുങ്ങൾ അവർ വലിയൊരു തെറ്റിദ്ധാരണയിലാണ്. കാരണം അങ്ങനെയാവാൻ സാധ്യതയില്ല.

ഒത്തിരി ബുദ്ധിമതിയാണ് ഭാര്യയെന്ന് ഭർത്താവ് പറഞ്ഞാൽ അത് സോപ്പിടുന്നതിന്റെ ഭാ​ഗമാണ്. അതും വിശ്വസിക്കരുത്. എന്റെ കൂടെ നിൽക്കുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യയുടെ സ്ഥാനമാണ് കുഞ്ഞുമോൾക്ക് എന്നാണ് ഭാര്യ ദിവ്യയെ പരിഹ​സിക്കുന്നവർക്കുള്ള മറുപടിയായി ക്രിസ് പറഞ്ഞത്. ഞങ്ങൾ കഴിഞ്ഞ ദിവസം ഹൈദരാബാദിനാണ് പോയത്. കാരണം ഞാൻ ഒരു വോയ്സ് ട്രെയിനറാണ്. അതിന്റെ ഭാ​ഗമായി പഠിപ്പിക്കാൻ പോയതാണ്.‍

Divya Sreedhar Kriss Venugopal

ക്ലാസെടുക്കുന്നതിനിടയിൽ വൈകിട്ട് കുറച്ച് ഫ്രീ ടൈം കിട്ടും. അപ്പോൾ കുറച്ച് നേരം ഫാമിലിയുമായി സ്പെന്റ് ചെയ്തു അത്രമാത്രം. വീഡിയോയൊക്കെ കാണുമ്പോൾ പലരും നിങ്ങൾക്ക് ഇത് നിർത്താറായില്ലേ എന്നൊക്കെ കമന്റിടാറുണ്ട്. ഞങ്ങൾ ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളു. നിർത്താറായിട്ടില്ല. കൃഷ്ണൻ അയിലൂർ വേണു​ഗോപാൽ എന്നാണ് പേര്. ദുബായിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് ക്രിസ് വേണു​ഗോപാലെന്ന് പേര് മാറ്റിയത്.

അതിനുശേഷം എഴുതിയ ബുക്കെല്ലാം ക്രിസ് വേണു​ഗോപാൽ എന്ന പേരിലാണ്.‍ ദിവ്യയുടെ മക്കളല്ലാതെ എനിക്ക് വേറെ മക്കളില്ല. ഞാൻ യുഎസ്സിൽ പോയിട്ടുണ്ടെന്ന് അല്ലാതെ അവിടുത്തെ സിറ്റസണല്ലെന്നും ക്രിസ് പറഞ്ഞു. കാരണം ക്രിസ് അമേരിക്കൻ സിറ്റിസണാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ദിവ്യയാണ് പുതിയ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ചത്.

ഞങ്ങൾക്ക് ആരോടും വാശിയും വൈരാ​ഗ്യവുമില്ലെന്നും ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് ചിന്തിച്ചിട്ടില്ലെന്നുമാണ് ദിവ്യ പറഞ്ഞത്. മക്കളെ എന്റെ ആദ്യ ഭർത്താ‌വ് വിളിക്കാറില്ല. ഞാൻ വിളിക്കരുതെന്ന് പറഞ്ഞ് തടഞ്ഞിട്ടൊന്നുമില്ല. അദ്ദേഹം വേറെ കല്യാണം കഴിച്ചോ എന്നതൊന്നും എനിക്ക് അറിയില്ലെന്നും ദിവ്യ പറയുന്നു. സീരിയലിൽ സഹനടി വേഷങ്ങളാണ് ദിവ്യ ഏറെയും ചെയ്യുന്നത്.

More from Filmibeat

Read more about: Divya Sreedhar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X