'പുള്ളി മുമ്പ് ഒരു വിവാഹം കഴിച്ചതാണ്, ഭാര്യയെ കാണുന്നത് പോലെ മകളേയും കാണുമോ?, അറുപതുകാരന് കല്യാണം കഴിച്ചൂടെ?'

വിവാഹമോചിതയും കുട്ടികളുമുള്ള ഒരു സ്ത്രീ വീണ്ടും ഒരു വിവാ​ഹ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കുന്നവരും വിമർശിക്കുന്നവരുമായ നിരവധിപേർ തലപൊക്കിയെത്തും. സീരിയൽ താരം ദിവ്യ ശ്രീധറിനും അതുകൊണ്ട് തന്നെ രണ്ടാമതും വിവാഹിതയായപ്പോൾ ആശംസകളെക്കാൾ കൂടുതൽ വിമർശനവും പരിഹാസവുമാണ് ലഭിച്ചത്. നാൽപ്പത്തിമൂന്നുകാരനായ സീരിയൽ താരം ക്രിസ്സ് വേണു​ഗോപാലാണ് ദിവ്യയെ വിവാഹം ചെയ്തത്.

ക്രിസ്സിന്റെ താടിയും മുടിയും നരച്ചതായതിനാൽ നടന് അറുപതിന് മുകളിൽ പ്രായമുണ്ടെന്ന് കരുതി വയസനെ നടി വിവാഹം ചെയ്തുവെന്ന തരത്തിലുള്ള വിമർശനവും ദിവ്യയ്ക്ക് നേരിടേണ്ടി വന്നു. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ടും സൈബർ ആക്രമണത്തെ കുറിച്ച് അറിയാവുന്നതുകൊണ്ടും തന്റെ വിവാഹ വീഡിയോയ്ക്ക് വന്ന വിമർശിച്ചും പരിഹസിച്ചുമുള്ള കമന്റുകൾ ദിവ്യയും വായിച്ചിരുന്നു.

Divya Sreedhar Kriss Venugopal

തന്റെ രണ്ടാം വിവാ​ഹ​ത്തെ പരി​ഹസിച്ച് വന്ന കമന്റുകളിൽ ഏറ്റവും വിഷമിപ്പിച്ചത് തന്റെ മകളേയും ഭർത്താവിനേയും ചേർത്ത് വന്ന കമന്റാണെന്ന് പറയുകയാണിപ്പോൾ ദിവ്യ ശ്രീധർ. പതിനെട്ട് വയസായ ഒരു മകളും ഒമ്പത് വ‌യസുകാരനായ ഒരു മകനുമാണ് ദിവ്യയ്ക്കുള്ളത്. ദൈവം ഇനി കുഞ്ഞിനെ തന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പുതിയ വീഡിയോയിൽ ദിവ്യ പറഞ്ഞു.

ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. അടുത്ത കുട്ടിയുടെ നൂലുകെട്ടിന് എല്ലാവരേയും വിളിക്കും. വീണ്ടും ഒരു കുഞ്ഞിനെ ദൈവം തന്നാൽ സന്തോഷം. സ്വന്തം സുഖത്തിന് വേണ്ടി മക്കളെ ഉപേക്ഷിച്ച് പോകുന്ന എത്രയോ അമ്മമാരുണ്ട്. ഞാൻ മക്കളെ സേഫാക്കണം എന്ന് കരുതിയാണ് പുതിയ ജീവിതത്തിലേക്ക് വന്നത്. മക്കളും ഞാനുമെല്ലാം സേഫായി. കുറേ കഷ്ടപ്പെട്ടാൽ ദൈവം പിന്നീട് നല്ലത് തരുമല്ലോ. ദിവ്യ പുതിയ വീഡിയോയിൽ പറഞ്ഞു.

എന്റെ ആ​ദ്യ ഭർത്താവ്.... പുള്ളി മുമ്പ് ഒരു കല്യാണം കഴിച്ചതാണ്. അതുകൊണ്ട് എനിക്ക് എന്റെ ആദ്യം വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. കേസ് കൊടുത്തപ്പോൾ ഭാര്യയാണെന്ന് തെളിയിക്കാനും പറ്റിയില്ല. അതുകൊണ്ട് എനിക്ക് ഐഡന്റിറ്റിയുമുണ്ടായിരുന്നില്ല. ആവശ്യം കഴിഞ്ഞ് തള്ളികളയുന്നവരെപ്പോലെയല്ല എന്റെ ഏട്ടൻ (ക്രിസ്സ് വേണു​ഗോപാൽ).

എന്റെ മോളെ വെച്ച് വരെ ചിലർ കമന്റിട്ടു. ഒരു അച്ഛൻ ഭാര്യയെ കാണുന്നത് പോലെ മകളേയും കാണുമോ. ആ കമന്റ് കണ്ടപ്പോൾ മോൾക്കും സങ്കടമായി. എന്റെ ചേട്ടൻ ഓരോരുത്തരേയും ഏത് കണ്ണിലൂടെയാണ് കാണുന്നതെന്ന് എനിക്ക് അറിയാം. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. കമന്റിട്ടവർക്ക് മാനസീകമായി എന്തെങ്കിലും പ്രശ്നമുണ്ടാകും. കമന്റ് വായിക്കരുതെന്ന് എന്നോട് ഏട്ടൻ പറയാറുണ്ട്.

Divya Sreedhar Kriss Venugopal

കമന്റുകളിൽ ആളുകൾ ഓരോന്ന് പറയുന്നത് കണ്ടപ്പോൾ കല്യാണം കഴിക്കുന്നത് തെറ്റാണോയെന്ന് പോലും തോന്നിപ്പോയി. അത്രയേറെ മോശം കമന്റുകൾ വന്നിരുന്നു. സെക്സിന് വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. മക്കളെ സേഫാക്കാൻ വേണ്ടിയാണ്.‍ സെക്സുണ്ടെങ്കിലെ ജീവിക്കാൻ പറ്റൂവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ. അല്ലാതെ ഈ ലോകത്ത് ജീവിക്കാൻ പറ്റില്ല. ഞാൻ അല്ലേ എട്ടനൊപ്പം ജീവിക്കുന്നത്... പിന്നെ ആർക്ക് എന്താണ് ഇത്ര പ്രശ്നം?.

അറുപത് വയസുള്ളയാൾക്ക് കല്യാണം കഴിച്ചൂടെ. അവർക്ക് ഒരു ലൈഫ് വേണമെന്ന് ആ​ഗ്രഹിച്ചൂടെ. ഇത്തരത്തിൽ കമന്റ് ചെയ്തവർക്ക് എന്തെങ്കിലും അസുഖമുണ്ടാകുമെന്ന് കരുതാം. എന്റെ വിവാഹം നാലാൾ അറിഞ്ഞ് നടത്തണമെന്ന് എനിക്കുണ്ടായിരുന്നു. ഇത്രയും ആളുകൾ അറിയുമെന്ന് വിചാരിച്ചില്ലെന്നും ദിവ്യ പറയുന്നു.

സീരിയലുകളിൽ വില്ലത്തിയായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. കണ്ണൂർ സ്വദേശിനിയായ ദിവ്യയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. സീരിയൽ താരമായതിനാൽ ക്രിസ്സിനൊപ്പം പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X