'നിന്റെ കുഞ്ഞ് ജനിക്കില്ല, വയറ്റിൽ വെച്ച് മരിക്കുമെന്ന് അൻഷിത; അർണവിനൊപ്പം വീട്ടിലും വന്നു'; ദിവ്യ
തമിഴ് ടെലിവിഷൻ താരങ്ങളായ അർണവും ദിവ്യ ശ്രീധറും തമ്മിലുള്ള പ്രശ്നം വീണ്ടും ചർച്ചയാവുകയാണ്. അർണവിനെതിരെ തെളിവ് സഹിതം ദിവ്യ രംഗത്തെത്തിയതോടെ നടനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. അർണവ് വഴിവിട്ട ജീവിതം നയിക്കുന്നവനാണെന്ന് പറയുന്ന ദിവ്യ നടന്റെ ഫോൺകോൾ റെക്കോഡുകൾ, മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ എന്നിവയും പുറത്ത് വിട്ടു. എന്നാൽ ആരോപണങ്ങളെ അർണവ് നിഷേധിക്കുന്നു.
തന്നോടൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് വ്യക്തമായതോടെ തന്റെ ജീവിതം ഇല്ലാതാക്കാനുള്ള ശ്രമമാണ് ദിവ്യ നടത്തുന്നതെന്നാണ് അർണവിന്റെ വാദം. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾക്കിടെ ഉയർന്ന് വന്ന പേരാണ് നടി അൻഷിത അക്ബർ ഷായുടേത്. കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അൻഷിത.
അർണവും അൻഷിതയും തമ്മിലുള്ള ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ദിവ്യ പറയുന്നു. ചെല്ലമ്മ എന്ന സീരിയലിൽ അൻഷിതയും അർണവും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അൻഷിതയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദിവ്യ ശ്രീധർ.

ചെല്ലമ്മ സീരിയലിൽ അഭിനയിക്കവെ അൻഷിതയുമായി അർണവ് പ്രണയത്തിലായി. ഇതറിഞ്ഞതോടെ രഹസ്യമായി നടത്തിയ തങ്ങളുടെ വിവാഹഫോട്ടോ ഞാൻ പുറത്ത് വിട്ടു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ദിവ്യ പറയുന്നു.
'ഞാൻ വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടതിന് അർണവ് ദേഷ്യപ്പെട്ടു. ഷൂട്ടിംഗ് സ്ഥലത്ത് എല്ലാവരുടെയും മുന്നിൽ വെച്ചാണ് എന്നോട് ദേഷ്യപ്പെട്ടത്. അൻഷിതയും എന്നോട് മോശമായി സംസാരിച്ചു. നിന്റെ കുഞ്ഞ് ജനിക്കില്ല. വയറ്റിൽ വെച്ച് തന്നെ മരിക്കുമെന്ന് പറഞ്ഞു. അർണവിന്റെ മുന്നിൽ വെച്ചാണ് അവൾ ഇങ്ങനെ സംസാരിച്ചത്. നിന്റെ കുഞ്ഞിനെക്കുറിച്ചാണ് ഈ പറയുന്നതെന്ന് അർണവിനോട് പറഞ്ഞപ്പോൾ എനിക്കാ കുഞ്ഞിനെ വേണ്ടെന്നാണ് അർണവ് നൽകിയ മറുപടി'
'പ്രശ്നങ്ങളായപ്പോൾ എന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ ഭാര്യയായ എനിക്കീ വീട്ടിൽ നിൽക്കാൻ അവകാശമുണ്ടെന്ന് ഞാൻ പറഞ്ഞു. രണ്ട് പേരും രണ്ട് മുറികളിലായി. ആ 45 ദിവസവും തന്നെ മാനസികമായി ഉപദ്രവിച്ചു. ആ പെണ്ണിനെ ( അൻഷിത) ഞാൻ ഷൂട്ടിംഗിന് പോവുമ്പോൾ വീട്ടിലേക്ക് കൊണ്ടുവരും. കുഞ്ഞിന്റെ പേരിലല്ലേ എന്നെ ഭീഷണിപ്പെടുത്തതെന്ന് പറഞ്ഞ് അർണവ് ഒരിക്കൽ വയറിന് ചവിട്ടാനോങ്ങി'

കുഞ്ഞിനെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന അർണവിന്റെ ആരോപണത്തിനും ദിവ്യ മറുപടി നൽകി. കുഞ്ഞ് പിറന്നത് ആശുപത്രിയിലെ സ്റ്റാഫ് അർണവിനോട് വിളിച്ച് പറഞ്ഞു. കേട്ടയുടനെ ഫോൺ കട്ട് ചെയ്തു. കുഞ്ഞിനെ കാണാൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല. എന്നാൽ പുറത്ത് പറയുന്നത് വീഡിയോ കോളിലൂടെയെങ്കിലും കുഞ്ഞിനെ കാണണമെന്നാണ്. എന്തിനാണീ ഡ്രാമയെന്നും ദിവ്യ ശ്രീധർ ചോദിക്കുന്നു.
അർണവ്-ദിവ്യ ബന്ധം തകർത്തെന്ന ആരോപണത്തിന് നേരത്തെ അൻഷിത മറുപടി നൽകിയിട്ടുണ്ട്. വിവാദങ്ങളും കുറ്റപ്പെടുത്തലുകളും കാരണം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും അന്നും ഇന്നും കുടുംബം തന്നെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും അൻഷിത അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മൂന്ന് പേരുടെ ഇടയിൽ നടന്ന വിഷയമാണിത്. സംഭവിച്ചതെന്താണെന്ന് മൂവർക്കും അറിയാം. സിംപതിക്ക് വേണ്ടി പലരും പലതും പറയും. ഒരാളുടെ ഭാഗം മാത്രം കേട്ട് മറ്റൊരാളെ കുറ്റപ്പെടുത്തരുത്. തന്റേതെന്ന പേരിൽ പുറത്ത് വന്ന വോയിസ് റെക്കോർഡുകൾ എഡിറ്റ് ചെയ്തതാണെന്നും അൻഷിത അന്ന് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വ്യാപക സൈബറാക്രമണാണ് അൻഷിതയ്ക്ക് നേരിടേണ്ടി വരുന്നത്. അർണവിനൊപ്പമുള്ള ഫോട്ടോകൾ അൻഷിത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മോശം കമന്റുകളാണ് പലപ്പോഴും ഈ ഫോട്ടോകൾക്ക് വരാറുള്ളത്.


Click it and Unblock the Notifications











