ദിവ്യ ഉണ്ണിക്ക് ഒരു മാറ്റവുമില്ലല്ലോ! അന്നത്തെപ്പോലെ തന്നെ ഇന്നും! വൈറലാവുന്ന ചിത്രം കാണൂ!
10 ഇയര്‍ ചലഞ്ചിനേയും കടത്തിവെട്ടുന്ന തരത്തിലുള്ള ചിത്രവുമായാണ് ദിവ്യ ഉണ്ണി ഇപ്പോള്‍ എത്തിയിട്ടുള്ളത്. 24 വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ചാണ് താരമെത്തിയത്. 1995 ലെ ചിത്രം മോഡലിംഗിന്റേതായിരുന്നു. രണ്ടാമത് പങ്കുവെച്ച ചിത്രം സഹോദരിയായ വിദ്യ ഉണ്ണിയുടെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ സംഗീത് ചടങ്ങിലേയുമാണെന്നും താരം കുറിച്ചിട്ടുണ്ട്. അന്നും ഇന്നും ഒരുപോലെ തന്നെയാണെന്നും പ്രത്യക്ഷത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ലല്ലോയെന്നുമാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയാണ് താരം നായികയായി തുക്കം കുറിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെയാണ് താരം സിനിമയോട് ബൈ പറഞ്ഞത്. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന താരം നൃത്തവേദികളില്‍ സജീവമായിരുന്നു. അമേരിക്കയില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ആദ്യവിവാഹം വേര്‍പെടുത്തിയ താരം കഴിഞ്ഞ വര്‍ഷമാണ് അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
അടുത്തിടെയായിരുന്നു സഹോദരിയായ വിദ്യ ഉണ്ണിയുടെ വിവാഹം നടന്നത്. വിദ്യയുടെ വിവാഹത്തില്‍ തിളങ്ങിനിന്നത് ദിവ്യയും അരുണ്‍കുമാറുമായിരുന്നു. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികയെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ദിവ്യ ഉണ്ണിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications