For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവ്യ ഉണ്ണിയ്ക്ക് ഏറ്റവും പ്രണയം തോന്നിയിട്ടുള്ളത് അതിനോടാണ്! 3 മക്കളുടെ അമ്മയായതിനെ കുറിച്ചും നടി

  |

  വൈകാതെ സിനിമയിലേക്ക് തന്നെ തിരികെ വരണമെന്ന് മലയാളികള്‍ ആഗ്രഹിക്കുന്ന നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമാഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ദിവ്യ ഉണ്ണി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മൂന്നാമതും അമ്മയായതിന്റെ സന്തോഷത്തിലായിരുന്നു നടി.

  ഈ വര്‍ഷം ജനുവരിയില്‍ മൂന്നാമതൊരു കുഞ്ഞ് കൂടി പിറന്നതിന്റെ സന്തോഷത്തിലായിരുന്നു നടി. മുപ്പത്തിയേഴം വയസിലെ ഗര്‍ഭധാരണത്തെ കുറിച്ച് കഴിഞ്ഞ മാസങ്ങളില്‍ നടി പറഞ്ഞിരുന്നു. വിദേശത്ത് ആണ് ജീവിക്കുന്നതെങ്കിലും നമ്മുടെ നാടിന്റെ സംസ്‌കാരത്തെ മറന്ന് പോകരുതെന്ന് പറയുകയാണ് നടിയിപ്പോള്‍. മക്കളെ അതൊക്കെ പഠിപ്പിച്ചാണ് വളര്‍ത്തുന്നതെന്നും ദിവ്യ പറയുന്നു.

  നടി എന്നതിലുപരി നര്‍ത്തകി കൂടിയായ ദിവ്യ ഉണ്ണി നല്ലൊരു ഭക്ത കൂടിയാണ്. മക്കളെയും കുടുംബത്തെയും കുറിച്ച് മാത്രമല്ല അമ്പലങ്ങളോട് തോന്നാറുള്ള ഇഷ്ടത്തെ കുറിച്ചും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. നമ്മുടെ സംസ്‌കാരം ഉള്‍കൊണ്ടാണ് ജീവിക്കുന്നതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം നാട്ടിലെത്തുമ്പോള്‍ മക്കളെ കൂട്ടി പോവാറുള്ള സ്ഥലങ്ങളെ കുറിച്ചും നടി തുറന്ന് പറഞ്ഞു.

  'ഒരു കൂട്ടം ക്ഷേത്രങ്ങളുണ്ട്. എനിക്കെപ്പോഴും പോകാന്‍ ആഗ്രഹമുള്ളവ. അമേരിക്കയിലെ ഒട്ടുമിക്ക അമ്പലങ്ങളിലും പോയിട്ടുണ്ട്. മധുര മീനാക്ഷിയുടെ വലിയ ഭക്തയാണ് ഞാന്‍. അതാണ് മോളുടെ പേര് പോലും അങ്ങനെയിട്ടത്. ഇങ്ങ് അമേരിക്കയില്‍ ഇരിക്കുമ്പോഴും മനസ് കൊണ്ട് ഞാനെപ്പോഴും നാട്ടിലെ അമ്പലനടകളില്‍ പോകും. പ്രാര്‍ഥിക്കും, അപ്പോള്‍ നാട്ടില്‍ എത്തി കഴിഞ്ഞുള്ള കാര്യം പ്രത്യേകം പറയേണ്ടല്ലോ. മക്കളെയും കൂട്ടി അവിടെയൊക്കെ പോകും. അതൊരു അനുഭൂതിയാണ്. കൊച്ചിയില്‍ ഞങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള പൊന്നോത്ത് ഭഗവതി ക്ഷേത്രം മുതല്‍ എന്റെ എല്ലാ പ്രിയപ്പെട്ട അമ്പലങ്ങളുടെയും ബലമാണ് ഈ ജീവിതം.

  ഞാന്‍ പൊതുവേ ബഹളക്കാരിയൊന്നുമല്ല. പണ്ടും ഇന്നും. മൂന്ന് മക്കളുടെ അമ്മ എന്ന നിലയില്‍ നോക്കിയാലും ഒരുപാട് ദേഷ്യപ്പെടുന്ന, ചീത്ത പറയുന്ന ഒരാളല്ല ഞാന്‍. പറഞ്ഞ് കൊടുക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കും. എന്നെ സംബന്ധിച്ച് കുട്ടികള്‍ സ്വന്തം നാടിന്റെ വില അറിയണമെന്ന് നിര്‍ബന്ധമാണ്. സാധാരണഗതിയില്‍ നാട്ടില്‍ വളരുന്ന കുട്ടികള്‍ക്ക് അത് സ്വാഭാവികമായി വന്ന് ചേരും. പക്ഷേ ഇവിടെ ജനിച്ച് വളരുന്ന മക്കള്‍ക്ക് നമ്മള്‍ പ്രത്യേക ശ്രമങ്ങളിലൂടെ അത് പഠിപ്പിച്ച് കൊടുക്കണം.

  നമ്മുടെ സംസ്‌കാരം കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുമ്പോള്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് ഭക്ഷണത്തിന്റെ കാര്യം എടുത്താല്‍ ഞാനെപ്പോഴും പറയും ഇന്ത്യന്‍ ഭക്ഷണം വേണം കഴിക്കാന്‍. അമേരിക്കന്‍ ഫുഡിന് അഡിറ്റ്കാല്ലേ എന്ന്. നമ്മുടെ ഭക്ഷണത്തിന്റെ പേരുകളൊക്കെ അറിഞ്ഞിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമാണ്. അവര്‍ ദാറ്റ് യെല്ലോ തിങ്, ദിസ് ഗ്രീന്‍ സ്റ്റഫ് എന്നൊക്കെയാണ് പ്രയോഗിക്കുക. ഞാന്‍ അതൊക്കെ മാറ്റി. സാമ്പാര്‍, മെഴുക്കു പുരട്ടി, തോരന്‍ തുടങ്ങിയവയെല്ലാം പഠിപ്പിക്കും എന്നും ദിവ്യ ഉണ്ണി പറയുന്നു.

  English summary
  Divya Unni About Her Motherhood Diaries And Love Of Temples
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X