ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായ ദിവസം; ഭര്‍ത്താവ് അരുണിനെ ചേർത്ത് നിർത്തി സന്തോഷം പങ്കുവെച്ച് നടി

ആഴ്ചകള്‍ക്ക് മുന്‍പാണ് നടി ദിവ്യ ഉണ്ണിയുടെ ഇളയമകള്‍ ഐശ്വര്യയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. കൊവിഡ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് 2020 ജനുവരിയിലായിരുന്നു നടി മൂന്നാമതും അമ്മയായത്. അന്ന് മുതല്‍ മക്കള്‍ക്കൊപ്പമുള്ള നിരവധി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ മറ്റൊരു വിശേഷത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

ദിവ്യ ഉണ്ണിയും ഭര്‍ത്താവ് അരുണ്‍ കുമാറിന്റെയും വിവാഹ വാര്‍ഷികമായിരുന്നു. ഇതേ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് പുതിയ പോസ്റ്റുമായി നടി എത്തിയത്. തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് എങ്ങനെയാണെന്ന് സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ അരുണിനൊപ്പമുള്ള ചിത്രം ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം പ്രണയത്തെ കുറിച്ചുള്ള എഴുത്തും ഉണ്ട്.

 divya-arun-

'ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്. ഞങ്ങളുടെ സ്‌നേഹവും സാഹസികതകളുമൊക്കെ ഹൃദയത്തിലാണ്. സ്വപ്‌നങ്ങളും സൂര്യാസ്തമയങ്ങളും പങ്കുവെക്കുന്ന മറ്റൊരു വര്‍,ത്തിലേക്ക് കടന്നു. ഹാപ്പി ആനിവേഴ്‌സറി മൈ ലവ്... എന്നാണ് ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രത്തിന് താഴെ ദിവ്യ ഉണ്ണി കുറിച്ചത്. നടിമാരായ ഭാമ, മന്യ എന്നിവർക്ക് പുറമേ നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരിക്കുന്നത്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2018 ലാണ് അരുണ്‍ കുമാറുമായി ദിവ്യ രണ്ടാം വിവാഹം നടന്നത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഫെബ്രുവരി നാലിനായിരുന്നു വിവാഹം. മീനാക്ഷി, അര്‍ജുന്‍ എന്നിങ്ങനെ ആദ്യ ബന്ധത്തിലെ മക്കളും ദിവ്യയ്‌ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ 2019 ലാണ് താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന കാര്യം ദിവ്യ ഉണ്ണി വെളിപ്പെടുത്തുന്നത്.

Recommended Video

ലാലേട്ടന്റെ താടി വെട്ടിയ വീരൻ ദേ ഇവിടുണ്ട് ..| Jerry's TalkTube | Filmibeat Malayalam

സാധാരണ എല്ലാവര്‍ക്കുമുള്ളത് പോലെയുള്ള ബുദ്ധിമുട്ടുകള്‍ മാത്രമേ പ്രസവ സമയത്ത് തനിക്കുണ്ടായിരുന്നുള്ളുവെന്ന് നടി പറഞ്ഞിരുന്നു. കൊവിഡ് കാലമായതിനാല്‍ മക്കളെയും കൊണ്ട് കാര്യമായി പുറത്ത് പോവാറില്ലായിരുന്നു. മകളുടെ ഒന്നാം പിറന്നാളും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടാണ് ആഘോഷിച്ചത്. ഇപ്പോള്‍ വിവാഹ വാര്‍ഷികവും അങ്ങനെ തന്നെയാണ്.
.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X