അന്ന് മുങ്ങിയതല്ലേ, വീണ്ടും വന്നോ! ഈ കൊച്ച് ഇതെന്താണ് കാണിക്കുന്നത്! ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

മകളോടൊപ്പമായി ഗുരുവായൂരില്‍ നൃത്താര്‍ച്ചന നടത്തിയിരുന്നു ദിവ്യ ഉണ്ണി. സിനിമയില്‍ നിന്നും മാറിയപ്പോഴും നൃത്തലോകത്ത് സജീവമായിരുന്നു അവര്‍. ഗിന്നസ് റെക്കോര്‍ഡ് പ്രകടനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടന്നപ്പോള്‍ താരം പ്രതികരിച്ചിരുന്നില്ല. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉമ തോമസ് എംഎല്‍എയുടെ വീഴ്ചയും, പിന്നീടുള്ള സംഭവങ്ങളുമൊന്നും മലയാളികള്‍ ഇതുവരെ മറന്നിട്ടില്ല. പങ്കിടുന്ന പോസ്റ്റുകളുടെ താഴെയെല്ലാം ഇതേക്കുറിച്ചുള്ള കമന്ററുകള്‍ വരാറുണ്ട്. അന്ന് മുങ്ങിയ ആളാണ്, ഇപ്പോള്‍ വീണ്ടും വന്നോ എന്നായിരുന്നു ഡാന്‍സ് വീഡിയോ കണ്ടവരുടെ ചോദ്യങ്ങള്‍. തന്നെ കാണാനെത്തിയവരോട് സംസാരിച്ച്, ഫോട്ടോയ്ക്ക് പോസ് ചെയ്തായിരുന്നു ദിവ്യയും മകളും പോയത്.

ഐശ്വര്യ ഉണ്ണി അരുണ്‍കുമാര്‍ എന്നാണ് മോളുടെ പേര്. അവള്‍ക്കിപ്പോള്‍ ആറ് വയസാവുന്നേയുള്ളൂ. രണ്ട് വര്‍ഷമായി അവള്‍ ഡാന്‍സ് പഠിച്ച് തുടങ്ങിയിട്ട്. കഴിഞ്ഞ വര്‍ഷം മോളുടെ അരങ്ങേറ്റം ഇവിടെയായിരുന്നു. ഞാന്‍ ഇവിടെ മൂന്നാമത്തെ തവണയാണ്. മോള്‍ രണ്ടാമത്തെ തവണ. എനിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. ഭഗവാന്റെ കാരുണ്യമാണ്. കാളീയമര്‍ദനം ചെയ്തിരുന്നു. ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ഇത് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത്. ഭഗവാന് വേണ്ടി ഓരോ തവണയും നൃത്തം ചെയ്യുന്നത്, അത് നമ്മള്‍ക്ക് കിട്ടുന്ന ഒരു പുണ്യമാണ്. ഭഗവാന്‍ തന്നെ വിചാരിച്ചാലേ ഇവിടെ വരാനും, നൃത്തം ചെയ്യാനും പറ്റുള്ളൂ. അപ്പോള്‍ അതൊരു സന്തോഷം എല്ലാ വര്‍ഷവും ഉണ്ടാവുമോയെന്ന ചോദ്യത്തിന് ഭഗവാന്‍ വിളിച്ചാല്‍, അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും എന്നായിരുന്നു ദിവ്യ ഉണ്ണിയുടെ മറുപടി.

Divya Unni latest video
Photo Credit: Facebook

മകളുടെ ഡാന്‍സിനെ വിമര്‍ശിച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. രണ്ട് വര്‍ഷം ഡാന്‍സ് പഠിക്കുന്ന കുഞ്ഞ് ഇതെന്തൊക്കെയാണ് കാണിക്കുന്നത്. ഒരുമാസം പഠിച്ചവര്‍ ഇതുലും നന്നായി ചെയ്യും. രണ്ട് മാസത്തെ പരിശീലനം പോലും ഉണ്ടെന്ന് തോന്നുന്നില്ല. അമ്മയെപ്പോലെ തന്നെ മകളും അഹങ്കാരിയാണ്. അമ്മ സംസാരിക്കുമ്പോള്‍ മകള്‍ എന്തൊക്കെയാണ് കാണിക്കുന്നത് തുടങ്ങി കമന്റ് ബോക്‌സ് മുഴുവനും വിമര്‍ശനങ്ങളാണ്. ആറ് വയസുള്ളൊരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്ന ബോധ്യം പോലുമില്ലാതെയാണ് പലരും വിമര്‍ശിക്കുന്നത്. വളര്‍ന്നുവരുന്ന കുഞ്ഞാണ്, അത് പഠിച്ച് വരുന്നേയുള്ളൂ. കുഞ്ഞുങ്ങള്‍ ഇങ്ങനെയൊക്കെയാണ് പഠിക്കുന്നത് തുടങ്ങി ദിവ്യയെയും മകളെയും അനുകൂലിച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.

പതിവുപോലെ ഇത്തവണയും കലാഭവന്‍ മണിയുടെ നായികയായി അഭിനയിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അന്ന് മണിയുടെ നായികയാവില്ലെന്ന് പറഞ്ഞ ആളാണ്. ഇപ്പോള്‍ എവിടെയെത്തി. സിനിമയില്‍ തന്നെ കാണാനില്ല എന്നായിരുന്നു കമന്റുകള്‍. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനം, അതില്‍ കുറ്റബോധം തോന്നിയതിനെക്കുറിച്ച് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെയും എന്തിനാണ് ഇതേ വിഷയത്തെക്കുറിച്ച് പറഞ്ഞ് അവരെ അപമാനിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം.

വിവാഹത്തോടെയായി സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു ദിവ്യ ഉണ്ണി. അമേരിക്കയിലേക്ക് പോയപ്പോള്‍ അവിടെ സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ തുടങ്ങുകയായിരുന്നു. ആദ്യവിവാഹം വേര്‍പെടുത്തിയതും, വീണ്ടും വിവാഹിത ആയതിനെക്കുറിച്ചുമെല്ലാം അഭിമുഖങ്ങളിലൂടെയായി ദിവ്യ തുറന്നുപറഞ്ഞിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.

More from Filmibeat

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X