For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ! വിവാഹ വാര്‍ഷിക ദിനത്തില്‍ ദിവ്യ ഉണ്ണി ഭര്‍ത്താവിനോട് പറഞ്ഞത്? കാണൂ!

    |

    ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഈ താരം, ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇഷ്ടപ്പെട്ട കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്‍റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ആരാധകര്‍ അന്നത്തെ ഇഷ്ടം അതേ പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

    മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും കണ്ടുമുട്ടി! 15 വര്‍ഷത്തിന് ശേഷം! വൈറലാവുന്ന ചിത്രം കാണൂ!

    ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയതിന് ശേഷമാണ് താരം അരുണ്‍കുമാറിന്‍റെ ജീവിതസഖിയായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഫോട്ടോ വൈറലായിത്തുടങ്ങിയതോടെ സന്തോഷം പങ്കുവെച്ച് താരവും രംഗത്തെത്തുകയായിരുന്നു. അതീവ രഹസ്യമായി അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. മുംബൈ മലയാളിയായ അരുണ്‍കുമാര്‍ മണികണ്ഠന്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്. ഫെബ്രുവരി 5നായിരുന്നു ഇരുവരും വിവാഹിതരായത്. ഒരുവര്‍ഷം പിന്നിടുന്നതിനിടയില്‍ പ്രിയതമന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് താരപത്നി. ഇതിനോടകം തന്നെ ദിവ്യയുടെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.

    ദിവ്യ ഉണ്ണിക്കും അരുണ്‍ കുമാറിനും വിവാഹ വാര്‍ഷികം

    കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 5നായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സുധീര്‍ ശേഖറില്‍ നിന്നും വിവാഹ മോചനം നേടിയതിന് ശേഷമാണ് താരം രണ്ടാമതും വിവാഹിതയായത്. വിവാഹത്തിന് ശേഷവും നൃത്തപരിപാടികളില്‍ സജീവമാണ് താരം. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.

    ഭര്‍ത്താവിന് ആശംസ നേര്‍ന്ന്

    ഫേസ്ബുക്കിലൂടെയാണ് ദിവ്യ ഉണ്ണി വിവാഹ വാര്‍ഷികത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്. അരുണ്‍ കുമാറിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നീ തന്ന പുഞ്ചിരിയാണ് ഇപ്പോഴും തന്നെ നയിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഹാപ്പി ഫസ്റ്റ് ആനിവേഴ്‌സറി, ഇതായിരുന്നു ദിവ്യയുടെ കുറിപ്പ്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.

    വിദ്യ ഉണ്ണിയുടെ വിവാഹം

    അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണിയുടെ വിവാഹം. ഇടക്ക് സിനിമയില്‍ മുഖം കാണിച്ചിരുന്നുവെങ്കിലും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു വിദ്യ. ചെന്നൈ സ്വദേശിയായ സഞ്ജയ് ആണ് വിദ്യയെ ജീവിതസഖിയാക്കിയത്. വിനീത്, ജോമോള്‍, ജലജ തുടങ്ങി സിനിമാരംഗത്തുള്ളവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അനിയത്തിക്കൊപ്പമുള്ള ദിവ്യയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

    പോസ്റ്റ് വൈറലാവുന്നു

    സോഷ്യല്‍ മീഡിയയിലൂടെ ദിവ്യ ഉണ്ണിയുടെ പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന താരം ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്.

    സിനിമയിലെ തുടക്കം

    മുരളി അഭിനയിച്ച നീയെത്ര ധന്യ എന്ന ചിത്രത്തിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്. ഇന്നും പ്രേക്ഷകര്‍ ഒാര്‍ത്തിരിക്കുന്ന ചിത്രമാണിത്.

    കാവ്യ മാധവന്‍റെ ആദ്യ സിനിമയിലും

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ കാവ്യ മാധവന്‍ അഭിനയിച്ച ആദ്യ സിനിമയായ പൂക്കാലം വരവായി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ചിത്രത്തിലെ അനേകം ബാലതാരങ്ങളിലൊരാളായാണ് ദിവ്യയും വേഷമിട്ടത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം തന്‍റെ സിനിമാപ്രവേശത്തെക്കുറിച്ച് വ്യക്തമാക്കിയത്.

    നൃത്തത്തില്‍ നിന്നും സിനിമയിലേക്ക്

    കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. സിനിമയിലെത്താന്‍ നൃത്തമായതും നൃത്തമാണ്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

    മികച്ച അവസരം

    മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായരുടെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വഴക്കാളിയായ അനിയത്തിയായും പ്രണയിനിയായും ഒരേ സമയം താരം അഭിനയിച്ചിരുന്നു.

    മോഹന്‍ലാലിനൊപ്പമെത്തിയപ്പോള്‍

    തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും ദിവ്യ അഭിനയിച്ചിരുന്നു. ഉസ്താദ് എന്ന ചിത്രത്തില്‍ സഹോദരിയായും വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ നായികയായും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ഒാര്‍ത്തിരിക്കുന്നവയാണ്.

    വിവാഹത്തോടെ സിനിമ വിട്ടു

    വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പതിവ് ശൈലി തന്നെയാണ് താരവും പിന്തുടര്‍ന്നത്. വിവാഹത്തെ തുടര്‍ന്ന് അമേരിക്കയില്‍ സെറ്റില്‍ ചെയ്തപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നത് അത്ര ഈസിയായ കാര്യമല്ലായിരുന്നുവെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് ദിവ്യ പറഞ്ഞത്.

    ടെലിവിഷനിലൂടെ തിരിച്ചുവരവ്

    സിനിമയില്‍ സജീവമല്ലാചിരുന്ന സമയത്ത് താരം ടെലിവിഷനിലെ ചില പരിപാടികളില്‍ അതിഥിയായി എത്തിയിരുന്നു. ഇടയ്ക്ക് ശംഖുപുഷ്പം എന്ന സീരിയലിലും മുസാഫര്‍ എന്ന സിനിമയില്‍ അതിഥിയായും ദിവ്യ ഉണ്ണി എത്തിയിരുന്നു. അതിനിടയിലാണ് മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് താരം വ്യക്തമാക്കിയത്. വിവാഹ ശേഷവും നൃത്തവേദികളില്‍ സജീവമായ താരം ഏറെത്താമസിയാതെ തന്നെ ബിഗ് സ്ക്രീനിലും തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    ദിവ്യ ഉണ്ണിയുടെ പോസ്റ്റ് കാണൂ

    ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    Divya Unni's wishes to her hubby

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more