ഇണക്കുരുവികളെപ്പോലെ ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും! പ്രണയദിനത്തിലെ ചിത്രം വൈറലാവുന്നു! കാണൂ!

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം നായികയായെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. അഭിനയത്തിലും നൃത്തത്തിലുമായി ഒരുപോലെ മികവ് പ്രകടിപ്പിച്ചിരുന്നു ഈ താരം. മുന്‍നിര സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയായിരുന്നു താരവും സ്വീകരിച്ചത്. എന്നാല്‍ നൃത്തത്തെ ജീവവായുവായി അപ്പോഴും കൊണ്ടുനടന്നിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയെങ്കിലും കേരളത്തിലേക്കും താരം കൃത്യമായെത്താറുണ്ട്.

ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇഷ്ടപ്പെട്ട കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്‍റെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും ആരാധകര്‍ അന്നത്തെ ഇഷ്ടം അതേ പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അടുത്തിടെയാണ് ദിവ്യ ഉണ്ണി അരുണ്‍കുമാറിന്‍റെ ജീവിതസഖിയായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഫോട്ടോ വൈറലായിത്തുടങ്ങിയതോടെ സന്തോഷം പങ്കുവെച്ച് താരവും രംഗത്തെത്തുകയായിരുന്നു. അതീവ രഹസ്യമായി അമേരിക്കയിലെ ഹൂസ്റ്റണില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. മുംബൈ മലയാളിയായ അരുണ്‍കുമാര്‍ മണികണ്ഠന്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്. പ്രണയദിനത്തില്‍ താരദമ്പതികള്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഭര്‍ത്താവിനൊപ്പം ദിവ്യ ഉണ്ണി

ഭര്‍ത്താവിനൊപ്പം ദിവ്യ ഉണ്ണി

വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിവ്യ ഉണ്ണി. ലേറ്റസ്റ്റ് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം കൃത്യമായി പങ്കുവെക്കാറുണ്ട്. ദിവ്യയുടെ നെറ്റിയില്‍ ചുംബിച്ചുനില്‍ക്കുന്ന അരുണ്‍ കുമാറിന്‍റെ ചിത്രമാണ് പ്രണയദിനത്തില്‍ വൈറാലായി മാറിയത്. പ്രണയദിനാശംസ നേര്‍ന്നതിന് പിന്നാലെയായാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെയെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്.

ചിത്രം വൈറല്‍

ചിത്രം വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതികളുടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .3 വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി നീയെത്ര ധന്യ എന്ന സിനിമയിലൂടെ ബാലതാരമായാണ് തുടക്കം കുറിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്.

സിനിമയില്‍ തുടക്കം കുറിച്ചത്

സിനിമയില്‍ തുടക്കം കുറിച്ചത്

കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിച്ചിരുന്നു ദിവ്യ ഉണ്ണി. സിനിമയിലെത്താന്‍ നൃത്തമായതും നൃത്തമാണ്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു

പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു

മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായരുടെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വഴക്കാളിയായ അനിയത്തിയായും പ്രണയിനിയായും ഒരേ സമയം താരം അഭിനയിച്ചിരുന്നു.

അനിയത്തിയും നായികയും

അനിയത്തിയും നായികയും

തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും ദിവ്യ അഭിനയിച്ചിരുന്നു. ഉസ്താദ് എന്ന ചിത്രത്തില്‍ സഹോദരിയായും വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ നായികയായും താരം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ഒാര്‍ത്തിരിക്കുന്നവയാണ്.

വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പതിവ് ശൈലി തന്നെയാണ് താരവും പിന്തുടര്‍ന്നത്. വിവാഹത്തെ തുടര്‍ന്ന് അമേരിക്കയില്‍ സെറ്റില്‍ ചെയ്തപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നത് അത്ര ഈസിയായ കാര്യമല്ലായിരുന്നുവെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് ദിവ്യ പറഞ്ഞത്.

ചിത്രം കാണാം

ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X