»   » ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!

Written By:
Subscribe to Filmibeat Malayalam
ദിവ്യ ഉണ്ണിയുടെ വിവാഹ വീഡിയോ

ദിവ്യ ഉണ്ണിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലായത്. വിവാഹ സത്ക്കാരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദിയായാണ് ദിവ്യ ഉണ്ണി പ്രത്യക്ഷപ്പെട്ടത്.

വഴക്കൊക്കെ ഉണ്ടാവുമെങ്കിലും സുഖകരമായ യാത്രയാണ്, പൂര്‍ണ്ണിമയെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നത്!

മമ്മൂട്ടിയുടെ അതേ അവസ്ഥ തന്നെയാണ് മോഹന്‍ലാലിനും, ബിലാത്തിക്കഥ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍!

ഫെബ്രുവരി നാലിനായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. റിസപക്ഷന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദിവ്യ ഉണ്ണിയുടെ മകളാമ് ഇരുവരേയും വേദിയിലേക്ക് ആനയിച്ചത്. മളും മകനും വിവാഹ വിരുന്നില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ദിവ്യ ഉണ്ണിയുടെ വിവാഹ വിരുന്ന്

കഴിഞ്ഞ ദിവസം വിവാഹിതരായ ദിവ്യ ഉണ്ണിയുടെയും അരുണ്‍ കുമാറിന്റെയും വിവാഹ വിരുന്നിലെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ദിവ്യയുടെ വേഷം

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി വേദിയിലേക്ക് എത്തിയത്. അധികം ആഭരണങ്ങളൊന്നുമില്ലാതെ വളരെ സിംപിളായാണ് വധു എത്തിയത്.

വധുവും വരനും

കറുത്ത നിറത്തിലുള്ള ഷെര്‍വാണിയണിഞ്ഞാണ് അരുണ്‍ കുമാര്‍ എത്തിയത്. വേദിയിലേക്ക് ഇരുവരും എത്തിയപ്പോള്‍ മുതല്‍ പ്രധാന ശ്രദ്ധാ കേന്ദ്രമായി മാറുകയായിരുന്നു.

വേദിയിലേക്ക് നയിച്ചത്

ദിവ്യ ഉണ്ണിയുടെ മകളാണ് ഇരുവരെയും വേദിയിലേക്ക് ആനയിച്ചത്. വിവാഹ വിരുന്നില്‍ ദിവ്യ ഉണ്ണിയുടെ മകളും മകനും നിറഞ്ഞു നില്‍ക്കുന്നുണ്ട്.

മകളോടൊപ്പം

വിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയാണ്. എന്നാല്‍ ഇതിലൊന്നുമല്ല മകളുടെ ശ്രദ്ധ.

സകുടുംബം

മകളുണ്ട്, മകനുണ്ട്, നവദമ്പതികളുമുണ്ട്, സകുടുംബമുള്ള ഒരു ഫോട്ടോയിതാ.

ഫേസ്ബുക്കിലൂടെ പങ്കുവെച്ചു

വിവാഹ വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി രംഗത്തെത്തിയിരുന്നു. വിവാഹ ചിത്രവും പങ്കുവെച്ചിരുന്നു.

ക്ഷേത്രത്തില്‍ വെച്ച് താലികെട്ട്

ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു അരുണ്‍ കുമാര്‍ ദിവ്യ ഉണ്ണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എഞ്ചിനീയറായ അരുണ്‍ കുമാര്‍ ഹൂസ്റ്റണില്‍ സെറ്റില്‍ഡാണ്.

ബന്ധുക്കള്‍ മാത്രം

ദിവ്യ ഉണ്ണിയുടെയും അരുണ്‍ കുമാറിന്റെയും അടുത്ത ബന്ധുക്കളായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. എന്നാല്‍ പിന്നീട് നടത്തിയ വിവാഹ വിരുന്നില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായി

വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വിരുന്നിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഫേസ്ബുക്കിലൂടെ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

ദിവ്യ ഉണ്ണി സിനിമയിലേക്ക് എത്തിയത്

ബാലതാരമായാണ് ദിവയ ഉണ്ണി സിനിമയില്‍ തുടക്കം കുറിച്ചത്. നീയെത്ര ധന്യയായിരുന്നു ആദ്യ സിനിമ. മുരളിയും കാര്‍ത്തികയുമായിരുന്നു ചിത്രത്തിലെ നായികാനായകന്‍മാര്‍.

പൂക്കാലം വരവായി സിനിമയിലും

കാവ്യ മാധവന്‍റെ ആദ്യ ചിത്രമായ പൂക്കാലം വരവായി എന്ന സിനിമയിലും ദിവ്യ ഉണ്ണി അഭിനയിച്ചിരുന്നു. നിരവധി ബാലതാരങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. അതിലൊരാളായാണ് താരവും അഭിനയിച്ചത്.

നൃത്തത്തില്‍ മാത്രമല്ല

കുട്ടിക്കാലം മുതല്‍ക്കെ നൃത്തം അഭ്യസിച്ചുിരുന്ന ദിവ്യ ഉണ്ണി നൃത്ത പരിപാടികളില്‍ മാത്രമല്ല മറ്റ് പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. സ്‌മൈലിങ്ങ് കോംണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നുവെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ താരം വ്യക്തമാക്കിയിരുന്നു.

നായികയാക്കിയത്

വിനയന്‍റെ സിനിമയിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്. ഇനി ഒന്നു വിശ്രമിക്കട്ടെ എന്ന സീരിയലില്‍ അഭിനയിച്ചതിന് ശേഷം ദിവ്യയെ സിനിമയിലും അഭിനയിപ്പിക്കുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുന്പോള്‍

കല്യാണ സൗഗന്ധികമെന്ന സിനിമയിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ആ ചിത്രത്തിലെ നായകന്‍. പഠനം ഉഴപ്പരുതെന്ന നിബന്ധനയോടെയാണ് വീട്ടുകാര്‍ താരത്തെ അഭിനയിക്കാന്‍ സമ്മതിച്ചത്.

നായികയാവുന്നതിനെക്കുറിച്ച്

ആദ്യമായി നായികയാവുന്നതിന്‍റെ ത്രില്ലൊന്നും അന്നുണ്ടായിരുന്നില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നതിനിടയിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

മോശം പറയിപ്പിക്കരുത്

തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനമെടുത്ത സംവിധായകനെക്കൊണ്ട് മോശം പറയിപ്പിക്കരുതെന്ന ഉപദേശമായിരുന്നു അന്ന് വീട്ടുകാര്‍ നല്‍കിയത്.

മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു

ദിലീപ് സോളോ ഹീറോ ആവുന്ന ചിത്രത്തില്‍ ദിവ്യ ഉണ്ണിയെ നായികയാക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കുറച്ച് ഭാഗം ചിത്രീകരിച്ച് ആ വിഷ്വല്‍സ് കണ്ടതിന് ശേഷം ഇക്കാര്യം തീരുമാനിച്ചൂടെയന്ന് താന്‍ ചോദിച്ചിരുന്നുവെന്ന് വിനയന്‍ വ്യക്തമാക്കിയിരുന്നു.

അസാധ്യ പെര്‍ഫോമന്‍സ്

ആ വിഷ്വല്‍സ് കണ്ടതിന് ശേഷം ആ കുട്ടി അസാധ്യമായി ചെയ്തിട്ടുണ്ടെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്. അതിന് ശേഷം ദിവ്യയെത്തന്നെ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെപിഎസി ലളിതയുടെ ഒപ്പം

മൂവി ക്യാമറയില്‍ കെപിഎസി ലളിതക്കൊപ്പമാണ് താന്‍ തുടക്കം കുറിച്ചതെന്ന് ദിവ്യ ഉണ്ണി പറയുന്നു. ചിത്രീകരണത്തിനിടയില്‍ ചെറിയ ചെറിയ ടിപ്‌സുകള്‍ അവര്‍ തരുമായിരുന്നു. ഇത് ഏറെ സഹായകമായിരുന്നു.

മുന്‍നിര സംവിധായകര്‍ക്കൊപ്പം

ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങി മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു. പലരെയും വീണ്ടും കാണാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടമുണ്ടായിരുന്നുവെന്ന് താരം പറയുന്നു.

തീരുമാനം മാറ്റിച്ച പാട്ട്

പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് വര്‍ണ്ണപ്പകിട്ടില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പഠനം ഉഴപ്പുമെന്ന് പറഞ്ഞ് ആദ്യം ആ സിനിമ സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് ഐവി ശശി മാണിക്യക്കല്ലാല്‍ എന്ന ഗാനം കേള്‍പ്പിച്ചത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാമെന്ന് പറഞ്ഞിട്ടും അമ്മ സമ്മതിച്ചിരുന്നില്ല. പക്ഷേ ഈ പാട്ട് കേട്ടതിന് ശേഷം തീരുമാനം മാറുകയായിരുന്നു.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു

തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ നായികയായും അനിയത്തിയായും വേഷമിടാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

സിനിമയെ ഒഴിവാക്കിയതല്ല

അമേരിക്കയില്‍ പോയപ്പോള്‍ സിനിമ ഒഴിവാക്കിയതല്ല. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

English summary
Divya Unni's marriage reception photos getting viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam