അത് ദിവ്യ ഉണ്ണിയല്ല, കലാഭവൻ മണിയുടെ നായികയാവാൻ പറ്റില്ലെന്ന് പറഞ്ഞത് മറ്റൊരു പ്രശസ്ത താരം: വിനയൻ 

പ്രശസ്ത നടി ദിവ്യ ഉണ്ണി ഇന്റർനെറ്റിൽ ഏറെക്കാലമായി വിമർശനങ്ങൾ നേരിട്ടിരുന്നത്, അന്തരിച്ച നടൻ കലാഭവൻ മണിയോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്ന ആരോപണത്തിന്റെ പുറത്താണ്. ഒരു പഴയ കാല ഇന്റർവ്യൂവിൽ മണി തന്നെയാണ് 'കല്യാണ സൗഗന്ധികം' എന്ന സിനിമയുടെ സെറ്റിൽ വച്ച് അദ്ദേഹത്തോടൊപ്പം ഒരു ഗാനരംഗത്തിൽ അഭിനയിക്കില്ലെന്ന് ദിവ്യ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഈ വീഡിയോ വർഷങ്ങൾക്ക് ശേഷം വൈറലായതോടെ, നടിയുടെ അഹങ്കാരത്തെ വിമർശിച്ച് താരത്തിന്റെ ആരാധകർ രംഗത്തെത്തിയിരുന്നു. വർണ്ണ, ജാതി സ്പിരിറ്റ് കൂടുതലുള്ള ആളാണ് ദിവ്യ എന്ന രീതിയിലാണ് വിമർശനങ്ങൾ ഉയർന്നത്.

എന്നാലിപ്പോൾ, ഏറെ കാലമായി നീണ്ടു നിന്ന ഈ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. 'കല്യാണ സൗഗന്ധികം' ലൊക്കേഷനിൽ വച്ച് അന്ന് കൗമാരക്കാരിയായിരുന്ന ദിവ്യ ഉണ്ണി, നിഷ്കളങ്കമായ ഒരു ചോദ്യം ചോദിച്ചതാണ് ഈ വിധത്തിൽ വലിയ വിവാദമായത് എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം, കലാഭവൻ മണിയുടെ നായികയായി അഭിനയിക്കാൻ തയ്യാറല്ലെന്ന് ഒരു പ്രശസ്ത നടി പറഞ്ഞുവെന്നും, എന്നാൽ അത് ദിവ്യ അല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

Vinayan  Kalabhavan Mani  and Divya Unni
Photo Credit: OneIndia / IMDb

ദിവ്യ ഉണ്ണിയും ദിലീപും നായികാനായകന്മാരായി, 1996 ഒക്ടോബറില്‍ പുറത്തിറങ്ങിയ 'കല്യാണസൗഗന്ധികം' എന്ന തന്റെ ഹിറ്റ് സിനിമയെ കുറിച്ചുള്ള ഓർമ്മകൾ വിനയൻ അടുത്തിടെ ഫേസ്ബുക്കിൽ പങ്കു വച്ചിരുന്നു. അതിന് താഴെ വന്ന കമന്റുകളിൽ ഒന്ന്, ഇങ്ങനെ ഒരു ചോദ്യമായിരുന്നു: "കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലെന്നു ഒരു നടി പറഞ്ഞെന്ന് വിനയന്‍ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?" എന്നാൽ, ഉടൻ തന്നെ തന്റെ ആരാധകന്റെ സംശയത്തിന് മറുപടിയുമായി എത്തിയ സീനിയർ സംവിധായകൻ, ആ സംഭവത്തിന് പിന്നെ യാഥാർഥ്യം തുറന്നു പറഞ്ഞു.

ദിവ്യാ ഉണ്ണി കലാഭവന്‍ മണിയെ അപമാനിച്ചെന്ന പേരിലുള്ള സംഭവം നടന്നത് കല്യാണസൗഗന്ധികം സിനിമയുടെ സെറ്റിൽ വച്ചല്ല, മറിച്ച് വിനയന്റെ മറ്റൊരു ഹിറ്റായ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. എന്നാൽ, ആ സംഭവത്തിൽ കുറ്റക്കാരി ദിവ്യ അല്ലെന്ന് മാത്രം. ആ കാലത്തെ പ്രശസ്തയായ മറ്റൊരു താരമാണ് അന്ന് താൻ മണിയുടെ നായികയായി അഭിനയിക്കാൻ തയ്യാറല്ല എന്ന് പറന്നത്. പക്ഷെ ആ നായിക നടിയുടെ പേര് താനിതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും വിനയൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റിലെ കമന്റിലൂടെ വെളിപ്പെടുത്തി.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ അഭിനയിക്കാന്‍ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ലെന്നും, കാരണം അവരെ ഒരിക്കലും ആ ചിത്രത്തിൽ അഭിനയിക്കാൻ സമീപിച്ചിട്ടില്ലെന്നും വിനയൻ പറയുന്നു. മണിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയെക്കുറിച്ച് പറയുന്നുണ്ടെന്നും സംവിധായകൻ സൂചിപ്പിച്ചു.

Kalabhavan Mani and Divya Unni
Photo Credit: Filmibeat

"കല്യാണസൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. ദീലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു," സംവിധായകൻ വെളിപ്പെടുത്തി.

"പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു. കലാഭവന്‍ മണി കല്യാണസൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു," അദ്ദേഹം പറഞ്ഞു നിർത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X